ലോവൻ: യുവേഫ നേഷന്‍സ് ലീഗില്‍ ഇറ്റലിയും ബെൽജിയവും നാഷൻസ് ലീഗ് ഫൈനൽസിന്. നിർണായക മത്സരത്തിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇറ്റലി യോഗ്യത നേടിയത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഡെന്മാര്ക്കിനെ തകര്‍ത്ത് ബെല്‍ജിയവും അവസാന നാലിൽ കയറി.
പരാജയമറിയാതെ ഇറ്റലി പൂര്‍ത്തീകരിക്കുന്ന തുടര്‍ച്ചയായ 22ാം മത്സരമായിരുന്നു ഇത്. 22ാം മിനിറ്റില്‍ ആന്‍ഡ്രെ ബെലോറ്റിയിലൂടെ ലീഡെടുത്ത ടീമിനായി ബെറാഡി 68ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ 12 പോയൻറുകളുമായി ഇറ്റലി ഒന്നാമതെത്തി. കോവിഡും പരിക്കും കാരണം ചെല്ലിനി, ബൊനൂച്ചി, ഇമ്മൊബൈല്‍ എന്നിവർ ഇറ്റലിക്കായി കളിച്ചില്ല.
രണ്ട് ഉശിരൻ ഗോളുമായി ലുകാക്കു രക്ഷകനായപ്പോൾ ഡെൻമാർക്കിനെ 4-2നാണ് ബെൽജിയം തോൽപിച്ചത്. യൂറി ടിലെമെൻസും കെവിൻ ഡിബ്രുയിനുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്. ഡെൻമാർക്കിനായി ജോനസ് വിൻഡ് ഗോൾ നേടിയപ്പോൾ മറ്റൊന്ന് സെൽഫ് ഗോളായിരുന്നു. രണ്ടു ഗോളോടെ രാജ്യത്തിനായി ലുകാക്കുവിെൻറ ഗോൾ നേട്ടം 57 ആയി.
ബെൽജിയം, ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, മുൻ ചാമ്പ്യന്മാരായ ഇറ്റലി, സ്പെയിൻ എന്നിവരാണ് ഫൈനൽസിലെത്തിയത്. അടുത്ത വർഷം ഒക്ടോബറിലാണ് മത്സരങ്ങൾ. 2018 ലോകകപ്പ് യോഗ്യത നഷ്ടമായ ഇറ്റലി കഴിഞ്ഞ നാഷൻസ് ലീഗിലും നിരാശപ്പെടുത്തിയിരുന്നു.
ഫൈനൽസ് പ്രവേശനത്തോടെ അസൂറിപ്പടയുടെ തിരിച്ചുവരവിനാണ് കാൽപന്ത് ലോകം സാക്ഷിയാവുന്നത്. മറ്റൊരു മത്സരത്തിൽ ഫില്‍ ഫോഡെൻറ ഇരട്ട ഗോള്‍ മികവില്‍ ഇംഗ്ലണ്ട് ഐസ്ലന്ഡിനെ ( 4-0) തകര്‍ത്തു. ഒരു ഗോള്‍ വഴങ്ങിയശേഷം തിരിച്ചടിച്ചാണ് ഹോളണ്ട് പോളണ്ടിനെതിരെ (2-1) കളി ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.