''ഞങ്ങളേതായാലുമില്ല; മെസ്സീ, നിങ്ങളീ കിരീടം അർഹിക്കുന്നു''; അർജന്റീനക്ക് പിന്തുണയുമായി ബ്രസീൽ സൂപ്പർ താരം

ദോഹ: ലോകകപ്പ് കലാശപ്പോരിലിടം പിടിച്ച ലയണൽ മെസ്സിക്ക് പിന്തുണയുമായി ബ്രസീൽ മുൻ സൂപ്പർ താരം റിവാൾഡോ. ലോകകപ്പ് അർജന്റീന ജയിച്ചാൽ താൻ അതിൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകുമെന്ന ബ്രസീലിന്റെ വിഖ്യാത സ്ട്രൈക്കർ റൊണാൾഡോയുടെ പ്രസ്താവനക്ക് പിന്നാലെയാണ് റിവാൾഡോയുടെ പ്രസ്താവന.

''ബ്രസീലും നെയ്മറുമൊന്നും ഏതായാലും ലോകകപ്പ് ഫൈനലിലില്ല. അതുകൊണ്ട് തന്നെ ഞങ്ങൾ അർജന്റീനക്കൊപ്പം നിൽക്കുന്നു. മെസ്സി മുമ്പേ ഒരു ലോകകിരീടം നേടാൻ അർഹതപ്പെട്ടവനാണ്. പക്ഷേ എല്ലാമറിയുന്ന ദൈവം നിങ്ങളെ ഈ ഞായറാഴ്ച കിരീടം അണിയിക്കും. നിങ്ങളീ കിരീടം അർഹിക്കുന്നു'' -റി​വാൾഡോ ട്വിറ്ററിൽ കുറിച്ചു.

തെക്കേ അമേരിക്കയിലെ അർജന്റീനയുടെ പരമ്പരാഗത ഫുട്ബാൾ വൈരിയും അയൽരാജ്യവുമായ ബ്രസീലിൽ നിന്നുള്ള താരം അർജന്റീനക്ക് ആശംസയർപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. റിവാ​ൾഡോ ഉയർത്തിപ്പിടിക്കുന്നത് ഉന്നതമായ സ്‍പോർട്സ് മാൻ സ്പിരിറ്റ് മ്യൂല്യങ്ങളാണെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Tags:    
News Summary - Brazil legend Rivaldo sends incredible message to Lionel Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.