മാലി: സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കിന്ന് നിർണായക പോരാട്ടം. ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ ആതിഥേയരായ മാലദ്വീപിനെ നേരിടുന്ന ഇന്ത്യക്ക് ഫൈനലിൽ കടക്കണമെങ്കിൽ ജയം അനിവാര്യമാണ്. മാലദ്വീപും നേപ്പാളുമാണ് ആറു പോയൻറുമായി മുന്നിൽ. ഇന്ത്യ അഞ്ചു പോയൻറുമായി മൂന്നാമതാണ്. നാലു പോയൻറുമായി നാലാമതുള്ള ബംഗ്ലാദേശുമായാണ് നേപ്പാളിന് കളി. ഒരു പോയൻറുള്ള ശ്രീലങ്ക പുറത്തായി.
ഗ്രൂപ് റൗണ്ടിൽ മുന്നിലെത്തുന്ന രണ്ടു ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക. ഇന്ത്യയോട് സമനല നേടിയാൽ മാലദ്വീപിന് ഫൈനലുറപ്പിക്കാം. എന്നാൽ, ഇന്ത്യക്ക് ജയം തന്നെ വേണം. ബംഗ്ലാദേശിനോട് 1-1നും ശ്രീലങ്കയോട് 0-0ത്തിനും സമനില വഴങ്ങിയ ഇന്ത്യ നേപ്പാളിനെതിരെ മാത്രമാണ് ജയം (1-0) നേടിയത്.
സ്കോർ ചെയ്ത രണ്ടു ഗോളുകളും സൂപ്പർ സ്ട്രൈക്കർ സുനിൽ ഛേത്രിയുടെ വക. ഗോളടിക്കാൻ ഛേത്രിയല്ലാതെ ആളില്ലാത്തതും പ്രതിരോധത്തിൽ സന്ദേശ് ജിങ്കാെൻറ അഭാവവുമാണ് ഇന്ത്യയെ കുഴക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 51 സ്ഥാനം പിറകിലാണെങ്കിലും അലി അഷ്ഫാഖിെൻറ നേതൃത്വത്തിലുള്ള മാലദ്വീപിനെ ഇഗോർ സ്റ്റിമാക്കിെൻറ ടീമിന് എഴുതിത്തള്ളാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.