അർജന്റീന ആരാധകർ ലോകകപ്പ് വേദിയിൽ

ഖത്തർ നിറഞ്ഞ് അർജന്റീന ആരാധകർ

ദോഹ: ലയണൽ മെസ്സിയുടെയും അർജൻറീനയുടെയും ലോകകപ്പ് കിരീടത്തിനായുള്ള പ്രയാണത്തിന് പിന്തുണയുമായി അർജൻറീനയിൽ നിന്നെത്തിയത് 35000ലധികം ആരാധകർ.

ഖത്തറിലെ അർജൻറീനിയൻ എംബസിയുടെ കണക്കുകൾ പ്രകാരം ഏകദേശം 35000നും 40000നും ഇടയിൽ ആരാധകർ ടീമിനെ പിന്തുണക്കുന്നതിന് ഖത്തർ ലോകകപ്പിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ടൂർണമെൻറിലെ വിദേശ ആരാധകരുടെ ഏറ്റവും വലിയ സംഘങ്ങളിലൊന്നും അർജൻറീനക്കാരാണ്.

മെസ്സിക്കും അർജൻറീനക്കും വ്യാപകമായി പിന്തുണ ലഭിക്കുന്ന ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള ആയിരക്കണക്കിന് വരുന്ന ഖത്തറിലെ താമസക്കാരും ടീമിന് ലഭിക്കുന്ന പിന്തുണയിൽ വലിയ സാന്നിദ്ധ്യമായിട്ടുണ്ട്.

അർജൻറീനയുടെ അധിക മത്സരങ്ങളും നടന്ന ലുസൈലിലെ സ്റ്റേഡിയത്തിലെത്തുന്ന അർജൻറീന ആരാധകർ നിരവധിയാണ്. നീലയും വെള്ളയുമണിഞ്ഞ് പതിനായിരക്കണക്കിന് ആരാധകരാണ് ആൽബി സെലസ്റ്റകൾക്കായി ശബ്ദമുയർത്തുന്നത്.

88,966 സീറ്റുകളുള്ള ലുസൈൽ അറീനയിൽ അർജൻറീന ഇതിനകം മൂന്ന് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. െക്രായേഷ്യയുമായി നടക്കുന്ന സെമി ഫൈനൽ മത്സരവേദിയും ലുസൈലിലെ ഐക്കണിക് സ്റ്റേഡിയമാണ്.

മത്സരങ്ങൾ അവസാനിച്ചതിന് ശേഷമെല്ലാം ടീമംഗങ്ങൾ ഗ്രൗണ്ടിൽ ആരാധകർക്കഭിമുഖമായി അണിനിരക്കുകയും അവരുമായി വൈകാരികത നിറഞ്ഞ ആശയവിനിമയത്തിെൻറ നിമിഷങ്ങൾ പങ്കിടുകയും ചെയ്യുന്നുണ്ട്.

ഇവിടെയും അർജൻറീനയിലെയും ആളുകൾക്കൊപ്പം ഈ നിമിഷങ്ങൾ പ്രയോജനപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും എല്ലാവരും സന്തോഷിക്കുന്ന നിമിഷങ്ങളാണെന്നും നെതർലാൻഡ്സിനെതിരായ മത്സരശേഷം ലയണൽ മെസ്സി പറഞ്ഞിരുന്നു.

ഫ്രാൻസുമായി താരതമ്യപ്പെടുത്തുമ്പോൾ അർജൻറീന ഒരു ടീമിെൻറ നിലവാരത്തിലല്ല ഉള്ളത്. എന്നാൽ ഇവിടെ അവർക്ക് ലഭിക്കുന്ന പിന്തുണയിൽ നിന്നും അവർ പ്രയോജനം നേടുന്ന സംഘമാണ് -അർജൻറീനയിൽ ജനിച്ച മുൻ ഫ്രഞ്ച് സ്ൈട്രക്കറായ ഡേവിഡ് െട്രസിഗ്വ പറയുന്നു. '45 ദശലക്ഷം വരുന്ന അർജൻറീനിയൻ ജനതക്കുവേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്.

അവർ മോശം സാമ്പത്തിക കാലഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ആളുകൾക്ക് സന്തോഷം നൽകുകയാണ് എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം' -നെതർലാൻഡ്സിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയനായകനായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.

ഖത്തറിലേക്ക് യാത്ര ചെയ്ത ആരാധകരിൽ അധികപേരും പണപ്പെരുപ്പത്തിെൻറ കെടുതികൾ ഒഴിവാക്കുന്നതിന് തങ്ങളുടെ അർജൻറീനിയൻ പെസോകൽ യു.എസ് ഡോളറാക്കി മാറ്റി വർഷങ്ങളുടെ സമ്പാദ്യവുമായാണ് ഖത്തറിലേക്കെത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - More than 35,000 fans came to Qatar to support the Argentina team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.