കാലിക്കറ്റ് എഫ്.സി. താരങ്ങൾ പരിശീലനത്തിൽ

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: ഒ​ന്നാം സെ​മി ഫൈ​ന​ൽ ഇ​ന്ന്

കോ​ഴി​ക്കോ​ട്: 30 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ അ​വ​സാ​ന​ത്തി​ൽ സൂ​പ്പ​ർ ലീ​ഗ് കേ​ര​ള സെ​മി​യി​ൽ ഇ​ടം നേ​ടി​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യും തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സും ചൊ​വ്വാ​ഴ്ച ഫൈ​ന​ൽ തേ​ടി കോർപറേഷൻ സ്റ്റേഡിയത്തിൽ ​കൊമ്പു​കോ​ർ​ക്കും. പ​രി​ക്കു​ക​ളോ ആ​ൾ​ന​ഷ്ട​മോ ഇ​ല്ലാ​തെ ശ​ക്ത​രെ​ത്ത​ന്നെ ഇ​റ​ക്കി​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക​യെ​ന്ന് പ്രീ ​മാ​ച്ച് മീ​റ്റി​ങ്ങി​ൽ ഇ​രു ടീ​മു​ക​ളും അ​റി​യി​ച്ച​തോ​ടെ സെ​മി ഫൈ​ന​ൽ ക​ടു​ക്കും. പ​ത്ത് ക​ളി​യി​ൽ മൂ​ന്നു വി​ജ​യ​വും നാ​ലു സ​മ​നി​ല​യും മൂ​ന്നു തോ​ൽ​വി​യു​മാ​യാ​ണ് കൊ​മ്പ​ൻ​സ് സെ​മി പി​ടി​ച്ച​ത്. അ​ഞ്ചു വി​ജ​യ​വും നാ​ലു സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി പ​ട്ടി​ക​യി​ൽ ഏ​റ്റ​വും മി​ക​ച്ച ടീ​മാ​ണ് കാ​ലി​ക്ക​റ്റ് എ​ഫ്.​സി. 13 പോ​യ​ന്റാ​ണ് കൊ​മ്പ​ൻ​സി​നു​ള്ള​തെ​ങ്കി​ൽ 19 പോ​യ​ന്റാ​ണ് കാ​ലി​ക്ക​റ്റ് എ​ഫ്.​സി​ക്കു​ള്ള​ത്.

കാ​ലി​ക്ക​റ്റു​മാ​യു​ള്ള നേ​രി​ട്ടു​ള്ള പോ​രാ​ട്ടം കൊ​മ്പ​ൻ​സി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​ത​ന്നെ​യാ​ണെ​ങ്കി​ലും ത​ങ്ങ​ൾ മി​ക​ച്ച ഫോ​മി​ലാ​ണെ​ന്ന്​ ടീം ​മാ​നേ​ജ​ർ ര​മേ​ഷ് പ​റ​ഞ്ഞു. നാ​ലു ഗോ​ൾ നേ​ടി​യ ബ്ര​സീ​ലി​യ​ൻ താ​രം ഒ​ട്ടേ​മ​റും ക​ളി​ച്ച ഒ​മ്പ​തു ക​ളി​ക​ളി​ലും സ്ഥി​ര​​ത​യോ​ടെ ഫോ​മി​ലു​ള്ള മി​ഡ്ഫീ​ൽ​ഡ​ർ പാ​ട്രി​ക് മോ​ട്ട​യും പ​ത്തു ക​ളി​ക​ളി​ലും ക​ളി​ച്ച മി​ഡ്ഫീ​ൽ​ഡ​ർ സീ​സ​ൻ, ലാ​ൽ​ഹ​മം​ഗൈ​സ​​ങ്ക, ബ്ര​സീ​ലി​യ​ൻ ഡി​ഫ​ൻ​ഡ​ർ റെ​ന​ൻ, ശ​ക്ത​നാ​യ ഗോ​ൾ​കീ​പ്പ​ർ സാ​ന്റോ​സ്, ഡി​ഫ​ന്റ​ർ​മാ​രാ​യ ബാ​ദി​ഷ്,അ​ഖി​ൽ എ​ന്നി​വ​ർ കൊ​മ്പ​ൻ​സി​നു​വേ​ണ്ടി ആ​ദ്യ ഇ​ല​വ​നി​ലെ​ത്താ​നാ​ണ് സാ​ധ്യ​ത.

