നികോ വില്യംസ്

​ഇവൻ മരിയയുടെ ഇളയ മകൻ; നികോ വില്യംസ് വളർന്ന വഴികളറിയണം നിങ്ങൾ...

ഇക്കഴിഞ്ഞ യൂറോകപ്പിൽ ചാമ്പ്യന്മാരായ സ്​പെയിനിന്റെ കരുനീക്കങ്ങൾക്ക് ഇടതുവിങ്ങിൽ ചരടുവലിച്ച് ലോകഫുട്ബാളിന്റെ ശ്രദ്ധയാകർഷിച്ച 22കാരൻ നികോ വില്യംസിന്റെയും കുടുംബത്തിന്റെയും ജീവിത യാത്ര വലിയൊരു പ്രചോദന കഥ കൂടിയാണ്.


‘ജീവിതം കൈയിൽപിടിച്ചുള്ള യാത്രയായിരുന്നു അത്. കുടിക്കാൻ വെള്ളമോ ഭക്ഷണമോ ഇല്ല. മരുഭൂമിയിലെ 40-50 ഡിഗ്രി കൊടുംചൂടിൽ നഗ്നപാദരായാണ് നടത്തം. മകൻ അന്ന് എന്റെ വയറ്റിൽ വളർന്നുതുടങ്ങിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ആ സാഹസത്തിന് ഞാൻ ഒരുങ്ങുമായിരുന്നില്ല. കുറെ ദൂരം ട്രക്കിലായിരുന്നു യാത്ര. വാഹനത്തിന്റെ തുറന്ന പിൻവശത്ത് 40ഓളം പേർ തിങ്ങിനിറഞ്ഞിരുന്നു. ചിലർ താഴെ വീണുപോകുന്നുണ്ടായിരുന്നു. അവരെ ഗൗനിക്കാതെ ട്രക്ക് മുന്നോട്ടു കുതിക്കും. മരിച്ചുവീഴുന്നവരെ സംസ്കരിക്കുന്നതും ഇതിനിടയിൽ. അപകടകരമായിരുന്നു യാത്ര. കൊള്ളക്കാർ പാതിവഴിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ക്രൂരതകൾ. കൊടും പീഡനങ്ങളിലൂടെയായിരുന്നു ആ പലായനം.

അതിനിടയിൽ പാതിവഴിയിലെത്തുമ്പോൾ വണ്ടിക്കാർ പണം വാങ്ങിയശേഷം 'യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു' എന്നുപറയും. എന്നിട്ട് വലിച്ച് പുറത്താക്കും. കൈയിൽ കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയിലാണ് ആ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെടുക. കുട്ടികൾ, വയോധികർ, സ്ത്രീകൾ... മുന്നിലെന്താണെന്ന് തീർച്ചയില്ലാതെ ഊഷര ഭൂമിയിലൂടെ മനസ്സും ശരീരവും പൊള്ളിക്കുന്ന യാത്ര.


മെലിയ്യയിലെ കമ്പിവേലിക്കെട്ടുകൾ മറികടക്കുന്ന ആഫ്രിക്കക്കാർ

ഒടുവിൽ സ്പെയിനിന്റെ നോർത്ത് ആഫ്രിക്കൻ എൻക്ലേവായ മെലിയ്യയിലെത്തി. വലിയ കമ്പിവേലിക്കെട്ടുകൾ മറികടക്കുകയെന്നത് അത്രയേറെ ശ്രമകരമായിരുന്നു. അത് ഒരുവിധത്തിൽ ചാടിയെത്തിയത് സിവിൽ ഗാർഡുമാരുടെ കൈകളിൽ. അവർ ഞങ്ങളെ ജയിലിലടച്ചു. അഭയാർഥികളായെത്തിയതിനാൽ തിരിച്ചയക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ജയിലിലായിരിക്കുന്ന സമയത്ത് സന്നദ്ധ സംഘടനക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരു അഭിഭാഷകൻ കാണാൻ വന്നു. അദ്ദേഹം ഒരു ഉപായം പറഞ്ഞുതന്നു. 'യുദ്ധം കൊടുമ്പിരിക്കൊണ്ട ഏതെങ്കിലും രാജ്യത്തുനിന്ന് അഭയം തേടിയെത്തിയതാണെന്ന് നുണ പറഞ്ഞുനോക്കൂ. ചിലപ്പോൾ രക്ഷപ്പെട്ടേക്കും'. അപ്പോൾ ഘാനയുടെതായ എല്ലാ അടയാളങ്ങളും മനസ്സിൽനിന്ന് മായ്ച്ചുകളഞ്ഞു. അക്രയിൽനിന്നു വരുമ്പോൾ കൈയിൽ അവശേഷിച്ച രേഖകളൊക്കെ കീറിയെറിഞ്ഞുകളഞ്ഞ ശേഷം ഞങ്ങൾ പറഞ്ഞു. ‘ആഭ്യന്തര യുദ്ധം താറുമാറാക്കിയ ലൈബീരിയയിൽനിന്ന് രാഷ്ട്രീയാഭയം തേടിയെത്തിയതാണ്’. ദൈവാനുഗ്രഹത്താൽ അത് ഫലിച്ചു. അങ്ങനെ ഞങ്ങൾ ബിൽബാവോയിലെത്തി.

