ദോഹ: 'പെനാൽറ്റി കിക്കുകൾ ലോട്ടറി പോലെയാണ്. ഭാഗ്യം നിങ്ങൾക്കൊപ്പമില്ലെങ്കിൽ കിക്ക് നിങ്ങൾക്ക് നഷ്ടമാവും' -മാഴ്സലോ.

'പരിശീലനത്തിനിടയിൽ നൂറ് പെനാൽറ്റി കിക്കുകൾ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാലും നിറഞ്ഞ ഗാലറിക്കും, ടെലിവിഷൻ കാമറകൾക്കും മുന്നിൽ നിങ്ങളെടുക്കുന്ന കിക്ക് തീർത്തും വ്യത്യസ്തമാണ്' -അലയൻ ഷിയറർ.

ഫുട്ബാൾ ആരാധകർക്കും താരങ്ങൾക്കും എന്നും ഹൃദയം തകർക്കുന്നതാണ് ഓരോ പെനാൽറ്റി ഷൂട്ടൗട്ടും. യൗവനത്തിൻെറ ചോരത്തിളപ്പിനിടെ പോർക്കളത്തിൽ ജീവനറ്റുവീഴുന്നവരെ പോലെയാണ് കളിയുടെ മൂർധന്യത്തിൽ സമയം 120 മിനിറ്റ് പിന്നിടുേമ്പാഴെത്തുന്ന പെനാൽറ്റി ഷൂട്ടൗട്ട്.

ഇവിടെ, അങ്കംവെട്ടാൻ വിധിക്കപ്പെടുന്ന ചേകവരിൽ ഒരാൾ ജയിക്കുന്നു, മറ്റൊരാൾ മരണം വരിച്ച് ഓർമയിലേക്ക് മായുന്നു. ലോകകപ്പ് പോലെയെരു വിശ്വപോരാട്ടമാണ് വേദിയെങ്കിൽ വീഴുന്നവൻെറ വേദനകൾ അസഹനീയമായി മാറും.

കളി സമയം ഫുൾടൈമും അധിക സമയവും കടക്കുേമ്പാൾ വിധി നിർണയത്തിനുള്ള ഉപാധിയെന്ന നിലയിലാണ് പെനാൽറ്റി ഷൂട്ടൗട്ട് അവതരിപ്പിക്കുന്നത്. 51 വർഷം മുമ്പ് 1971ലായിരുന്നു പെനാൽറ്റി ഷൂട്ടൗട്ട് പുതിയൊരു നിയമയായി അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ ബോർഡ് അവതരിപ്പിക്കുന്നത്.

എന്നാൽ, ലോകകപ്പ് ഫുട്ബാളിലേക്ക് പെനാൽറ്റി അവതരിപ്പിക്കാൻ പിന്നെയും പത്തുവർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. 1982 സ്പെയിൻ ലോകകപ്പിൻെറ സെമി ഫൈനലിൽ വെസ്റ്റ് ജർമനിയും ഫ്രാൻസും ഏറ്റുമുട്ടിയ മത്സരത്തിലായിരുന്നു പെനാൽറ്റി ഷൂട്ടൗട്ട് മത്സര വിധി തീരുമാനിച്ചത്. അന്ന് 5-4ന് ജർമനിക്കായിരുന്നു വിജയം.

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള നാല് പെനാൽറ്റികൾ ഉൾപ്പെടെ ഇതുവരെ 34 പെനാൽറ്റി ഷൂട്ടൗട്ടുകൾ വിധിനിർണയത്തിന് ആവശ്യമായി വന്നു. അവയിൽ രണ്ട് ലോകകപ്പുകളുടെ ഫൈനലിൽ കിരീടം നിർണയത്തിനും പെനാൽറ്റിയായി. 1994ൽ ബ്രസീലും 2006ൽ ഇറ്റലിയും കിരീടം ചൂടിയ ഫൈനലുകൾ.

