ഖത്തർ ലോകകപ്പ്; സെമിയിൽ ബയേൺ മ്യൂണിക് താരങ്ങൾ മുന്നിൽ

ദോഹ: ഖത്തർ ലോകകപ്പ് സെമി ഫൈനലിൽ ബൂട്ട് കെട്ടുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ പേർ ബയേൺ മ്യൂണിക് ക്ലബിൽ നിന്ന്. ബയേൺ മ്യൂണിക്കിെൻറ ആറ് താരങ്ങളാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ഫ്രഞ്ച് ടീമിൽ കിങ്സ്ലി കോമാൻ, ബെഞ്ചമിൻ പവാർഡ്, ദയോത് ഉപമെകാനോ, ലൂക്കസ് ഹെർണാണ്ടസ് എന്നിവരാണ് ബയേണിൽ നിന്നുള്ള താരങ്ങൾ. മൊറോക്കോയുടെ നുസൈർ മസ്റൂഇയും െക്രായേഷ്യയുടെ ജോസിപ് സ്റ്റാനിസിച്ചുമാണ് മറ്റു താരങ്ങൾ.

ലോകകപ്പിൽ മത്സരിച്ച 32 ടീമുകളിലും ഏറ്റവും കൂടുതൽ താരങ്ങൾ ബയേൺ മ്യൂണിക്കിൽ നിന്ന് തന്നെയായിരുന്നു, 17 പേർ. 16 കളിക്കാരുമായി ബാഴ്സലോണയും മാഞ്ചസ്റ്റർ സിറ്റിയും രണ്ടാമതെത്തിയപ്പോൾ 14 കളിക്കാരുമായി മാഞ്ചസ്റ്റർ നാലാമതും 13 പേരുമായി റയൽ മാഡ്രിഡ് അഞ്ചാമതുമാണ്.

ജർമനിയിൽ നിന്നുള്ള ബൊറൂസിയ ഡോർട്ട്മുണ്ട്, ഇറ്റലിയുടെ യുവൻറസ്, ഫ്രഞ്ച് ക്ലബ് പാരിസ് സെയ്ൻറ് ജെർമെയ്ൻ, സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡ് എന്നീ ക്ലബുകളിൽ നിന്ന് 11 പേരാണ് ഈ വർഷം ലോകകപ്പിൽ കളിച്ചത്.

Tags:    
News Summary - Qatar World Cup; Bayern Munich players are ahead in the semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.