******

മമ്മ പറഞ്ഞ കഥ കേട്ട് തരിച്ചിരുന്നുപോയി ഇനാകി വില്യംസ്. ഒരു സിനിമക്കഥ പോലെ അവിശ്വസനീയവും അത്രമേൽ സംഭ്രമജനകവുമായിരുന്നു ആ ജീവിത വിവരണം. തന്റെ പേര് ആവേശപൂർവം ഉച്ചരിക്കുന്ന ബിൽബാവോ നഗരത്തിൽ താനെത്തിയ കഥ കേട്ട് അവന്റെ ഉള്ളുലഞ്ഞു.

ഇനാകി വില്യംസ് കുഞ്ഞുന്നാളിൽ മാതാപിതാക്കൾക്കൊപ്പം. ഇനാകി മർഡോൺസ് എന്ന  പുരോഹിതൻ (വലത്തുനിന്ന് രണ്ടാമത്) ഒപ്പം

'ബിൽബാവോയിലിരുന്ന് ഒരു ദിവസം ഞാൻ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്ക്രീനിൽ ഏതോ പ്രോഗ്രാം നടക്കുന്നു. കൃത്യമായി മനസ്സിലാകാത്തതിനാൽ അതെന്താണെന്ന് മമ്മയോട് ചോദിച്ചു. കേട്ടില്ലെന്ന് തോന്നി വീണ്ടും ചോദിച്ചതിനു പിന്നാലെ അവർ വന്ന് ടെലിവിഷൻ ഓഫ് ചെയ്തു. പിന്നെ എന്നോട് പറഞ്ഞു- 'എല്ലാം നിന്നോട് പറയാനുള്ള സമയമായിരിക്കുന്നു. ഇരിക്കൂ. പപ്പയുടെയും മമ്മയുടെയും കഥ കേൾക്കാൻ ഒരുങ്ങിക്കോളൂ..'. അങ്ങനെയാണ് മരിയ ആർതർ വില്യംസ് ആ കഥ മൂത്ത മകനോട് പറഞ്ഞുതുടങ്ങിയത്. ഘാനയിൽനിന്ന് ഭക്ഷണവും വെള്ളവുമില്ലാതെ സഹാറ മരുഭൂമി നടന്നും ട്രക്കിലും പിന്നിട്ടുതീർത്ത ജീവിതകഥ. താനും ഭർത്താവ് ഫെലിക്സ് വില്യംസും അറസ്റ്റിലായത്, പേരറിയാത്ത ഒരു അഭിഭാഷകൻ രക്ഷയായെത്തിയത്, ഒടുവിൽ സ്പെയിനിലെ ബിൽബാവോ എന്ന നഗരത്തിൽ എത്തിച്ചേർന്നത്... എല്ലാം വിശദമായിത്തന്നെ മരിയ മകനോട് പറഞ്ഞുകൊടുത്തു.

