പാരിസ്: യൂവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇന്ന് രാത്രിയിൽ ഇംഗ്ലണ്ട്-ഫ്രാൻസ് താരപ്പോരാട്ടം. കന്നി യൂറോപ്യൻ കിരീടത്തിനായി മോഹിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജിയും തമ്മിലാണ് രണ്ടാം സെമി ഫൈനൽ. താരപ്പകിട്ടിലും കളിമികവിലും ഏറ്റവും മുന്നിൽ നിൽക്കുന്ന യൂറോപ്പിലെ രണ്ട് ക്ലബുകളുടെ പോരാട്ടം കൂടിയാണിത്.
നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ചാണ് നിലവിലെ റണ്ണർഅപ്പുകാരായ പി.എസ്.ജിയുടെ വരവ്. ഇരു പാദങ്ങളിലുമായി 3-3ന് പിരിഞ്ഞെങ്കിലും എവേ ഗോളിെൻറ മുൻതൂക്കം പാരിസുകാർക്ക് അനുഗ്രഹമായി. ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപിച്ചാണ് സിറ്റി സെമിയിലെത്തിയത്. നെയ്മർ, എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ, മാർകോ വെറാറ്റി തുടങ്ങിയ സൂപ്പർ താരങ്ങളുടെ സാന്നിധ്യമാണ് ഫ്രഞ്ചുകാരുടെ കരുത്ത്.
സീസണിലെ ഏറ്റവും വലിയ പോരാട്ടത്തിനുള്ള തയാറെടുപ്പോടെയാണ് സിറ്റിയുടെ ഒരുക്കം. ലീഗ് കപ്പ് സ്വന്തമാക്കി, പ്രീമിയർ ലീഗും ഏതാണ്ടുറപ്പിച്ചവർക്ക് ചാമ്പ്യൻസ് ലീഗ് കൂടിയായാൽ ഹാട്രിക് ആയി. കെവിൻ ഡി ബ്രുയിൻ, റിയാദ് മെഹ്റസ്, ഫിൽ ഫോഡൻ എന്നിവരാണ് ഗ്വാർഡിയോളയുടെ സ്വപ്നങ്ങളിലെ നായകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.