കൊച്ചി: ഒളിമ്പിക്സ് ഹോക്കിയിലെ പി.ആർ. ശ്രീജേഷിെൻറ വെങ്കലനേട്ടം പ്രചോദനമാകുേമ്പാൾ എറണാകുളം ജില്ലയിൽ വളരുന്നുണ്ട് വലിയൊരു ഹോക്കി സംഘം. ആലുവ യു.സി കോളജിലെ ആൺ, പെൺ ടീം, മഹാരാജാസ് കോളജ്, സെൻറ് ആൽബർട്സിെൻറ കോളജ്, സ്കൂൾ ടീം, ഇടക്കൊച്ചി അക്വിനാസ് കോളജ് ടീം എന്നിവയാണ് സംഘത്തിലെ മുൻനിരക്കാർ. അതോടൊപ്പം എറണാകുളം, ഫോർട്ട്കൊച്ചി, പെരുമ്പാവൂർ മേഖലയിൽനിന്ന് 10 സ്കൂളും ഹോക്കിക്ക് നൽകുന്നത് മികച്ച പരിഗണന.
''ജില്ലയിൽ ഹോക്കി സെലക്ഷൻ നടത്തുേമ്പാൾ കുറഞ്ഞത് 400 കുട്ടികളെ കൊണ്ടുവരാൻ കഴിയും. ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ് കളിച്ച കേരള ടീമിൽ ഏഴുപേർ എറണാകുളത്തുകാരാണ്'' -പെരുമ്പാവൂർ കൊമ്പനാട് സെൻറ് മേരീസ് സ്കൂളിൽ ഹോക്കി കോച്ചായ സി.എ. ജോസ് പറയുന്നു. 1994ൽ രണ്ടുതവണ കേരള ടീം ക്യാപ്റ്റനായിരുന്ന ഇദ്ദേഹം നിലവിൽ അമ്പലമുകൾ എൽ.പി.ജി ബോട്ട്ലിങ് പ്ലാൻറിൽ പ്ലാനിങ് സെക്ഷൻ ഉദ്യോഗസ്ഥനാണ്.
സെൻറ് മേരീസിൽ 80 മുതൽ 100 കുട്ടികൾ വരെ ഹോക്കി കാര്യമായെടുത്ത് കളിക്കുന്നു. ജൂനിയർ, സ്കൂൾ ജൂനിയർ, സബ് ജൂനിയർ, ബിഗിനേഴ്സ് എന്നിങ്ങനെ ടീമുകളാക്കിയാണ് പരിശീലനം. 2013ൽ സ്കൂളിൽ കായികാധ്യാപികയായി എത്തിയ ഷിബി ജോർജ് താൽപര്യമെടുത്താണ് സി.എ. ജോസിനെ കോച്ചായി സ്കൂളിൽ എത്തിച്ചത്. തൃശൂർ വിമല കോളജിൽ വെച്ച് ജോസിെൻറ ശിഷ്യയാണ് ഷിബി. നിലവിൽ എറണാകുളം ജില്ല ജൂനിയർ ലീഗ് ചാമ്പ്യൻമാരാണ് സ്കൂൾ ടീം. ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ് കളിച്ച ഗോൾകീപ്പർ റോഷൻ എൽദോ, ബേസിൽ േജായി, ജിൽസ, ബിൽജി, അഞ്ജന എന്നിവർ സ്കൂളിലെ താരങ്ങളാണ്.
എറണാകുളത്ത് ആഗസ്റ്റ് 28 മുതൽ ഒക്ടോബർ രണ്ടുവരെ ശനി, ഞായർ ദിവസങ്ങളിൽ ഹോക്കി ഐ.പി.എൽ ലീഗ് നടത്തുന്നുണ്ട്. 10 മികച്ച കളിക്കാരുടെ കീഴിൽ പല പ്രായക്കാരായ കളിക്കാരെ തെരഞ്ഞെടുത്ത് 10 ടീമായാണ് ലീഗ് മത്സരങ്ങൾ നടത്തുക. ടർഫിലാണ് മത്സരം. ഹോക്കി അസോസിയേഷനുകളുടെ മികച്ച ഇടപെടൽ എറണാകുളത്തിന് ഗുണകരമാകുന്നുണ്ട്. മഹാരാജാസ് മെട്രോ സ്റ്റേഷൻ നിർമാണം നടത്തിയപ്പോൾ നഷ്ടപ്പെട്ട ഹോക്കി ഗ്രൗണ്ട് നന്നാക്കാൻ കഴിഞ്ഞദിവസം കായിക വകുപ്പിൽനിന്ന് ഉദ്യോഗസ്ഥർ എത്തി എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. നിലവിൽ ചളിക്കുണ്ടായ ഗ്രൗണ്ടിൽ പരിശീലനം നടത്താൻ കഴിയാത്തത് മഹാരാജാസ് ടീമിനെ പിന്നോട്ടടിക്കാൻ കാരണമായി.
'ജോലി ലഭിച്ചില്ലെങ്കിൽ കളി കാര്യമാകില്ല'
കൊച്ചി: ''ഹോക്കി വളരണമെങ്കിൽ ടർഫ് ഗ്രൗണ്ടുകളുടെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല. കളിക്കാർക്ക് ജോലി നൽകണം. 21ാം വയസ്സിൽ ജോലിക്ക് കയറിയ ഞാൻ കളി നിർത്തുേമ്പാൾ 44 വയസ്സായി. 22 വർഷം തുടർച്ചയായി സംസ്ഥാന ടീമിൽ അംഗമായിരുന്നു. കളിക്കിടെ കാൽ ഒടിഞ്ഞാലും തല പൊട്ടിയാലും ജോലിചെയ്യുന്ന ഭാരത് പെട്രോളിയം കമ്പനി നോക്കുമെന്ന സുരക്ഷിതത്വ ബോധമുണ്ട്'' -ഹോക്കി കോച്ചായ സി.എ. ജോസ് പറയുന്നു.
കമ്പനിയിൽനിന്ന് ഒരുവർഷം കുറഞ്ഞത് 16 അഖിലേന്ത്യ ടൂർണമെൻറ് കളിച്ചിരുന്നു. ഈ അനുഭവപരിചയം കേരളത്തിലെ ഹോക്കി കളിക്കാർക്ക് പകരുന്നുണ്ട്. നിലവിൽ 20 വയസ്സുകഴിഞ്ഞാൽ കളിക്കാർ കളിനിർത്തുന്ന അവസ്ഥയാണ്. ജോലിയില്ലാത്തതുകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.