ആഫ്രിക്കയിൽനിന്ന് സർവതും നഷ്ടപ്പെട്ട് ജീവിതം കൈയിൽപിടിച്ച് ബോട്ടുകളിലേറി വരുന്നവരുടെയും മെലിയ്യയിലെ മുള്ളുവേലി കയറുന്നവരുടെയും വാർത്തകളാണ് അന്ന് ടെലിവിഷനിൽ ഇനാകി കേട്ടുകൊണ്ടിരുന്നത്. തങ്ങളുടെ യഥാർഥ നാടിനെക്കുറിച്ച്, ഭൂതകാലത്തെക്കുറിച്ച് ചെറുപ്പംമുതൽ ചോദിക്കുമായിരുന്നുവെങ്കിലും കുട്ടിയായതിനാൽ മമ്മ അവന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല. തന്റെ ജീവിതം കൂട്ടുകാരിൽനിന്ന് വ്യത്യസ്തമാണെന്ന് അവനറിയാമായിരുന്നു. എന്നാൽ, അതിനു പിന്നിൽ ഇത്ര വലിയൊരു കഥ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇനാകി ഒരിക്കലും ഊഹിച്ചിരുന്നില്ല.

******

എന്നാൽ, ഇനാകി പറക്കമുറ്റിയപ്പോൾ എല്ലാം പറയാറായെന്ന് തീരുമാനിക്കുകയായിരുന്നു മരിയ. അന്ന്, 20 വയസ്സുപിന്നിട്ട ഇനാകി സ്പാനിഷ് ഫുട്ബാൾ ലീഗിലെ പ്രശസ്തമായ അത്‍ലറ്റിക് ബിൽബാവോയുടെ നാടറിയുന്ന കളിക്കാരനായി മാറിക്കഴിഞ്ഞിരുന്നു. ഇന്ന് 28 വയസ്സു പിന്നിടുമ്പോൾ ഏറെ ചരിത്രങ്ങൾ അത്‍ലറ്റിക്കിനൊപ്പം ചേർന്ന് അവൻ കാൽപന്തു കളത്തിൽ എഴുതിച്ചേർത്തുകഴിഞ്ഞിരിക്കുന്നു. 'എല്ലാം സംഭവിക്കുന്നതിനു പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടാകും. ഞാൻ ബിൽബാവോയിലല്ല പിറന്നതെങ്കിൽ ഒരിക്കലും അത്‍ലറ്റിക്കിന് കളിക്കുമായിരുന്നില്ല. ആ മരുഭൂമി കടന്ന് മാതാപിതാക്കൾ 'ബാസ്ക് കൺട്രി' (വടക്കൻ സ്പെയിനിലെ ഒരു സ്വയംഭരണ പ്രദേശം) യിലെത്തപ്പെട്ടത് എന്റെ 'നിയോഗം' എന്തെന്ന് കുറിക്കാൻ കൂടിയാകണം' -ഇനാകി പറയുന്നു. ബാസ്ക് കൺട്രിയിൽ ജനിച്ചവർക്കു മാത്രമേ അത്‍ലറ്റിക് ബിൽബാവോ ക്ലബിനുവേണ്ടി കളിക്കാൻ കഴിയുമായിരുന്നുള്ളൂ.

നികോയും ഇനാകിയും അമ്മ മരിയ ആർതർ വില്യംസിനൊപ്പം

പാതിരിയിൽ നിന്ന് പേര്

അധികൃതരോട് ലൈബീരിയയിൽനിന്നെന്ന് നുണ പറഞ്ഞ് രക്ഷപ്പെട്ട മരിയക്കും ഫെലിക്സിനും സഹായവുമായെത്തിയത് ഒരു ചാരിറ്റി സംഘടനയായിരുന്നു. ബിൽബാവോയിൽനിന്ന് 150 കിലോമീറ്റർ നവാരക്കടുത്ത പാം​​​​േപ്ലാണയിലെ ഒരു സർക്കാർ ഹൗസിങ് കോളനിയിലാണ് അവരെത്തിപ്പെട്ടത്. അവിടെ ഒരു കൊച്ചുവീട് തരപ്പെട്ടു. വിവിധ വംശക്കാരായ അഭയാർഥികൾ തിങ്ങിനിറഞ്ഞ കോളനി. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എന്തു ജോലിയും ചെയ്യാൻ സന്നദ്ധരായ ഒരു കൂട്ടം മനുഷ്യർ. കുടുംബത്തെ പോറ്റാൻ ഏതു ജോലിക്കും ഫെലിക്സ് ഒരുക്കമായിരുന്നു.

