നാ​​സ​​ർ അ​​ൽ ഖാ​​തി​​ർ

ലോകകപ്പ്; സന്ദർശകരുടെ എണ്ണം ഉടൻ ദശലക്ഷം കവിയും -നാസർ അൽ ഖാതിർ

ദോഹ: ഫിഫ ലോകകപ്പ് ടൂർണമെൻറിെൻറ അവസാന പാദത്തോടെ ഖത്തറിലെത്തുന്ന ലോകകപ്പ് സന്ദർശകരുടെ എണ്ണം ദശലക്ഷത്തിലധികം വരുമെന്ന് ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ.

ടൂർണമെൻറിെൻറ ഭാഗമാകുന്നതിനായി ഇതുവരെ 800,000 ത്തിൽ അധികം ആരാധകരാണ് ഖത്തറിലെത്തിയതെന്നും വരും ദിവസങ്ങൾക്കുള്ളിൽ ഇത് ദശലക്ഷത്തിന് മുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നാസർ അൽ ഖാതിർ പറഞ്ഞു.എജ്യുക്കേഷൻ സിറ്റിയിൽ അൽ ഖാതിർ ഹൗസിെൻറ പുനർനിർമാണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ പദ്ധതിക്കനുസൃതമായാണ് ടൂർണമെൻറിനെത്തുകയും പങ്കെടുക്കുകയും ചെയ്ത ആരാധകരുടെ എണ്ണമെന്നും ടൂർണമെൻറ് സംബന്ധിച്ചും അതിെൻറ സംഘാടനത്തെക്കുറിച്ചും വിവിധ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും അൽ ഖാതിർ ചൂണ്ടിക്കാട്ടി.

വ്യത്യസ്ത മേഖലകളിൽ പ്രതീക്ഷിച്ചതിനപ്പുറമാണ് നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ടെലിവിഷൻ കവറേജിൽ ഖത്തർ ലോകകപ്പ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചതിലപ്പുറം േപ്രക്ഷകരിലേക്കാണ് ഖത്തർ ലോകകപ്പ് ടെലിവിഷനിലൂടെ എത്തിയിരിക്കുന്നത്.

ടൂർണമെൻറിനെക്കുറിച്ചും ആരാധകർക്ക് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്ന സൗകര്യങ്ങളെക്കുറിച്ചും ഞങ്ങൾക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ടൂർണമെൻറ് സംഘാടനം നല്ലരീതിയിൽ തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും മത്സരങ്ങളെല്ലാം ആകർഷകവും മികച്ചതുമാണെന്നും നാസർ അൽ ഖാതിർ ചൂണ്ടിക്കാട്ടി.

മത്സരങ്ങളുടെ ഗുണനിലവാരത്തിലും ഫലങ്ങളിലും ടീമുകൾ കളിക്കുന്ന രീതിയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. വളരെ നല്ല മത്സരങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. ടൂർണമെൻറിെൻറ സംഘാടനത്തിൽ ഞങ്ങൾ സംതൃപ്തരാണ്. ടൂർണമെൻറിനായി തുടക്കം മുതലേ ഞങ്ങൾ മുന്നോട്ട് വെച്ച പദ്ധതികൾക്കും പ്രതീക്ഷകൾക്കും അനുസൃതമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - World Cup; The number of visitors will soon exceed one million - Nasser Al Khatir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.