യൂ​സു​ഫ്​ നസ്റി പോ​ർ​ചു​ഗ​ലി​നെ​തി​രെ ഹെ​ഡ്​​ഡ​റി​ലൂ​ടെ നേ​ടി​യ ഗോ​ൾ

ക്രിസ്റ്റ്യാനോയെയും ചാടി കടന്ന യൂസുഫ് നസ്റി

ദോ​ഹ: അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൻെ​റ 42ാം മി​നി​റ്റി​ൽ പോ​ർ​ചു​ഗ​ൽ ഗോ​ൾ​മു​ഖ​ത്തേ​ക്ക്​ ര​ണ്ടാ​ൾ പൊ​ക്ക​ത്തി​ൽ ​യൂ​സു​ഫ്​ ന​സ്​​റി ഉ​യ​ർ​ന്നു ചാ​ടു​േ​മ്പാ​ൾ ഡ​ഗ്​ ഔ​ട്ടി​ൽ കാ​ഴ്​​ച​ക്കാ​ര​നാ​യി ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഉ​ണ്ടാ​യി​രു​ന്നു. പോ​ർ​ചു​ഗ​ലി​ന്​ ലോ​ക​ക​പ്പി​ൽ നി​ന്നു​ള്ള മ​ട​ക്ക ടി​ക്ക​റ്റാ​യി മാ​റി​യ ആ ​ഗോ​ൾ ആ​രാ​ധ​ക മ​ന​സ്സി​ലേ​ക്കെ​ത്തി​ച്ച​ത്​ മ​റ്റൊ​രു ക്രി​സ്​​റ്റ്യ​നോ ഗോ​ൾ ആ​യി​രി​ക്കാം.

2019 ഡി​സം​ബ​റി​ൽ ഇ​റ്റാ​ലി​യ​ൻ സീ​രി 'എ'​യി​ൽ സാം​ദോ​റി​യ​ക്കെ​തി​രെ റൊ​ണാ​ൾ​ഡോ നേ​ടി​യ ഹെ​ഡ്ഡർ ഗോ​ളി​ൻെ​റ ഓ​ർ​മ​ക​ൾ. ലോ​ക​മെ​ങ്ങു​മു​ള്ള ആ​രാ​ധ​ക​ർ ഏ​റെ​കാ​ലം ആ​ഘോ​ഷി​ച്ച ആ ​ഗോ​ളി​ൻെ​റ റെ​ക്കോ​ഡി​നെ​യും മ​റി​ക​ട​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ യൂ​സു​ഫ്​ അ​ന്ന​സ്​​റി ചാ​ടി​യ ഉ​യ​രം.

ക്രി​സ്​​റ്റ്യോ​നാ ഗോ​ൾ

256 സെ​ൻ​റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു എ​തി​ർ ഡി​ഫ​ൻ​ഡ​ർ​മാ​ർ​ക്കും മു​ക​ളി​ലൂ​ടെ ക്രി​സ്​​റ്റാ​നോ പ​റ​ന്നു​യ​ർ​ന്ന​ത്. ആ​റ​ടി ര​ണ്ടി​ഞ്ചു​കാ​ര​നാ​യ (187 സെ.​മീ) ക്രി​സ്​​റ്റ്യാ​നോ ചാ​ടി​യ​ത്​ ത​ന്നേ​ക്കാ​ൾ അ​ര​മീ​റ്റ​റി​ലേ​റെ ഉ​യ​ര​ത്തി​ൽ. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും ആ​രാ​ധ​ക​രും ഇ​ന്നും ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്ന ഗോ​ൾ ക്രി​സ്​​റ്റ്യാ​നോ​യു​ടെ അ​പൂ​ർ​വ​മാ​യൊ​രു നേ​ട്ട​മാ​യി കു​റി​ക്ക​പ്പെ​ട്ടു.

ആ​കാ​ശം ​െത​ാട്ട്​ യു​സു​ഫ്​ ന​സ്​​റി

ഉ​യ​ര​ത്തി​ൽ ക്രി​സ്​​റ്റ്യാ​നോ​ക്കൊ​പ്പം ത​ന്നെ​യാ​ണ്​ യൂ​സു​ഫ്​ ന​സ്​​റി​യും. എ​ന്നാ​ൽ, പോ​ർ​ചു​ഗ​ലി​നെ​തി​രെ ചാ​ടി​യ​ത്​ ക്രി​സ്​​റ്റ്യാ​നോ ക​ണ്ടെ​ത്തി​യ​തി​നേ​ക്കാ​ൾ വ​ലി​യ ഉ​യ​രം. 9 അ​ടി ഒ​രു ഇ​ഞ്ച്​ ഉ​യ​ര​ത്തി​ൽ (278 സെ.​മീ) ഉ​യ​ര​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ൻെ​റ അ​പൂ​ർ​വ ജം​മ്പി​ങ്.

