ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ എന്നു കേൾക്കുമ്പോൾ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമൊക്കെയാണ് നമുക്ക് ഓർമ വരിക. കളിയിൽനിന്നും പരസ്യവരുമാനത്തിൽനിന്നുമൊക്കെയായി പ്രതിമാസം കോടികളാണ് ഇരുവരും സമ്പാദിക്കുന്നത്.
എന്നാൽ, ആധുനിക ഫുട്ബാളിൽ പ്രഫഷനൽ താരങ്ങളിൽ ഏറ്റവും സമ്പന്നനായ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ മെസ്സിയും ക്രിസ്റ്റ്യാനോയുമൊക്കെ പടിക്ക് പുറത്താണ്. ഇരുവരുടേയും മൊത്തം സമ്പാദ്യത്തിന്റെ എത്രയോ മടങ്ങ് അധികം ആസ്തിയുള്ള ഒരു കളിക്കാരൻ നിലവിൽ ഫുട്ബാൾ ലോകത്ത് പന്തുതട്ടുന്നുണ്ട്. കളിക്കമ്പക്കാരിൽ ഭൂരിഭാഗം പേർക്കും അറിയില്ലെങ്കിലും ബ്രൂണെക്കാരനായ ഫായിഖ് ബോൾക്കിയ ആണ് ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാൾ താരം. അതിരില്ലാത്ത സമ്പത്തിൽ അഭിരമിക്കുന്ന ബ്രൂണെ രാജകുടുംബത്തിൽ പെട്ടയാളാണ് ഫായിഖ് എന്നതാണ് സഹസ്ര കോടി സമ്പത്തിന്റെ അടിസ്ഥാനം. 174,300 കോടി രൂപയാണ് ഫായിഖിന്റെ ആസ്തി!
തായ്‍ലാൻഡിലെ റാച്ച്ബുരി എഫ്‌സിക്കുവേണ്ടിയാണ് ഫായിഖ് ബോൾക്കിയ ബൂട്ടുകെട്ടുന്നത്. ബ്രൂണെ ദേശീയ ടീമിന്റെ ക്യാപ്റ്റനുമാണ്. വിങ്ങറുടെ റോളിലാണ് 26കാരൻ കളത്തിലിറങ്ങുന്നത്. യു.എസിൽ ജനിച്ച ഫായിഖ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ സതാംപ്ടൺ, ചെൽസി, ലീസസ്റ്റർ സിറ്റി എന്നിവയുടെ യൂത്ത് ടീമുകളിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. ബ്രൂണെ ദേശീയ ടീമിനുവേണ്ടി ആറു കളികളിൽ ഒരു ഗോൾ നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൊത്തം ആസ്തി 6,972 കോടി രൂപയാണ്. ലോക ചാമ്പ്യനായ ലയണൽ മെസ്സി 5,229 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതാണുള്ളത്.
ലോകത്തിലെ ഏറ്റവും ധനികരായ 10 ഫുട്ബാൾ താരങ്ങൾ
(സ്ഥാനം, കളിക്കാരൻ, ആസ്തി, ദേശീയ ടീം, നിലവിലെ ക്ലബ് എന്ന ക്രമത്തിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.