നിങ്ങൾ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട്! ബാഴ്സക്കെതിരെ തോറ്റെങ്കിലും സൂപ്പർതാരത്തെ പുകഴ്ത്തി റയൽ ആരാധകർ

നിങ്ങൾ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട്! ബാഴ്സക്കെതിരെ തോറ്റെങ്കിലും സൂപ്പർതാരത്തെ പുകഴ്ത്തി റയൽ ആരാധകർ

കോപ ഡെൽ റേ ഫൈനലിൽ ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡ് തോറ്റിരുന്നു. ആവേശക്കൊടുമുടിയിലെത്തിയ മത്സരത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു 3-2ന് റയലിന്‍റെ തോൽവി. മഡ്രിഡ് തോറ്റെങ്കിലും സൂപ്പർതാരം കിലിയൻ എംബാപ്പെയെ വാനോളം പുകഴ്ത്തുകയാണ് റയൽ ആരാധകർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് അദ്ദേഹത്തെ ആരാധകർ പുകഴ്ത്തുന്നത്.

രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ എംബാപ്പെ 70ാം മിനിറ്റിൽ റയലിന് വേണ്ടി ആദ്യ ഗോൾ നേടുകയായിരുന്നു. താരത്തിന്‍റെ പ്രകടനത്തെ ആരാധകർ വാനോളം പുകഴ്ത്തി. എംബാപ്പെ കുറച്ചു കൂടി നല്ല റിസൽട്ട് അർഹിക്കുന്നുണ്ടെന്ന് ആരാധകർ കമന്‍റ് ചെയ്തു. എംബാപ്പെയുടെ ടീമിലെ പ്രാധാന്യം എല്ലാവർക്കും മനസിലാകുമെന്നും ഈ സീസണിലെ റയലിന്‍റെ ഏറ്റവും മികച്ച താരം എംബാപ്പെയാണെന്നും ആരാധകർ പറയുന്നു.






അതേസമയം ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്കായി വിജയഗോൾ നേടിയത്. 116-ാം മിനിറ്റിലാണ് ഫ്രഞ്ച് ഡിഫൻഡറായ ജൂൾസ് കൗണ്ടെയുടെ ഗോൾ വന്നത്. 25 യാർഡ് അകലെ നിന്നും ജൂൾസ് കൗണ്ടയുടെ ഷോട്ട് റയൽ പ്രതിരോധത്തെ ഭേദിച്ച് വലകുലുക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 28-ാം മിനിറ്റിൽ തന്നെ ബാഴ് മുന്നിലെത്തിയിരുന്നു. പ്രെഡിയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്ത് നിന്ന് പ്രെഡി തൊടുത്ത തകർപ്പനൊരു ഷോട്ട് വലകുലുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.

പരിക്ക് മൂലം ആദ്യ ഇലവനിൽ ഇടംപിടിക്കാതിരുന്ന കിലയൻ എംബാപ്പെ റയൽ മാഡ്രിഡിനായി സമനില ഗോൾ നേടി. 70-ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെയാണ് ഗോൾ വന്നത്. ഏഴ് മിനിറ്റിന് ശേഷം റയൽ മാഡ്രിഡ് ലീഡെടുക്കുകയും ചെയ്തു. ഔറേലിയൻ ചൗമേനി കോർണർ കിക്കിന് തലവെച്ചാണ് ഗോൾ നേടിയത്.

എന്നാൽ, റയലിൻ്റെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 84-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഫെറാൻ ടോറസ് ബാഴ്‌സയുടെ സമനില ഗോൾ കണ്ടെത്തി. നിശ്ചിതസമയത്ത് ഇരു ടീമുകളും സമനിലപാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടും. ഒടുവിൽ ജൂൾസ് കൗണ്ടെയുടെ ഗോളിൽ ബാഴ്‌ കോപ ഡെൽ റെ കിരീടത്തിൽ മുത്തമിട്ടു. ജർമ്മൻ മാനേജർ ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സ‌ നേടുന്ന ആദ്യ പ്രധാന കിരീടമാണിത്.

Tags:    
News Summary - "You deserve better”, “Not the 'problem" - Fans impressed by performance of 26-year-old Real Madrid star despite Copa del Rey final loss to Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.