സെമിയിൽ മെസ്സിയെ കാത്തിരിക്കുന്ന റെക്കോഡുകൾ പലതാണ്...

ഈ ലോകകപ്പിൽ നാലു വട്ടം ഗോളടിച്ചും രണ്ടു വട്ടം അസിസ്റ്റ് നൽകിയും അർജന്റീനയുടെ മുന്നേറ്റങ്ങളുടെ നട്ടെല്ലായി നിന്ന ലയണൽ മെസ്സി സെമിയിലും ടീമിന്റെ ആവേശമാണെന്ന് പറയുന്നു സഹതാരം നികൊളാസ് ടഫ്‍ലിയാഗോ. കളിയിലെ ക്യാപ്റ്റൻ മാത്രമല്ല, എല്ലാ അർഥത്തിലും ടീമിനയാൾ നായകനാണെന്നും എന്നും അങ്ങനെത്തന്നെയായിരുന്നുവെന്നും ടഫ്‍ലിയാഗോ പറയുന്നു. ടീമിനൊപ്പം വലിയ ഉയരങ്ങൾ കാത്തിരിക്കുന്ന മെസ്സി പക്ഷേ, റെക്കോഡുകൾ പലത് ഈ ടൂർണമെന്റിൽ കീഴടക്കാൻ കാത്തിരിക്കുന്നുണ്ട്. സെമിയിൽ ഇറങ്ങുന്നതോടെ ലോകകപ്പിൽ 25 കളികളെന്ന ലോതർ മത്തേവൂസിന്റെ പേരി​ലുള്ള റെക്കോഡിനൊപ്പമെത്തും. അർജന്റീനക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകളെന്ന റെക്കോഡ് ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട​ക്കൊപ്പം പങ്കിടുന്ന താരം ഒരുവട്ടം കൂടി സ്കോർ ചെയ്താൽ അത് തന്റെത് മാത്രമാക്കും. എട്ട് അസിസ്റ്റുമായി മുന്നിലുള്ള ഡീഗോ മറഡോണയെന്ന ഇതിഹാസ നായകനൊപ്പമെത്താൻ ഒരുവട്ടം കൂടി സഹതാരങ്ങൾക്ക് അസിസ്റ്റ് നൽകിയാൽ മതി.

അർജന്റീനയുമായി മുഖാമുഖം നിൽക്കുന്ന ക്രൊയേഷ്യയെയും ഇത്തവണ റെക്കോഡുകൾ കാത്തിരിക്കുന്നുണ്ട്. തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിലെത്താനായാൽ രാജ്യത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടമാകും അത്. അർജന്റീനയെ വീഴ്ത്തിയാൽ ​നോക്കൗട്ടിൽ അർജന്റീനയെയും ബ്രസീലിനെയും വീഴ്ത്തുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതിയും സ്വന്തമാക്കാം. 2014ൽ ജർമനിയായിരുന്നു ആദ്യ ടീം. 

Tags:    
News Summary - Records galore in wait for Messi in Qatar World Cup Semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.