ബ്രസീൽ 3-4 ഫ്രാൻസ് (1986 മെക്സികോ)

ബ്രസീൽ ഇതിഹാസം പെലെ പോലും നൂറ്റാണ്ടിൻെറ മത്സരം എന്ന് വിശേഷിപ്പിച്ച അങ്കം. ലോകകപ്പിൻെറ ക്വാർട്ടർ ഫൈനലിൽ സോക്രട്ടിസ്, സീകോ, ബ്രാങ്കോ എന്നിവരുടെ ബ്രസീലും പ്ലാറ്റീനി, അലയ്ൻ ഗിറസ്, ജീൻ ടിഗാന, ലൂയി ഫെർണാണ്ടസ് എന്നിവരടങ്ങിയ യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസും മുഖാമുഖം.

പ്ലാറ്റീനിയുടെ 31ാം പിറന്നാൾ കൂടിയായിരുന്നു ആ ജൂൺ 21. കരേകയുെട ഗോളിലൂടെ ലീഡ് നേടിയ ബ്രസീലിന് ആദ്യ പകുതി പിരിയും മുേമ്പ പ്ലാറ്റീനി മറുപടി നൽകി. ഒടുവിൽ കളി ഇഞ്ചുറി ടൈമിൽ. അവിടെ ബ്രസീലിൻെറ സോക്രട്ടീസിനും ജൂലിയോ സിസറിനും പിഴച്ചപ്പോൾ പ്ലാറ്റീനിയുടെ ലക്ഷ്യം തെറ്റിയിട്ടും ഫ്രാൻസ് 4-3 ജയത്തോടെ സെമിയിൽ.

ദ​ക്ഷി​ണ കൊ​റി​യ 5 x 3 സ്​​പെ​യി​ൻ (2002 സൗ​ത്​ കൊ​റി​യ-​ ജ​പ്പാ​ൻ ലോ​ക​ക​പ്പ്)

സ്​​പെ​യി​നി​നെ​തി​രെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പെ​നാ​ൽ​റ്റി വി​ജ​യാ​ഘോ​ഷം

 ഏ​ഷ്യ വേ​ദി​യാ​യ ആ​ദ്യ​ലോ​ക​ക​പ്പി​ൽ സം​യു​ക്​​ത ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ അ​ത്​​ഭു​ത​​കു​തി​പ്പി​നാ​യി​രു​ന്നു സാ​ക്ഷി​യാ​യ​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​റ്റ​ലി​യെ അ​ട്ടി​മ​റി​ച്ച​വ​ർ ക്വാ​ർ​ട്ട​റി​ൽ ചാ​വി, ഫെ​ർ​ണാ​ണ്ടോ ഹീ​റോ, കാ​ർ​ല​സ്​ പ​ു​യോ​ൾ എ​ന്നി​വ​രു​ടെ സ്​​പെ​യി​നി​നെ അ​ട്ടി​മ​റി​ച്ചു. ഫു​ൾ​ടൈ​മി​ലും അ​ധി​ക​സ​മ​യ​ത്തും ഗോ​ൾ ര​ഹി​ത​മാ​യ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കൊ​റി​യ​ക്കാ​രു​ടെ അ​ഞ്ച്​ കി​ക്കും ല​ക്ഷ്യ​ത്തി​ൽ.

സ്​​പെ​യി​നി​ന്​ ഒ​ന്നു പി​ഴ​ച്ച​തോ​ടെ ക​ളി​യി​ൽ ആ​തി​ഥേ​യ​ർ മു​ന്നോ​ട്ട്. റ​ഫ​റി​യു​ടെ പി​ഴ​വെ​ന്ന്​ ആ​രോ​പി​ച്ച്​ മ​ത്സ​ര​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​ക്വ​ഡോ​റു​കാ​ര​ൻ റ​ഫ​റി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​പ്പെ​ട്ടു.

സ്​​പെ​യി​നു​കാ​രു​ടെ ര​ണ്ട്​ ഗോ​ളു​ക​ൾ അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. ഇ​തി​നു പു​റ​മെ, അ​നാ​വ​ശ്യ​മാ​യ ഒ​രു​പി​ടി ഓ​ഫ്​​സൈ​ഡ്​ വി​ളി​ക​ൾ സം​ബ​ന്ധി​ച്ചും ആ​രോ​പ​ണ മു​യ​ർ​ന്നു.

