മസ്കത്ത്: ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റിെൻറ പ്രാഥമിക റൗണ്ട് കൊടിയിറങ്ങിയപ്പോൾ ഒരു കാര്യം ഉറപ്പായി, ഫുട്ബാളിന് മാത്രം വളക്കൂറുള്ള മണ്ണിൽ ക്രിക്കറ്റും വിളയും. പത്തു വർഷം മുമ്പ് ഭരണാധികാരികളുടെ വിദൂര സ്വപ്നത്തിൽപോലും ഇല്ലാത്തൊരു കാര്യമായിരുന്നു ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുക എന്നത്. എന്നാൽ അവിശ്വസനീയമായ രീതിയിൽ ഒമാനിൽ ക്രിക്കറ്റ് വളർന്നു. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും. 2016 ലെ ട്വൻറി 20 ലോകകപ്പിൽ കളിക്കാൻ ഒമാൻ യോഗ്യത നേടിയതോടെയാണ് ക്രിക്കറ്റ് ശരിക്കും ഈ മണ്ണിൽ വേരുറപ്പിച്ചു തുങ്ങിയത്. 2020ലെ ട്വൻറി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ യു.എ.ഇക്കൊപ്പമായിരുന്നു ഒമാനും അവസരം ലഭിച്ചത്. എന്നാൽ കേവലം മൂന്നോ, നാലോ മാസം മാത്രമാണ് ഒരുക്കങ്ങൾക്കായി ഒമാൻ ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചത്. ഇതിനിടെ ഐ.സി.സി, ബി.സി.സി.ഐ നിരീക്ഷകർ അടക്കം നിരവധി ആളുകൾ ഒമാനിൽ വന്നു കാര്യങ്ങൾ പരിശോധിച്ചു. അന്തർദേശീയ നിലവാരമുള്ള പിച്ചുകൾ, ഫ്ലഡ് ലൈറ്റുകൾ, ഡ്രസിങ് റൂം, മീഡിയ റൂം ഇവയെല്ലാം കുറഞ്ഞ സമയംകൊണ്ട് ഒരുക്കാൻ ഒമാന് സാധിച്ചു.
താൽകാലിക ഗാലറി മത്സരശേഷം നീക്കം ചെയ്യും. സ്ഥിരം ഗാലറി എന്ന കാര്യം ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ട്. ഓരോ മത്സരങ്ങൾക്കും ആവേശത്തോടെയായിരുന്നു കാണികൾ എത്തിയിരുന്നത്. എന്നാൽ ചില കളികൾക്ക് ടിക്കറ്റ് ലഭിക്കാതെ സ്റ്റേഡിയത്തിനു പുറത്തു നിന്ന് മത്സരം കണ്ടവരും നിരവധിപേരാണ്. ഗാലറിയിൽ 4500 പേർക്കാണ് നിലവിൽ സൗകര്യം. ഭാവിയിൽ ഇത് 15,000 ആയി ഉയർത്തണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. വിദേശ മാധ്യമ സംഘങ്ങൾ ഒമാനിലെ ജനങ്ങളുടെ ആതിഥ്യ മര്യാദയിലും സൗകര്യങ്ങളിലും മതിപ്പു രേഖപ്പെടുത്തിയാണ് മടങ്ങുന്നത്. ഭാവിയിൽ ഒട്ടേറെ ഐ.സി.സി മത്സരങ്ങൾക്ക് ഒമാൻ സാക്ഷിയാകും. അതിെൻറ പ്രധാന കാരണം ചില രാജ്യങ്ങൾക്കു രാജ്യാന്തര മത്സരങ്ങൾക്ക് നിഷ്പക്ഷ വേദിയെ ആശ്രയിക്കേണ്ടി വരും. ആ സമയത്തു ഒമാൻ പോലുള്ള രാജ്യങ്ങളെ തീർച്ചയായും ഐ.സി.സി വേദിയായി തിരഞ്ഞെടുക്കും എന്നുറപ്പാണ്. ലോകകപ്പ് യോഗ്യത ലീഗ് റൗണ്ടുകൾക്കും മറ്റുമായി ഏതാനും ആഴ്ചകൾ ആയി അമീറാത്തിലെ ക്രിക്കറ്റ് അക്കാദമി സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.