ഇനാകി മർഡോൺസ് എന്നുപേരുള്ള പുരോഹിതനായിരുന്നു ദമ്പതികളുടെ വലിയ ആ​ശ്ര​യം. അ​​ദ്ദേ​ഹം അ​വ​ർ​ക്ക് സ​ഹാ​യ​വും പി​ന്തു​ണ​യു​മാ​യി കൂ​ടെ​നി​ന്നു. മ​രി​യ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​പ്പോ​ൾ എ​ന്തു പേ​രി​ട​ണ​മെ​ന്ന് അ​വ​ർ​ക്ക് അ​ധി​കം ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. മൂ​ത്ത മ​ക​ന് ആ ​പാ​തി​രി​യു​ടെ പേ​രു​വ​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ഫെ​ലി​ക്സ് ആ​ട്ടി​ട​യ​നാ​യും തൂ​പ്പു​കാ​ര​നാ​യും കെ​ട്ടി​ട നി​ർ​മാ​ണ സ​ഹാ​യി​യാ​യു​മൊ​ക്കെ ജോ​ലി നോ​ക്കി. ഒ​ടു​വി​ൽ ല​ണ്ട​നി​ലേ​ക്ക് ജോ​ലി തേ​ടി യാ​ത്ര​യാ​യി. അ​വി​ടെ ഹോ​ട്ട​ലി​​ൽ മേ​ശ തു​ട​ച്ചു. സെ​ക്യൂ​രി​റ്റി ജോ​ലി ചെ​യ്തു. ചെ​ൽ​സി ക്ല​ബി​ന്റെ ഹോം ​ഗ്രൗ​ണ്ടാ​യ സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ടി​ക്ക​റ്റ് മു​റി​ച്ചു. മി​ക്ക​വ​രും ഏ​റ്റെ​ടു​ക്കാ​നൊ​രു​ക്ക​മ​ല്ലാ​ത്ത പ​ല പ​ണി​ക​ളും ചെ​യ്തു.

ഇനാകി വില്യംസും നികോ വില്യംസും. കുഞ്ഞുന്നാളിലെ ചിത്രം

 ഇ​നാ​കി​ക്ക് കൂ​ട്ടാ​യി നി​കോയെത്തുന്നു

അ​ന്ന് ഇ​നാ​കി​ക്ക് പ​ത്തോ പ​തി​നൊ​ന്നോ വ​യ​സ്സു കാ​ണും. അ​പ്പോ​​ഴേ​ക്ക് അ​വ​ന് ഒ​രു കൊ​ച്ച​നു​ജ​ൻ പി​റ​ന്നി​രു​ന്നു; പേ​ര് നി​കോ. ഇ​നാ​കി​യേ​ക്കാ​ൾ എ​ട്ടു വ​യ​സ്സി​ന് ഇ​ള​യ​വ​ൻ. ഫെ​ലി​ക്സ് ല​ണ്ട​നി​ൽ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്ത്, മ​രി​യ ബി​ൽ​ബാ​വോ​യി​ൽ ല​ഭ്യ​മാ​യ ജോ​ലി​ക​ളെ​ല്ലാം ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു. മ​മ്മ ദി​വ​സം മ​ണി​ക്കൂ​റു​ക​ളോ​ളം ജോ​ലി​ക്കു പോ​കു​മ്പോ​ൾ കു​ഞ്ഞ​നു​ജ​ന്റെ പൂ​ർ​ണ സം​ര​ക്ഷ​ണം ഇ​നാ​കി​യു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു. അ​വ​ന് ആ​യ​യും ര​ക്ഷി​താ​വും റോ​ൾ മോ​ഡ​ലും പി​താ​വും ഒ​ക്കെ ഇ​നാ​കി​യാ​യി​രു​ന്നു.

