മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ചാമ്പ്യൻ പോരാട്ടം. യൂറോപ്യൻ കപ്പിലെ മുൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് സ്വന്തം ഗ്രൗണ്ടിൽ എതിരാളി ലിവർപൂൾ. കളിയിലും ശൈലിയിലും താരത്തിളക്കത്തിലും തുല്യശക്തികളായ രണ്ടു യൂറോപ്യൻ പവർഹൗസുകൾ മുഖാമുഖം. ഏറ്റവും കൂടുതൽ കിരീടമണിഞ്ഞ രണ്ടു ടീമുകളുടെ പോരാട്ടത്തിനൊടുവിൽ ക്വാർട്ടറിൽതന്നെ ഒരാൾ മടങ്ങുേമ്പാൾ ആരാധകർക്കും സങ്കടമാണ്. റയൽ 13 തവണയും ലിവർപൂൾ ആറു തവണയും ചാമ്പ്യൻസ് ലീഗ് ജയിച്ചിരുന്നു. ക്വാർട്ടറിലെ ആദ്യ പാദത്തിൽ റയലിെൻറ തട്ടകമായ മഡ്രിഡിലെ അൽഫ്രെഡ് ഡി സ്റ്റിഫാനോയിലാണ് കളി.
കിരീടചരിത്രത്തിൽ റെക്കോഡുകളുണ്ടെങ്കിലും സിനദിൻ സിദാെൻറ റയലിന് അത്ര നല്ലകാലമല്ല ഇത്. സ്പെയിനിൽ വെല്ലുവിളി നേരിടുന്നവർ, ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ആറിൽ മൂന്ന് കളി മാത്രമേ ജയിച്ചുള്ളൂ. തട്ടിയും മുട്ടിയുമായിരുന്നു ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയത്. ശേഷം, അറ്റ്ലാൻറക്കെതിരായിരുന്നു ജയം.
പരിക്കേറ്റ ക്യാപ്റ്റൻ സെർജിയോ റാമോസില്ലാതെയാണ് റയലിറങ്ങുന്നത്. ഡാനി കാർവയാലും ഫെഡറികോ വാൽവെർഡെയും കളത്തിലിറങ്ങും. പരിക്കിൽനിന്നു മോചിതനായി എഡൻ ഹസാഡിെൻറ തിരിച്ചുവരവാണ് റയൽ ക്യാമ്പിനെ ഉണർത്തുന്നത്. റാഫേൽ വറാനെ, ടോണി ക്രൂസ്, വിനീഷ്യസ് ജൂനിയർ എന്നിവരും സജ്ജം.
ഗ്രൂപ് 'ഡി'യിൽനിന്ന് നാലു ജയവുമായി ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ, പ്രീക്വാർട്ടറിൽ ലൈപ്സിഷിനെയാണ് തോൽപിച്ചത്. പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരികെയെത്തിയ യുർഗൻ േക്ലാപ്, ആഴ്സനലിനെ വീഴ്ത്തിയ ടീമിനെതന്നെ കളത്തിലിറക്കും.
2018 സീസണിൽ കിയവിൽ നടന്ന യൂറോപ്യൻ ഫൈനലിലെ മുഖാമുഖത്തിനുശേഷമാണ് റയലും ലിവർപൂളും മുഖാമുഖമെത്തുന്നത്. അന്ന്, ഗാരെത് ബെയ്ലിെൻറ ഇരട്ട ഗോളും ബെൻസേമയുടെ ഒരു ഗോളുമായി റയൽ 3-1ന് ജയിച്ചു. 2014-15 ഗ്രൂപ് റൗണ്ടിൽ മുഖാമുഖമെത്തിയപ്പോൾ ഇരുപാദങ്ങളിലുമായി റയൽ വിജയം തുടർന്നു (4-0).
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ബൊറൂസിയ ഡോർട്മുണ്ടും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.