ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ആവേശ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ.
ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കുമായി ഏറ്റുമുട്ടും. ഫെബ്രുവരി 11, 12 തീയതികളിലാണ് പ്ലേ ഓഫ് ആദ്യ പാദ മത്സരങ്ങൾ അരങ്ങേറുക. 18,19 തിയതികളിലായാണ് രണ്ടാം പാദ മത്സരങ്ങൾ.
സ്വിറ്റ്സർലൻഡിലെ നിയോണിലുള്ള യൂറോപ്യൻ ഫുട്ബാൾ ഹൗസിൽ നടന്ന നറുക്കെടുപ്പിലാണ് പ്ലേ ഓഫ് ചിത്രം തെളിഞ്ഞത്. പി.എസ്.ജി- ബ്രെസ്റ്റ്, ബ്രൂഗ്- അറ്റ്ലാന്റ, യുവന്റസ്- പി.എസ്.വി ഐന്തോവൻ, മൊണാകോ- ബെൻഫിക്ക, സ്പോർടിങ്- ഡോർട്മുണ്ട്, ഫെയ്നൂർദ്- എ.സി മിലാൻ എന്നിങ്ങനെയാണ് മറ്റു മത്സരങ്ങൾ.
രണ്ടു പാദങ്ങളിലായി നടക്കുന്ന പോരാട്ടങ്ങളിൽ സിറ്റിക്ക് ആദ്യ മത്സരം ഇത്തിഹാദിലും അടുത്തത് സാന്റിയാഗോ ബെർണബ്യൂവിലുമാകും. സിറ്റി- റയൽ ജേതാക്കൾക്ക് അറ്റ്ലറ്റികോ മഡ്രിഡോ ബയേർ ലെവർകൂസനോ ആകും പ്രീ ക്വാർട്ടറിൽ എതിരാളികൾ. യുവന്റസ്- പി.എസ്.വി ജേതാക്കൾ ഗണ്ണേഴ്സ്, ഇന്റർ എന്നിവരിലൊരാൾക്കെതിരെയും അങ്കം കുറിക്കും.
ബ്രെസ്റ്റ് X പി.എസ്.ജി
ബെൻഫിക്ക X മൊണോക്കോ
പി.എസ്.വി X യുവന്‍റസ്
എ.സി മിലാൻ X ഫെയ്‌നൂർദ്
റയൽ മാഡ്രിഡ് X മാഞ്ചസ്റ്റർ സിറ്റി
സെൽറ്റിക് X ബയേൺ മ്യൂണിക്ക്
അറ്റ്‌ലാന്‍റ X ക്ലബ് ബ്രൂഗേ
ബൊറൂസിയ ഡോര്‍ട്ട്മുണ്ട് X സ്‌പോർട്ടിങ് സി.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.