നാ​ലോ അ​ഞ്ചോ വ​യ​സ്സു​ള്ള​പ്പോ​ൾ സാ​ബി എ​ന്ന ഒ​രു കൂ​ട്ടു​കാ​ര​നാ​ണ് തെ​രു​വി​ൽ ഫു​ട്ബാ​ൾ ത​ട്ടി​ക്ക​ളി​ക്കാ​ൻ ത​ന്നെ ആ​ദ്യം ക്ഷ​ണി​ച്ച​തെ​ന്ന് ഇ​നാ​കി ഓ​ർ​ക്കു​ന്നു. അ​താ​യി​രു​ന്നു തു​ട​ക്കം. പി​ന്നെ പ​ന്തു​മാ​യു​ള്ള പാ​ര​സ്പ​ര്യം ജീ​വി​തം ത​ന്നെ​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ന​ന്നാ​യി ക​ളി​ക്കു​ക​യും ക​ളി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ക​യും ചെ​യ്തി​രു​ന്ന നാ​ളു​ക​ളി​ൽ​ത​ന്നെ ഇ​നാ​കി റ​ഫ​റി​യു​ടെ വേ​ഷ​വും കെ​ട്ടി. ഒ​രു മ​ത്സ​രം നി​യ​ന്ത്രി​ച്ചാ​ൽ ല​ഭി​ക്കു​ന്ന പ​ത്ത് യൂ​റോ അ​ന്ന​വ​ന് വി​ല​യേ​റി​യ​താ​യി​രു​ന്നു.

താ​ര​ത്തി​ള​ക്ക​ത്തി​ലേ​ക്ക്

ഒ​രു പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ള​റാ​കു​​മെ​ന്ന് ഇ​നാ​കി ഇ​ട​ക്കി​ടെ മ​മ്മ​ക്ക് ഉ​റ​പ്പു​ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. അ​ത​വ​ൻ പാ​ലി​ക്കു​ക​യും ചെ​യ്തു. 18-ാം വ​യ​സ്സി​ൽ അ​ത്‍ല​റ്റി​ക് ബി​ൽ​ബാ​വോ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടു. യോ​നാ​സ് റാ​മ​ലോ​ക്കു​ശേ​ഷം ബി​ൽ​ബാ​വോ​ക്ക് ക​ളി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ക​റു​ത്ത വം​ശ​ജ​ൻ. 2014 ഡി​സം​ബ​റി​ൽ 20 വ​യ​സ്സു​ള്ള​പ്പോ​ൾ ബി​ൽ​ബാ​വോ​യു​ടെ വെ​ള്ള​യും ചു​വ​പ്പും വ​ര​യു​ള്ള കു​പ്പാ​യ​മി​ട്ട് ഇ​നാ​കി പ​ച്ച​പ്പു​ൽ​ത്ത​കി​ടി​യി​ലി​റ​ങ്ങി. പ​ല​വി​ധ സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു​ള്ള അ​വ​ന്റെ യാ​ത്ര​യു​ടെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. പ​ത്തു വ​ർ​ഷ​മാ​യി ല​ണ്ട​നി​ൽ സ​ക​ല​മാ​ന ജോ​ലി​ക​ളും ചെ​യ്ത് ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്ന പി​താ​വി​നെ തി​രി​ച്ചു​വി​ളി​ക്കു​ക​യാ​ണ് ഇ​നാ​കി ആ​ദ്യം ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തി​ന് വീ​ണ്ടും കു​ടും​ബ​ത്തോ​ടൊ​പ്പം ജീ​വി​ത​മൊ​രു​ക്കാ​ൻ, കു​ഞ്ഞ​നു​ജ​ന് പി​താ​വി​ന്റെ സ്നേ​ഹ​ലാ​ള​ന​ക​ൾ ല​ഭി​ക്കാ​ൻ. ഫു​ട്ബാ​ള​റാ​കു​ന്ന​തു​പോ​ലെ മ​നോ​ഹ​ര​മാ​യ സ്വ​പ്ന​മാ​യി​രു​ന്നു ഇ​നാ​കി​ക്ക് കെ​ട്ടു​റ​പ്പും താ​ള​ബോ​ധ​വു​മു​ള്ള ടീം ​പോ​ലെ ഇ​ഴ​യ​ടു​പ്പ​മു​ള്ള കു​ടും​ബ​വും.