ബ്ര​സീ​ൽ 3-2 ഇ​റ്റ​ലി (1994 അ​മേ​രി​ക്ക)

ബ്ര​സീ​ലി​നെ​തി​രെ പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ ബാ​ജി​യോ

ഫു​ട്​​ബാ​ളി​ന്​ കാ​ണി​ക​ൾ ക​യ​റി​ല്ലെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​യി​ലെ പ​സ​ദേ​ന റോ​സ്​​ബൗ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ 94,000 പേ​ർ തി​ങ്ങി​നി​റ​ഞ്ഞ ഫൈ​ന​ൽ പോ​രാ​ട്ടം. സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ബ്ര​സീ​ൽ ഇ​റ്റ​ലി മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഗോ​ൾ ര​ഹി​ത​മാ​യി പി​രി​ഞ്ഞു.

മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്. ആ​ദ്യ കി​ക്കു​ക​ൾ ഇ​രു ടീ​മു​ക​ളും പാ​ഴാ​ക്കു​ന്നു. ശേ​ഷം ഇ​ഞ്ചോ​ടി​ഞ്ച്. റൊ​മാ​ര​ി​യോ, ബ്രാ​​ങ്കോ, ദും​ഗ എ​ന്നി​വ​ർ ബ്ര​സീ​ലി​നാ​യി വ​ല​കു​ലു​ക്കി. ആ​ൽ​ബ​ർ​ടി​നി, ഇ​വാ​നി എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ ഡാ​നി​ലേ മ​സാ​റോ​യും ബാ​ജി​യോ​യും പാ​ഴാ​ക്കി​യ കി​ക്കി​ൽ ഇ​റ്റാ​ലി​യ​ൻ പ​രാ​ജ​യം. ആ ​വീ​ഴ്​​ച​യു​ടെ പേ​രി​ൽ ബാ​ജി​യോ ഇ​ന്നും വി​ല്ലാ​നാ​യി തു​ട​രു​ന്നു. 

പ​ശ്​​ചി​മ ജ​ർ​മ​നി 4-3 ഇം​ഗ്ല​ണ്ട്​ (1990 ഇ​റ്റാ​ലി​യ)

ഇം​ഗ്ല​ണ്ടി​ൻെ​റ ക്രി​സ്​ വാ​ഡ്​​ലെ​യെ പെ​നാ​ൽ​റ്റി പാ​ഴാ​ക്കു​ന്നു

ഇം​ഗ്ല​ണ്ടും പ​ശ്​​ചി​മ ജ​ർ​മ​നി​യും ത​മ്മി​ൽ കാ​ൽ​നൂ​റ്റാ​ണ്ട്​ നീ​ണ്ട ഫു​ട്​​ബാ​ൾ വൈ​ര്യ​ത്തി​ന്​ ക​ണ​ക്കു തീ​ർ​ത്ത പോ​രാ​ട്ട​മെ​ന്ന പേ​രി​ലാ​യി​രു​ന്നു ഈ ​മ​ത്സ​രം അ​റി​യ​പ്പെ​ട്ട​ത്. 1966ൽ ​ജർമനിയെ തോ​ൽ​പി​ച്ചാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ൻെ​റ ഏ​ക കി​രീ​ട നേ​ട്ടം. സെ​മി​യി​ൽ ഗാ​രി ലി​നേ​ക​റും ഇം​ഗ്ല​ണ്ടും ലോ​ത​ർ മ​തേ​വൂ​സി​ൻെ​റ ജ​ർ​മ​നി​യും മു​ഖാ​മു​ഖം. ക​ളി​മു​റു​കി​യ​പ്പോ​ൾ 1-1ന്​ ​സ​മ​നി​ല​യി​ൽ.

