ദോഹ: തുടർച്ചയായ മൂന്നാം സീസണിലും ഫ്രഞ്ച് സൂപ്പർ കപ്പിൽ കിരീടമുത്തവുമായി പാരിസ് സെന്റ് ജെർമൻ. അവസാന വിസിലിന് തൊട്ടുമുമ്പ് ഉസ്മാൻ ഡെംബലെ നേടിയ ഏക ഗോളിൽ എ.എസ് മൊണാകോയെ വീഴ്ത്തിയാണ് ടീം ജേതാക്കളായത്. കഴിഞ്ഞ 12 വർഷത്തിനിടെ ടീമിനിത് 11ാം കിരീടമാണ്.
കഴിഞ്ഞ സീസണിൽ ലീഗ് വൺ കപ്പും ഫ്രഞ്ച് കപ്പും പി.എസ്.ജി നേടിയിരുന്നു. ദോഹയിലെ സ്റ്റേഡിയം 974ൽ നടന്ന ആവേശപ്പോരിൽ തുടർച്ചയായ ആക്രമണവുമായി പി.എസ്.ജി ബഹുദൂരം മുന്നിൽനിന്നതിനൊടുവിലായിരുന്നു കിരീടത്തിലെത്തിച്ച ഗോൾ. രണ്ടുവട്ടം ക്രോസ്ബാറിലടിച്ചതടക്കം എതിരാളികൾക്കെതിരെ തുറന്നെടുത്ത അവസരങ്ങൾ അനവധി.
കളി പെനാൽറ്റിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു അനായാസ ടച്ചിൽ ഡെംബലെ വലകുലുക്കിയത്. കഴിഞ്ഞ രണ്ടുതവണ നാന്റെ, ടൂളൂസ് ടീമുകളെ വീഴ്ത്തിയായിരുന്നു പി.എസ്.ജി കപ്പുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.