ഇനാകി വില്യംസും നികോ വില്യംസും അത്‍ലറ്റിക് ബിൽബാവോ ജഴ്സിയിൽ

ബി​ൽ​ബാ​വോ​യി​ൽ നി​കോ​യും

ചേ​ട്ട​നെ ക​ണ്ടു​വ​ള​ർ​ന്ന അ​നി​യ​ന് ഇ​നാ​കി മാ​ത്ര​മാ​യി​രു​ന്നു ഹീ​റോ. അ​വ​നെ​പ്പോ​ലെ​യാ​കാ​ൻ അ​നു​ജ​നും ഏ​റെ കൊ​തി​ച്ചു. ഫ​ലം, നി​കോ​ക്കും ഫു​ട്ബാ​ൾ അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​താ​യി. റോ​ൾ മോ​ഡ​ലാ​യ ജ്യേ​ഷ്ഠ​നു പി​ന്നാ​ലെ അ​നി​യ​നും പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ളി​ന്റെ പു​ൽ​മേ​ട്ടി​ലേ​ക്കി​റ​ങ്ങി. ബി​ൽ​ബാ​വോ​യു​ടെ അ​തേ കു​പ്പാ​യം. ചേ​ട്ട​നെ അ​നു​ക​രി​ക്കാ​ൻ കൊ​തി​ച്ച കു​ഞ്ഞ​നു​ജ​ൻ ബി​ൽ​ബാ​വോ​യു​ടെ ക​റു​ത്ത വം​ശ​ജ​നാ​യ മൂ​ന്നാ​മ​ത്തെ താ​ര​വു​മാ​യി. ബി​ൽ​ബാ​വോ​ക്കു​വേ​ണ്ടി ഗോ​ൾ നേ​ടി​യ ഏ​ക ക​റു​ത്ത വ​ർ​ഗ​ക്കാ​ര​ൻ എ​ന്ന റെ​ക്കോ​ഡ് ഇ​നാ​കി​ക്കൊ​പ്പം ഫ​സ്റ്റ് ടീ​മി​ൽ എ​ത്തി​യ​തോ​ടെ വി​ങ്ങ​റാ​യ നി​കോ​യും പ​ങ്കി​ട്ടെ​ടു​ത്തു. ഇ​തി​നി​ടെ, തു​ട​ർ​ച്ച​യാ​യി 239 ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി ഇ​നാ​കി ലാ ​ലി​ഗ​യി​ൽ വേ​റി​ട്ട റെ​ക്കോ​ഡി​നു​ട​മ​യാ​യി.

അ​പ്പോ​ഴും സ്പെയി​നി​ന്റെ വി​ഖ്യാ​ത ജ​ഴ്സി ഇ​നാ​കി​യെ മോ​ഹി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ 2016 മേ​യ് 29ന് ​ബോ​സ്നി​യ ഹെ​ർ​സ​ഗോ​വി​ന​ക്കെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ സ്പാ​നി​ഷ് ജ​ഴ്സി​യി​ൽ അ​ര​​ങ്ങേ​റി. എ​ന്നാ​ൽ, അ​തി​ന് പി​ന്നീ​ടൊ​രി​ക്ക​ലും തു​ട​ർ​ച്ച​ക​ളു​ണ്ടാ​യി​ല്ല.

2024 യൂറോകപ്പിൽ ലാമിൻ യമാലിനൊപ്പം ഗോൾനേട്ടം ആഘോഷിക്കുന്ന നികോ വില്യംസ്

ഘാ​ന വി​ളി​ക്കു​ന്നു

സ്പെ​യി​നി​നു​വേ​ണ്ടി ക​ളി​ക്കാ​ൻ കൊ​തി​ച്ചി​രി​ക്കു​ന്ന നാ​ളു​ക​ളി​ലൊ​ക്കെ മാ​താ​പി​താ​ക്ക​ളു​ടെ ജ​ന്മ​ദേ​ശ​മാ​യ ഘാ​ന ഇ​നാ​കി​യെ പ​ല​കു​റി വി​ളി​ച്ചി​രു​ന്നു. ഘാ​ന​യു​ടെ സം​സ്കാ​ര​വും ഭ​ക്ഷ​ണ​വും പാ​ര​മ്പ​ര്യ​വു​മൊ​ക്കെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ങ്കി​ലും ജ​ന്മ​നാ​ടാ​യ സ്​​പെ​യി​നി​നു​വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​തൊ​ക്കെ​യും ഇ​നാ​കി നി​ര​സി​ച്ചു. എ​ന്നാ​ൽ, രണ്ടു വർഷം മു​മ്പെത്തി​യ സ്നേ​ഹ​മ​സൃ​ണ​മാ​യ ആ ​ക്ഷ​ണം, ഇ​നാ​കി​ക്ക് ത​ട്ടി​യെ​റി​യാ​നാ​യി​ല്ല. കാ​ര​ണം, അ​തി​ന് വി​ശ്വ​പോ​രാ​ട്ട​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ണീ​യ​ത കൂ​ട്ടു​ണ്ടാ​യി​രു​ന്നു. ഖത്തർ ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നാ​ണ് പൈ​തൃ​ക​മു​റ​ങ്ങു​ന്ന മ​ണ്ണ് വി​ളി​ച്ച​ത്.

