മു​ൻ ക്രൊ​യേ​ഷ്യ​ൻ താ​രം അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

നി​കോ​ള പോ​ക്രി​വാ​ച് 

മു​ൻ ക്രൊ​യേ​ഷ്യ​ൻ താ​രം അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

സാ​ഗ്റ​ബ്: മു​ൻ ക്രൊ​യേ​ഷ്യ​ൻ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ താ​രം നി​കോ​ള പോ​ക്രി​വാ​ച് കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കാ​ർ​ലോ​വാ​ച് സി​റ്റി​യി​ൽ നാ​ല് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

39കാ​ര​നാ​യ പോ​ക്രി​വാ​ച് അ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ചു. മി​ഡ്ഫീ​ൽ​ഡ​റാ​യ പോ​ക്രി​വാ​ച് 2008ലെ ​യൂ​റോ ക​പ്പി​ലു​ൾ​പ്പെ​ടെ 15 മ​ത്സ​ര​ങ്ങ​ളി​ൽ ക്രൊ​യേ​ഷ്യ​ൻ സീ​നി​യ​ർ ടീ​മി​നാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ക്രൊ​യേ​ഷ്യ​യി​ലെ ഡ​യ​നാ​മോ സാ​ഗ്റ​ബ്, ഫ്രാ​ൻ​സി​ലെ മൊ​ണാ​കോ, ഓ​സ്ട്രി​യ​യി​ലെ സാ​ൽ​സ്ബ​ർ തു​ട​ങ്ങി ഡ​സ​നി​ല​ധി​കം ക്ല​ബു​ക​ളു​ടെ ജ​ഴ്സി​യ​ണി​ഞ്ഞു. 2019 മു​ത​ൽ വി​വി​ധ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നു​മാ​യി. 2015ൽ ​അ​ർ​ബു​ദ ബാ​ധി​ത​നാ​യ പോ​ക്രി​വാ​ച് ചി​കി​ത്സ​ക്ക് വൈ​കാ​തെ​ത്ത​ന്നെ ക​ളി​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Nikola Pokrivac: Former Croatia international dies in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.