മെക്സികോയിലെ സംഭവബഹുലമായ ലോകകപ്പും കഴിഞ്ഞ് കളിയുത്സവം ഇറ്റാലിയൻ തീരമണയുേമ്പാഴേക്കും ഡീഗോ മറഡോണയെന്ന ഇതിഹാസത്തിനു കാൽകീഴിലായി മാറിയിരുന്നു ഫുട്ബാൾലോകം. നാലുവർഷം മുമ്പ് അർജൻറീനയെന്ന ശരാശരി ടീമിനെ, സ്വന്തം തോളിലേറ്റി കിരീടത്തിലെത്തിച്ച നായകൻ ലോകഫുട്ബാളിൽ ആരാധ്യനായി മാറി. നാപോളിയുടെ രക്ഷകനായും, ലോകമെങ്ങും ആരാധകരുമെല്ലാമായി ഡീഗോയുടെ താരപരിേവശം കൊടുമുടിയേറിയ കാലത്തായിരുന്നു റോമിലെ കളിയുത്സവത്തിന് തിരിതെളിയുന്നത്.
1934ൽ ബെനിറ്റോ മുസോളിനിയെന്ന ഏകാധിപതിയുടെ തോക്കിൻമുനയിൽ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് ഇറ്റലിയിലേക്ക് വീണ്ടും വിശ്വമേളയെത്തുന്നത്. 56 വർഷത്തെ ഇടവേളയിൽ ഫുട്ബാളും ലോകവും ഏറെ മാറികഴിഞ്ഞിരുന്നു. കളിയും കളിനിയമങ്ങളും കൂടുതൽ ജനകീയമായി. ലോകരാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും ഇടപെടലുകൾക്ക് വഴങ്ങാതെ ഫിഫ കൂടുതൽ കരുത്തുള്ള സംഘടനയായി മാറി.
1984ലാണ് ഇറ്റലിയെ ലോകകപ്പ് ആതിഥേയരായി ഫിഫ പ്രഖ്യാപിക്കുന്നത്. ഓസ്ട്രിയ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഗ്രീസ്, പശ്ചിമ ജർമനി, സോവിയറ്റ് യൂണിയൻ തുടങ്ങി ഒരുപിടി രാജ്യങ്ങൾ ആതിഥേയത്വം വഹിക്കാനായി രംഗത്തിറങ്ങിയെങ്കിലും വോട്ടെടുപ്പിന് മുേമ്പ ഒട്ടുമിക്ക രാജ്യങ്ങളും പിൻവാങ്ങിയിരുന്നു. ഭീമമായ സാമ്പത്തിക ചെലവ് തന്നെയായിരുന്നു പലരെയും ആതിഥേയത്വത്തിൽനിന്നും പിന്മാറാൻ പ്രേരിപ്പിച്ചത്.ഒടുവിൽ, ഇറ്റലിയും സോവിയറ്റ് യൂനിയനും മാത്രമായപ്പോൾ നറുക്കുവീണത് ഇറ്റലിക്ക്.
േലാകകപ്പിന് പന്തുരുളും മുേമ്പ ചിലിയും മുൻ ആതിഥേയരായ മെക്സികോയും വിശ്വമേളയിൽ നിന്ന് പുറത്തായിരുന്നു. ബ്രസീലിനെതിരായ യോഗ്യത റൗണ്ടിലെ നാടകീയ സംഭവങ്ങളായിരുന്നു ചിലിയുടെ പുറത്താവലിന് വഴിയൊരുക്കിയത്. മത്സരത്തിനിടയിൽ ഗാലറിയിലെ കാണികൾക്കിടയിൽ നിന്ന് ഗ്രൗണ്ടിേലക്കെറിഞ്ഞ പടക്കം പൊട്ടി ചിലിയൻ ഗോൾ കീപ്പർ റോബർടോ റോഹാസിന് പരിക്കേറ്റു. മത്സരം ബഹിഷ്കരിച്ച ചിലി താരങ്ങൾ ഗ്രൗണ്ട് വിട്ടതോടെ കാര്യങ്ങൾ സങ്കീർണമായി. എന്നാൽ, പിന്നീട് നടന്ന വിഡിയോ പരിശോധനയിൽ
റോഹാസിന് പരിക്കു പറ്റിയില്ലെന്നും അഭിനയിച്ചതാണെന്നും ബോധ്യമായി. ഇതോടെ, മത്സരം ഫലം ബ്രസീലിന് അനുകൂലമാക്കുകയും, ചിലിയെഅയോഗ്യരാക്കുകയും ചെയ്തു. റോഹാസിന് ആജീവനാന്ത വിലക്കും വന്നു.ഫിഫ യൂത്ത് ചാമ്പ്യൻഷിപ്പിൽ പ്രായക്കൂടുതലുള്ള നാല് കളിക്കാരെ ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കായിരുന്നു മെക്സികോക്ക് വിനയായത്.
