ഇതുപോലെയൊരു തോൽവി ബാഴ്സലോണയും ആരാധകരും സ്വപ്നം കണ്ടിട്ടുപോലുമുണ്ടാകില്ല. പോർചുഗലിലേക്ക് വിമാനം കയറുന്നതിന് മുമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു മെസ്സിയും കൂട്ടരും. എന്നാൽ, ബയേൺ മ്യൂണിക് ഒരുക്കിയ തന്ത്രങ്ങൾക്ക് മുന്നിൽ എല്ലാം തകർന്നടിഞ്ഞ കാഴ്ചയായിരുന്നു ലിസ്ബണിലേത്. 8-2നാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ ബാഴ്സയെ തകർത്തത്.
74 വർഷങ്ങൾക്ക് മുമ്പാണ് ഇതുപോലെയൊരു ദുരന്തം ബാഴ്സ ഏറ്റുവാങ്ങുന്നത്. 1946ൽ സെവിയ്യക്കെതിരെ നടന്ന കോപ്പാ ഡെൽ റേ മത്സരത്തിൽ അന്ന് പരാജയപ്പെട്ടത് 8-0ന്.
ഇത് കൂടാതെ 2005-06 സീസണിന് ശേഷം ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യനോ െറണാൾഡോയുമില്ലാത്ത ആദ്യ ചാമ്പ്യൻസ് ലീഗ് സെമിയാണ് നടക്കാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബായ ലിയോണിനോട് തോറ്റ് യുവൻറസ് പുറത്തായിരുന്നു.
ബാഴ്സയുടെ വമ്പൻ തോൽവിയോടെ ഫുട്ബാൾ കമ്പക്കാരുടെയും ട്രോളൻമാരുടെയും പണി കൂടിയെന്ന് പറഞ്ഞാൽ മതിയല്ലോ. ഫൈനൽ വിസിൽ മുഴങ്ങും മുേമ്പ ട്രോളുകളുടെ പ്രവാഹം തുടങ്ങി.
അർജൻറീനയുടെയും ബാഴ്സയുടെയും എതിരാളികളെല്ലാം ഒരുമിച്ചായിരുന്നു ഹൃദയം തകർന്ന ആരാധകർക്കുമേൽ വീണ്ടും പ്രഹരമേൽപ്പിച്ചത്. അതിൽ കൂടുതലും ഉയർന്നുനിന്നത് ലോകകപ്പിൽ ജർമനി ബ്രസീലിനെ ഏഴ് ഗോളുകൾക്ക് തരിപ്പണമാക്കിയ സമയത്തെ ട്രോളുകൾക്കുള്ള മറുപടികളായിരുന്നു. 'സെവൻഅപ്പ് എന്ന വൻമരം വീണു, ഇനി എട്ടുകാലി' എന്നായിരുന്നു അതിലൊന്ന്.
കോവിഡ് കാലമായതിനാൽ ബാഴ്സ പന്തിനോട് സാമൂഹിക അകലം പാലിച്ചാണ് കളിച്ചതെന്ന് പലവിരുതൻമാരും തട്ടിവിട്ടു. ഇന്നത്തെ ദിവസം 15/08/2020 എന്നതിൽ ആഗസ്റ്റിന് പകരം ഇപ്പോൾ ബാഴ്സയുടെ ലോഗോയാണ് പലരും ചേർത്തിരിക്കുന്നത്. 'ഒരു കളിയിൽ തന്നെ ഇങ്ങനെ, അപ്പോൾ രണ്ടാംപാദം കൂടി ഉണ്ടാകാത്തത് ഭാഗ്യം' എന്നായിരുന്നു മറ്റൊരു ട്രോൾ.
കളികണ്ട് തോറ്റ ക്ഷീണത്തിൽ കിടന്നുറങ്ങുന്ന ബാഴ്സ ആരാധകനോട് രാവിലെ അമ്മ വന്ന് പറയുകയാണ്, ഡാ എഴുന്നേൽക്കടാ ഒമ്പത് ആയി. െഞട്ടി എഴുന്നേറ്റ് 'അവർ വീണ്ടും അടിച്ചോ' എന്ന് ആരാധകൻ ചോദിക്കുന്നത് വായിക്കുേമ്പാൾ ചിരി നിർത്താനാകില്ല.
'ബയേൺ ഒരു ബുണ്ടസ്ലീഗ ടീമിനെതിരെ അല്ല കളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടീമായ ബാഴ്സക്കെതിരെയാണ് കളിക്കുന്നതെന്ന് അവർ മറക്കരുത്' -കളിയുടെ മുമ്പ് ബാഴ്സ താരം വിദാൽ വീരവാദം മുഴക്കിയത് ഇങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ മുൻ ബയേൺ മ്യൂണിച്ച് താരമായ വിദാലിനെയും ട്രോളൻമാർ വെറുതെവിട്ടില്ല. എൻെറ പേര് കണ്ടിട്ട് മനസ്സിലായില്ലേ, ഞാൻ ഭയങ്കര 'വിടൽ' ആണെന്നായിരുന്നു വിദാലിനുള്ള മറുപടി.
ട്രോളുകളിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗവും ഇവർ പറഞ്ഞുകൊടുക്കുന്നുണ്ട്. ''മറ്റുള്ളവരിൽനിന്ന് ട്രോൾ കേൾക്കാതെ തടയാനാവും, പുറത്തിറങ്ങുേമ്പാഴും ആളുകളെ കാണുേമ്പാഴും മുഖം തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറക്കുക. നെറ്റും ഫോണും ഓഫാക്കി വെക്കുക. കളിയെക്കുറിച്ച് സംസാരിക്കുന്നിടത്തുനിന്നോ കളി കാണുന്നവരുടെ അടുത്തുനിന്നോ കുറഞ്ഞത് എട്ടടി അകലം പാലിക്കുക. അത്യാവശ്യ ഘട്ടത്തിൽ ദിശ ഹെൽപ്പ് ലൈൻ നമ്പറായ 8-2-8-2ലേക്ക് വിളിക്കുക. പൊതുജന താൽപ്പര്യാർഥം ബാഴ്സ കുടുംബക്ഷേമ മന്ത്രാലയം''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.