ക​ളി​ച്ച എ​ട്ടു​ക​ളി​യി​ൽ നാ​ലു​ഗോ​ളു​ക​ൾ എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ലെ​ത്തി​ച്ച കാ​ലി​ക്ക​റ്റി​ന്റെ ഹെ​യ്തി​താ​രം ബെ​ൽ​േ​ഫാ​ർ​ട്ട്,ഒ​മ്പ​തു ക​ളി​യി​ൽ മൂ​ന്നു​ഗോ​ൾ നേ​ടി​യ ഗ​നി, എ​ട്ടു ക​ളി​യി​ൽ ര​ണ്ടു ഗോ​ൾ നേ​ടി​യ ബ്രി​റ്റോ, മു​ഹ​മ്മ​ദ് റി​യാ​സ്,ഗോ​ൾ ത​ട​യു​ക​യും ഗോ​ള​ടി​ക്കു​ക​യും ചെ​യ്യു​ന്ന അ​ബ്ദു​ൽ ഹ​ക്കു, റി​ച്ചാ​ർ​ഡ്, മ​നോ​ജ്, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്,ക്യാ​പ്റ്റ​ൻ ജി​േ​ജാ ജോ​സ​ഫ് തു​ട​ങ്ങി കാ​ലി​ക്ക​റ്റി​ന്റെ ക​രു​ത്ത​രെ വ​ക​ഞ്ഞു​മാ​റ്റി ഗോ​ൾ​വ​ല കു​ലു​ക്ക​ൽ കൊ​മ്പ​ൻ​സ് ടീ​മി​ന് അ​ൽ​പം പ്ര​യാ​സ​പ്പെ​േ​ട​ണ്ടി​വ​രും.

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യു​ടെ പ്ര​ഥ​മ സീ​സ​ണി​ൽ ഞ​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​തു​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. സെ​മി ഫൈ​ന​ലാ​ണ് ഇ​നി മു​ന്നി​ൽ. അ​വി​ടെ പ​ഴ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. ജ​യി​ച്ചാ​ൽ മാ​ത്രം മു​ന്നോ​ട്ടു പോ​കാം. ടീ​മി​ന്റെ ത​ന്ത്ര​ങ്ങ​ൾ ഗ്രൗ​ണ്ടി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ് ഇ​നി ല​ക്ഷ്യം. ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യോ​ടെ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.’ -കാ​ലി​ക്ക​റ്റ് കോ​ച്ച് ഇ​യാ​ൻ ആ​ൻ​ഡ്രൂ ഗി​ലാ​ൻ

‘കാ​ലി​ക്ക​റ്റ് എ​ഫ്.​സി മി​ക​ച്ച ടീ​മാ​ണ്, അ​വ​രു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​ന​ത്തെ ഏ​റെ ബ​ഹു​മാ​ന​ത്തോ​ടെ കാ​ണു​ന്നു. ഞ​ങ്ങ​ളു​ടെ ക​ളി​ക്കാ​രു​ടെ ക​ഴി​വി​ലും സ​മ​ർ​പ്പ​ണ​ത്തി​ലും ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ട്. നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം മി​ക​വി​ലേ​ക്ക് ഉ​യ​രാ​ൻ പ​റ്റും എ​ന്ന​താ​ണ് ഇ​നി പ്ര​ധാ​നം. ഫൈ​ന​ൽ ക​ളി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ത​ന്നെ​യാ​ണ് ഞ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത്.’ -തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് കോ​ച്ച് സെ​ർ​ജി​യോ അ​ല​ക്സാ​ണ്ട

Tags:    
News Summary - Super League Kerala: 1st semi-final today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.