സ​ഹ​താ​രം യ​ഹ്​​ത അ​തി​യ ക്രോ​സ്​ ന​ൽ​കി ഹെ​ഡ​റി​​ന്​ വി​ളി​ക്കു​േ​മ്പാ​ൾ മു​ന്നി​ൽ പോ​ർ​ചു​ഗ​ലി​ൻെ​റ ക​രു​ത്ത​രാ​യ പ്ര​തി​രോ​ധ നി​ര​ക്കാ​ർ റൂ​ബ​ൻ ഡ​യ​സും പെ​പെ​യും ഒ​പ്പം ഗോ​ൾ കീ​പ്പ​ർ ഡീ​ഗോ കോ​സ്​​റ്റ​യും. അ​വു​ടെ വെ​ല്ലു​വി​ളി​യെ അ​തി​ജീ​വി​ക്കാ​നാ​യി ഉ​യ​ർ​ന്നു വ​ന്ന പ​ന്തി​ലേ​ക്ക്​ ചാ​ടി ഹെ​ഡ്​​ഡ​ർ തൊ​ടു​ക്കു​േ​മ്പാ​ൾ എ​തി​രാ​ളി​ക​ൾ യൂ​സു​ഫ്​ ന​സ്​​റി​യു​ടെ അ​ര​ക്കൊ​പ്പം മാ​ത്ര​മേ എ​ത്തി​യു​ള്ളൂ.

യൂ​സു​ഫ്​ നേ​ടി​യ ​ഏ​ക ഗോ​ളി​ലൂ​ടെ മൊ​റോ​ക്കോ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച്​ ച​രി​ത്രം കു​റി​ക്കു​ക​യും ചെ​യ്​​തു. ബു​ധ​നാ​ഴ്​​ച ന​ട​ക്കു​ന്ന ​ര​ണ്ടാം സെ​മി​യി​ൽ ഫ്രാ​ൻ​സാ​ണ്​ ​മൊ​റോ​ക്കോ​യു​ടെ എ​തി​രാ​ളി​ക​ൾ.

ത​ന്നെ ടീ​മി​​ൽ എ​ടു​ത്ത​തി​നെ​തി​രെ കോ​ച്ചി​നെ വി​മ​ർ​ശി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ്​ യൂ​സു​ഫ്​ ന​സ്​​റി ന​ൽ​കി​യ​ത്. 'യൂ​സു​ഫി​ൽ എ​നി​ക്ക്​ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അ​വു​നു​വേ​ണ്ടി നി​ല​കൊ​ണ്ട​തി​നാ​ൽ മൊ​റോ​ക്കോ മാ​ധ്യ​മ​ങ്ങ​ൾ​പോ​ലും വി​മ​ർ​ശി​ച്ചു.

എ​തി​ർ​പ്പു​ക​ളെ​ല്ലാം ഉ​ൾ​കൊ​ണ്ട്​ ഞാ​ൻ പ​റ​യു​ന്നു അ​വ​ൻ മി​ക​ച്ച താ​ര​മാ​ണെ​ന്ന്. ര​ണ്ടു ഗോ​ൾ നേ​ടി മൊ​റോ​ക്കോ​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ലോ​ക​ക​പ്പ്​ ഗോ​ൾ നേ​ട്ട​ക്കാ​ര​നാ​യി' -കോ​ച്ച്​ വാ​ലി​ദ്​ റ​​ഗ്​​റോ​ഗി യൂ​സു​ഫ്​ ന​സ്​​റി​യെ കു​റി​ച്ച്​ വാ​ചാ​ല​നാ​വു​ന്ന​ത്​ ഇ​ങ്ങ​നെ​യാ​ണ്.

2.93 മീറ്റർ ചാടിയ ക്രിസ്റ്റ്യാനോ

ഗുരുത്വാകർഷണ ബലത്തെ തോൽപിച്ച് ഉയർന്നു ഹെഡ്ഡ് ചെയ്യാൻ ക്രിസ്റ്റ്യാനോയോളം മിടുക്കൻ ലോകത്തില്ല. സീരി 'എ'യിലെ ഗോളുകളെല്ലാം ആഘോഷികപ്പെടുന്നെങ്കിലും ആർക്കും വീഴ്ത്താനാവാത്ത ഹെഡ്ഡർ ഗോളിൻെറ റെക്കോഡും താരത്തിൻെറ പേരിലാണ്.

2012ലെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനു വേണ്ടിയായിരുന്നു തൻെറ മുൻ ടീമായ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ താരം വലകുലുക്കിയത്.

സാൻറിയാഗോ ബെർബ്യൂവിൽ നടന്ന മത്സരത്തിൽ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഹിയക്കും, പ്രതിരോധ താരം പാട്രിക് എവ്റക്കും മുകളിലൂടെ ക്രിസ്റ്റ്യാനോ ഉയർന്നു ചാടിയപ്പോൾ പിന്നിട്ട ഉയരം 2.93മീറ്റർ ആയി രേഖപ്പെടുത്തി. 

Tags:    
News Summary - Youssef En-Nesyri's Header in Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.