സ്​​പെ​യി​ൻ ജ​ഴ്സി​യി​ൽ അ​ത് പു​ല​ർ​ന്നു​കാ​ണാ​ൻ വി​ദൂ​ര സാ​ധ്യ​ത മാ​ത്ര​മാ​ണെ​ന്നി​രി​ക്കെ, ഇ​ത്ത​വ​ണ ഇ​നാ​കി സ​മ്മ​തം മൂ​ളി. ഘാ​ന​ക്കു​വേ​ണ്ടി ക​ളി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് 2022 ജ​നു​വ​രി അ​ഞ്ചി​ന് 28കാ​ര​ന്റെ പ്ര​ഖ്യാ​പ​ന​മെ​ത്തി. ആ വർഷം സെ​പ്റ്റം​ബ​റി​ൽ ബ്ര​സീ​ലി​നെ​തി​രെ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഘാ​ന ടീ​മി​ൽ അ​ര​ങ്ങേ​റ്റ​വു​മാ​യി. പിന്നാലെ ലോകകപ്പിലും കളത്തിലിറങ്ങി.

ഘാന ജഴ്സിയിൽ ഇനാകി വില്യംസും സ്​പെയിൻ ജഴ്സിയിൽ നികോ വില്യംസും

ചേ​ട്ട​ൻ ഘാ​ന, അ​നി​യ​ൻ ‘എ​സ്പാ​ന’

2022 സെ​പ്റ്റം​ബ​ർ 18. ബി​ൽ​ബാ​വോ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ഇ​നാ​കി പാ​രി​സി​ലേ​ക്കു​ള്ള വി​മാ​നം ക​യ​റാ​നാ​യി പു​റ​പ്പെ​ടു​ന്നു. തൊ​ട്ടു​പി​​റ്റേ​ന്ന് അ​നി​യ​ൻ നി​കോ സ​ര​ഗോ​സ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്നു. ഒ​രേ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങിയ​ത് ര​ണ്ടു ദേ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ​പോ​രാ​ടാ​നാ​ണ്. ഇ​നാ​കി ബ്ര​സീ​ലി​നെ​തി​രെ ഘാ​ന​ക്കു​വേ​ണ്ടി കു​പ്പാ​യ​മി​ട്ട​തി​ന്റെ പി​റ്റേ​ന്ന് നി​കോ സ്പെ​യി​നി​ന്റെ ജ​ഴ്സി ആ​ദ്യ​മാ​യ​ണി​ഞ്ഞു; യു​വേ​ഫ നാ​ഷ​ൻ​സ് ലീ​ഗി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ. സ്​​പെ​യി​നി​ന്റെ അ​ണ്ട​ർ 18, 19, 21 ടീ​മു​ക​ൾ​ക്ക് ക​ളി​ച്ച​ശേ​ഷ​മാ​ണ് സീ​നി​യ​ർ ടീ​മി​ൽ നികോ അ​ര​ങ്ങേ​റിയത്.

അരങ്ങുനിറഞ്ഞാടി നികോ; ഇനി ഇവന്റെ കാലം

ചേട്ടന് സ്പാനിഷ് ദേശീയ ടീമിൽ ആശിച്ച പോലെ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും നികോ അതെല്ലാം തിരുത്തിക്കുറിക്കുകയാണ്. ഇക്കഴിഞ്ഞ യൂ​റോയിൽ തിളങ്ങി ലോക ഫുട്ബാളിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു മരിയയുടെ ഇളയ മകൻ. ലാമിൻ യമാലിനൊപ്പം സ്​പെയിനിന്റെ ഭാവിവാഗ്ദാനമായി പേരെടുത്ത 22കാരനെ ഏതുവിധേനയും ടീമിലെടുക്കാൻ ബാഴ്സലോണ ഉൾപ്പെടെ ലോക ഫുട്ബാളിലെ മുൻനിര ക്ലബുകൾ കടുത്ത മത്സരത്തിലാണിന്ന്.


Full View


Tags:    
News Summary - Story of Nico Williams and family quite Inspirational

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.