തൊഴിലാളികളുടെ അവകാശങ്ങൾ: ഐ.ടി.യു.സി പ്രസ്താവന സ്വാഗതം ചെയ്ത് ഫിഫ

ദോഹ: ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഇൻറർനാഷനൽ ട്രേഡ് യൂനിയൻ കോൺഫെഡറേഷൻ (ഐ.ടി.യു.സി) പുറത്തിറക്കിയ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഫിഫ. രാജ്യത്തെ വിദേശ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഫിഫയുമായുള്ള സഹകരണത്തിലൂടെ വലിയ പുരോഗതിയുണ്ടായതായി ഐ.ടി.യു.സി അഭിപ്രായപ്പെട്ടിരുന്നു.

2016 മുതൽ ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും നേരത്തെയുണ്ടായിരുന്ന സാഹചര്യങ്ങളിൽ നിന്നെല്ലാം മാറി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമങ്ങളുടെ പരിഷ്കാരം, മെച്ചപ്പെട്ട വേതനം, ജീവിത സാഹചര്യങ്ങളിലുണ്ടായ പുരോഗതി എന്നിവയെ അംഗീകരിക്കുന്നുവെന്നും ഐ.ടി.യു.സി വ്യക്തമാക്കി.

ഫിഫ ലോകകപ്പിനിടെ തൊഴിൽ പരിശോധനകൾ ഊർജിതമാക്കുമെന്നും ചൂഷണം തടയുന്നതിന് അധിക ആരോഗ്യ, സുരക്ഷ പരിശോധനകൾ ഇതിലുൾപ്പെടുത്തുമെന്നും യൂനിയൻ അറിയിച്ചിട്ടുണ്ട്.അതേസമയം, ലോകകപ്പിന് ശേഷവും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഫിഫ പ്രസിഡൻറ് അന്താരാഷ്ട്ര തൊഴിൽ സംഘടന പോലെയുള്ളവയുമായി സഹകരണം ശക്തമാക്കുന്നതിന് ശ്രമിക്കുമെന്ന് അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ അന്താരാഷ്ട്ര തൊഴിൽ സംഘടന ഡയറക്ടർ ജനറൽ ഗിൽബെർട്ട് ഹ്യൂങ്ബോയെ അഭിനന്ദിക്കുന്നുവെന്ന് ഫിഫ പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Workers' rights: FIFA welcomes ITUC statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.