ബുഡാപെസ്റ്റ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ 'വെടിയുതിർത്ത്' ഹംഗറി കോച്ച് മാർകോ റോസി. ഇറ്റാലിയൻ മാധ്യമമായ ഗസെറ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് മാർകോ റോസി റൊണാൾഡോയെ വിമർശിച്ചത്. പ്രമുഖ ഫുട്ബാൾ വെബ്സൈറ്റായ ഗോൾ ഡോട്ട് കോമും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറ്റാലിയൻ പരിശീലകനായ റോസി 2018ലാണ് ഹംഗറിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
''റൊണാൾഡോ ചാമ്പ്യൻ താരമാണ്. പക്ഷേ അതേസമയം അദ്ദേഹം വെറുപ്പിക്കുന്നവനുമാണ്. ഞങ്ങളുമായുള്ള മത്സരത്തിൽ പെനൽറ്റി നേടിയ ശേഷം ഫൈനലിൽ ഗോളടിച്ചത് പോലെയാണ് ആഘോഷിച്ചത്. ആളുകൾ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട്'' -മാർകോ റോസി പറഞ്ഞു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹംഗറിയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് പോർച്ചുഗൽ തോൽപ്പിച്ചിരുന്നു. 84 മിനിറ്റുവരെ ഗോളുകളൊന്നും വീഴാതിരുന്ന മത്സരം മൂന്നുഗോളുകളുമായി പോർച്ചുഗൽ സ്വന്തമാക്കുകയായിരുന്നു. പെനൽറ്റി ഗോളടക്കം രണ്ടുഗോളുകളാണ് റൊണാൾഡോ അന്ന് സ്വന്തമാക്കിയത്. പുഷ്കാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോയെ ഹംഗറി ആരാധകർ കൂക്കിവിളിക്കുകയും ചെയ്തിരുന്നു. അഞ്ചുഗോളുകൾ നേടിയ റൊണാൾഡോണ് യൂറോകപ്പിലെ ടോപ്സ്കോറർമാരിൽ മുന്നിട്ട് നിൽക്കുന്നത്. അതിൽ മൂന്നുഗോളുകളും പെനൽറ്റിയിലൂടെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.