തിരുവനന്തപുരം: ആറുദശകമായി ഫുട്ബാള്‍ പ്രേമികളുടെ അഭിമാനമായിരുന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫുട്ബാള്‍ ടീം കളി അവസാനിപ്പിച്ചു. ടീമില്‍ ശേഷിച്ചിരുന്ന കളിക്കാരോട് കളി നിര്‍ത്തി ജോലിക്ക് കയറാന്‍ മാനേജ്മെന്റ് നിര്‍ദേശിച്ചതോടെയാണ് കേരളത്തിന്റെ പ്രിയ ഫുട്ബാൾ ടീം ഇല്ലാതായത്.
അഖിലേന്ത്യ ടൂര്‍ണമെന്റുകളില്‍ അടക്കം ടൈറ്റാനിയം നടത്തിയ അശ്വമേധം ഇന്നും കായികപ്രേമികൾക്ക് ആവേശമാണ്. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ജേതാക്കളായപ്പോള്‍ ടൈറ്റാനിയത്തിന്റ 10 പേർ ടീമില്‍ ഉണ്ടായിരുന്നു. നജുമുദ്ദീന്‍, ജോസ്, ശങ്കരന്‍കുട്ടി, നജീബ്, ഡൈനീഷ്യസ്, തോമസ് സെബാസ്റ്റ്യൻ, രത്നാകരന്, വിജയന്, അശോകന്, ബഷീര്‍ അഹമ്മദ്, ഇട്ടി മാത്യു, പ്രദീപ്, കണ്ണപ്പന്, ശ്രീഹര്ഷന് തുടങ്ങിയ പ്രമുഖരെല്ലാം ടൈറ്റാനിയത്തിനുവേണ്ടി പന്തുതട്ടിയവരാണ്.
ടൈറ്റാനിയം റിക്രിയേഷന്‍ ക്ലബിന്റെ പേരില്‍ 1962ലാണ് ഫുട്ബാള്‍ ടീമിന്റെ പിറവി. ഒരു കാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം ആരാധകരുള്ള ടീമായിരുന്നു ടൈറ്റാനിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.