24 ടീമുകളായിരുന്നു മാറ്റുരച്ചത്. ആതിഥേയരായ ഇറ്റലിയും നിലവിലെ ജേതാക്കളായ അർജൻറീനയും നേരിട്ട് യോഗ്യത നേടി. ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ തന്നെ കാമറൂണിനോട് തോറ്റ അർജൻറീന കഷ്ടിച്ചായിരുന്നു നോക്കൗട്ടിലേക്ക് ഇടം നേടുന്നത്. ഒരു ജയം മാത്രമുള്ളവർ മൂന്നാം സ്ഥാനക്കാരായി നേരിയ മാർജിനിൽ ഗ്രൂപ് കടമ്പ കടന്നുവെന്ന് പറയാം.
പ്രീക്വാർട്ടറിലായിരുന്നു ലോകഫുട്ബാൾ ആവേശത്തോടെ കാത്തിരുന്ന ബ്രസീൽ-അർജൻറീന ഏറ്റുമുട്ടൽ. ദുംഗയും ജോർജിന്യോയും റികാർഡോ ഗോമസുമെല്ലാം അണിനിരന്ന ബ്രസീലും ഡീഗോയും സെർജിയോ ബാറ്റിസ്റ്റയും കനീജിയയുമെല്ലാം നിരന്ന അർജൻറീനയും തമ്മിലെ ലോകോത്തര അങ്കം. കളിമുറുകി, ആക്രമണങ്ങൾ പെരുകിയിട്ടും ഇരു ഗോൾവലകളും കുലുങ്ങിയില്ലെന്നു മാത്രം. ഒടുവിൽ, 81ാം മിനിറ്റിലായിരുന്നു നാലു വർഷം മുമ്പ് മെക്സികോയിൽ കണ്ട വിസ്മയ ഗോളുകളുടെ പകർന്നാട്ടം ടൂറിനിലെ സ്റ്റേഡിയത്തിൽ കണ്ടത്.
എതിരാളികൾ തീർത്ത പത്മവ്യൂഹത്തിൽ അകപ്പെട്ട മറഡോണയുടെ ബൂട്ടിൽ പന്തു ലഭിക്കുേമ്പാൾ ബ്രാങ്കോയും അലിമാവോയും മുന്നിൽ. അവരെ ഡ്രിബ്ൾ ചെയ്ത ഡീഗോയെ പിറകിലൂടെ ഓടിയെത്തി ടാക്കിൽ ചെയ്യാനുള്ള ദുംഗയുടെ ശ്രമവും വിലപ്പോയില്ല. കുതിച്ചുപാഞ്ഞ്, റികാർഡോ റോച, ജോർജിന്യോ എന്നിവരടങ്ങിയ പ്രതിരോധ നിരയെയും മറികടന്ന് നൽകിയ േക്രാസ് പാകത്തിൽ സ്വീകരിക്കാൻ ഇടതുവിങ്ങിൽ കനീജിയ കാത്തുനിന്നു. ഗോളി ടാഫറലിനെ അനായാസം കീഴടക്കി പന്ത് വലയിലാക്കി കനീജിയ അർജൻറീനയുടെ വിജയഗോൾ കുറിച്ചു.
സ്കോർ ബോർഡിൽ കനീജിയയുടെ പേരാണെങ്കിലും ആ ഗോളിനു പിന്നിലെ കലാകാരനായ ഡീഗോയുടെ പ്രതിഭ വീണ്ടും എഴുതിച്ചേർത്തു.ക്വാർട്ടറിൽ യൂഗോസ്ലാവിയയെ പെനാൽറ്റി ഷൂട്ടൗട്ടിലും സെമിയിൽ ആതിഥേയരായ ഇറ്റലിയെയും (ഷൂട്ടൗട്ട്) വീഴ്ത്തി അർജൻറീന ഫൈനലിൽ ഇടം പിടിച്ചു. രണ്ടാം സെമിയിൽ പശ്ചിമ ജർമനി ഗാരി ലിനേക്കറിൻെറ ഇംഗ്ലണ്ടിനെ മറികടന്നായിരുന്നു കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.