ബാസൽ: സ്പാനിഷ് കുപ്പായത്തിൽ 177ാം മത്സരം കളിച്ച് യൂറോപ്യൻ റെക്കോഡ് കുറിച്ച സെർജിയോ റാമോസിന് പക്ഷേ, ചരിത്ര പോരാട്ടം കണ്ണീരിെൻറ കയ്പ്പായി മാറി.
നാഷൻസ് ലീഗ് 'എ' ഗ്രൂപ് നാലിൽ സ്പെയിനിനെ സ്വിറ്റ്സർലൻഡ് 1-1ന് സമനിലയിൽ തളച്ചപ്പോൾ, രണ്ട് പെനാൽറ്റി പാഴാക്കിയ ക്യാപ്റ്റൻ ദുരന്തനായകനായി. ഇറ്റലിയുടെ ജിയാൻലൂയിജി ബുഫണിനെ (176 മത്സരം)യാണ് മറികടന്നത്.
26ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് ലീഡ് നേടി. രണ്ടാം പകുതിയിലായിരുന്നു തുടർച്ചയായി സ്പെയിനിന് പെനാൽറ്റി അവസരം പിറന്നത് (57, 80).
എന്നാൽ, രണ്ടും പോസ്റ്റിന് ഇടതു മൂലയിലേക്ക് ഗ്രൗണ്ടർ പായിച്ച റാമോസിന് തെറ്റി. നിലംപറ്റെയുള്ള ഷോട്ടുകൾ സ്വിസ് ഗോളി യാൻ സോമർ തട്ടിയകറ്റി. എന്നാൽ, 89ാം മിനിറ്റിൽ ജെറാഡ് മൊറിനോ നേടിയ ഗോളിൽ സ്പെയിൻ സമനില നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.