വി​ധി നി​ർ​ണ​യം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പെ​നാ​ൽ​റ്റി ലൈ​ന​പ്പി​ൽ നി​ന്നും കോ​ച്ച്​ ബോ​ബി റോ​ബ്​​സ​ൺ പോ​ൾ ഗാ​സ്​​കോ​യി​നെ മാ​റ്റി ക്രി​സ്​ വാ​ഡ്​​ലെ​യെ ഉ​ൾ​പ്പെ​ടു​ത്തി. വ​ലി​യ ടു​ർ​ണ​മെ​ൻ​റി​ൽ പെ​നാ​ൽ​റ്റി എ​ടു​ത്ത്​ പ​രി​ച​യ​മി​ല്ലാ​ത്ത വാ​ഡി​ലി​നെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ വ​ലി​യ അ​ബ​ദ്ധ​മാ​യി കാ​ലം പി​ന്നീ​ട്​ കു​റി​ച്ചു.

ഷൂ​ട്ടൗ​ട്ടി​ൽ ജ​ർ​മ​നി​യു​ടെ നാ​ല്​ കി​ക്കു​ക​ൾ വ​ല​യി​ൽ പ​തി​ച്ച​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ൻെ​റ ഗോ​ളി പീ​റ്റ​ർ ഷി​ൽ​ട്ട​ൻ നി​സ്സ​ഹാ​യ​നാ​യി. അ​തേ​മ​സ​യം, ഇം​ഗ്ല​ണ്ടി​ൻെ​റ വാ​ഡി​ലും സ്​​റ്റു​വ​ർ​ട്​ പി​യേ​ഴ്​​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ഉ​ന്നം പി​ഴ​ച്ചു.4-3​ന്​ ജ​ർ​മ​നി ഫൈ​ന​ലി​ൽ. അ​വി​ടെ അ​ർ​ജ​ൻ​റീ​ന​യ​യെ തോ​ൽ​പി​ച്ച്​ കി​രീ​ട​വും അ​ണി​ഞ്ഞു.

ഇ​റ്റ​ലി 5-3​ ഫ്രാ​ൻ​സ്​ (2006 ജ​ർ​മ​നി)

ഇ​റ്റ​ലി​ക്കെ​തി​രെ പെ​നാ​ൽ​റ്റി കി​ക്ക്​ പാ​ഴാ​ക്കു​ന്ന ഡേ​വി​ഡ്​ ട്രെ​സ​ഗേ

മ​റ്റ​രാ​സി​യു​ടെ നെ​ഞ്ച്​ ക​ല​ക്കി​യ സി​ദാ​ൻെ​ർ ഹെ​ഡ്​ ബ​ട്ടി​ന്​ സാ​ക്ഷി​യാ​യ മ​ത്സ​രം. ആ​ദ്യ 20 മി​നി​റ്റി​ൽ വീ​ണ ഗോ​ളി​ൽ ഇ​രു ടീ​മു​ക​ളും 1-1ന്​ ​സ​മ​നി​ല​യി​ൽ. ക​ളി​യു​ടെ 110ാം മി​നി​റ്റി​ൽ സി​ദാ​ൻ ​ചു​വ​പ്പു​കാ​ർ​ഡു​മാ​യി പു​റ​ത്താ​യ​തോ​ടെ ഫ്രാ​ൻ​സ്​ പ്ര​തി​രോ​ധ​ത്തി​ലാ​യ നി​മി​ഷ​ങ്ങ​ൾ. ഒ​ടു​വി​ൽ പോ​രാ​ട്ടം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ.

പി​ർ​ലോ, മ​റ്റെ​രാ​സി, ഡാ​നി​യേ​ൽ റോ​സി, ഡെ​ൽ​പി​യ​റോ, ഗ്രോ​സോ എ​ന്നി​വ​ർ ഇ​റ്റ​ലി​ക്കാ​യി വ​ല​കു​ലു​ക്കി​യ​പ്പോ​ൾ ഫ്രാ​ൻ​സി​ൻെ​റ ട്രെ​സ​ഗേ​ക്ക്​ പി​ഴ​ച്ചു. മ​റ്റ്​ മൂ​ന്ന്​ കി​ക്കു​ക​ളും ല​ക്ഷ്യ​ത്തി​ൽ പ​തി​ച്ചെ​ങ്കി​ലും 5-3ൻെ​റ ജ​യ​വു​മാ​യി ഇ​റ്റ​ലി ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യി മാ​റി.

Tags:    
News Summary - FIFA World Cup Penalty Shootouts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.