ഫ്രാൻസ്​, ജർമനി, പോർച്ചുഗൽ, ഹംഗറി; മരണഗ്രൂപ്പിലെ എല്ലാവരും മരിച്ചു

ലണ്ടൻ: വെംബ്ലിയിൽ ഇംഗ്ലണ്ടിന്​ മുന്നിൽ രണ്ടുഗോളുകൾക്ക്​ ജർമനിയും മുട്ടുമടക്കിയതോടെ യൂറോകപ്പിലെ മരണഗ്രൂപ്പെന്നറിയപ്പെട്ടിരുന്ന 'എഫിലെ' എല്ലാ ടീമുകളും അകാല ചരമമടഞ്ഞു. ലോകചാമ്പ്യൻമാരെന്ന വമ്പുമായെത്തിയ ഫ്രാൻസ്​, യൂറോ ചാമ്പ്യൻമാരായ പോർച്ചുഗൽ, നാലുതവണ ലോകചാമ്പ്യൻമാരായ ജർമനി, കറുത്തകുതിരകളാകാൻ കെൽപ്പുള്ള ഹംഗറി എന്നിവരായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്​. ഗ്രൂപ്പ്​ ജേതാക്കളാകുന്നവർ കിരീടം ഉയർത്തുമെന്ന്​ വരെ പ്രവചനങ്ങളുണ്ടായി.

എന്നാൽ പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിക്കു​േമ്പാൾ ഒരു ടീമും ടൂർണമെൻറിൽ ശേഷിക്കുന്നില്ല. ഹംഗറി ഗ്രൂപ്പിൽ വീരമരണം പ്രാപിച്ചപ്പോൾ പോർച്ചുഗൽ ബെൽജിയത്തിനോട്​ ഏകപക്ഷീയമായ ഒരുഗോളിന്​ തോൽക്കുകയായിരുന്നു. ഫ്രാൻസിനെയാക​ട്ടെ, അപ്രതീക്ഷിതമായി സ്വിറ്റ്​സർലൻഡ്​ അട്ടിമറിക്കുകയും ചെയ്​തു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 75ാം മിനിറ്റിലെ റഹീം സ്​റ്റെർലിങ്ങി​െൻറയും 86ാം മിനിറ്റിൽ ഹാരി​ കെയ്​നി​െൻറയും ഗോളുകളാണ്​ ജർമനിയെ തകർത്തത്.


പ്രതിരോധം വിട്ടുകളിക്കാതെയാണ്​ ഇരു ടീമുകളും തുടക്കം മുതൽ പന്തുതട്ടിത്തുടങ്ങിയത്​. അഞ്ചു പ്രതിരോധ നിരക്കാരെ അണി നിരത്തി ടീം പ്രഖ്യാപിച്ചപ്പോഴേ ഇംഗ്ലണ്ട്​ നയം വ്യക്തമാക്കിയിരുന്നു. 15ാം മിനിറ്റിൽ റഹീം സ്​റ്റെർലിങ്​ തൊടുത്ത ഷോട്ട്​ ജർമൻ ഗോൾ കീപ്പർ മാനുവൽ ന്യൂയർ തടുത്തിട്ടു. 31ാം മിനിറ്റിൽ തിമോ വെർണർക്ക്​ ലഭിച്ച സുവർണാവസരം ഇംഗ്ലീഷ്​ ഗോൾകീപ്പർ ജോർഡൻ പിക്​ഫോർഡി​െൻറ കാലുകളിലുടക്കി കടന്നുപോയി. 45ാം മിനിറ്റിൽ ഗോളിലേക്ക്​ നിറയൊഴിക്കാമായിരുന്ന അവസരം ഹാരികെയ്​ൻ കളഞ്ഞു കുളിച്ചു. ആദ്യപകുതിയിൽ ഓർത്തിരിക്കാനുണ്ടായിരുന്നത്​ ഇത്രമാ​ത്രം.

ഇടവേളക്ക്​ ശേഷമുള്ള ആദ്യ മിനിറ്റുകളും ആദ്യ പകുതിയുടെ ആവർത്തനമായിരുന്നു. 48ാം മിനിറ്റിൽ കൈൽ ഹാവർട്​സി​െൻറ തകർപ്പൻ ഷോട്ട്​ പിക്​ഫോർഡ്​ ​ഞൊടിയിടക്കുള്ളിൽ തട്ടിയകറ്റി. 76ാം മിനിറ്റിൽ ലൂക്​ ഷായുടെ താണുപറന്ന ​ക്രോസ്​ സ്​റ്റെർലിങ്​ വലയിലെത്തിക്കുകയായിരുന്നു. 80ാം മിനിറ്റിൽ അപ്രതീക്ഷിതമായി വീണുകിട്ടിയ സുവർണാവസരം തോമസ്​ മുള്ളർ പുറത്തേക്കടിച്ചതോടെ ജർമനിയുടെ വിധി തീരുമാനമായിരുന്നു. 86ാം മിനിറ്റിൽ ഗ്രീലിഷ്​ ബോക്​സിന്​ മധ്യത്തിലേക്ക്​ നീട്ടിയ പന്തിന്​ തലവെച്ച്​ കെയ്​ൻ വിജയമുറപ്പിച്ചു. അപ്പോഴേക്കും ഗാലറിയിൽ 1966ലെ വിജയഗീതം മുഴങ്ങിത്തുടങ്ങിയിരുന്നു.

Tags:    
News Summary - UEFA Euro 2020 Group F

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.