ഡി​ങ് ലി​റെ​നെ നേ​രി​ടു​ന്ന

ഡി. ​ഗു​കേ​ഷ്

സബാഷ് ഗു​കേ​ഷ്

സ്വ​പ്ന​ലോ​ക​ത്താ​ണ് ഞാ​ൻ...താ​നി​പ്പോ​ൾ സ്വ​പ്ന​ലോ​ക​ത്ത് ജീ​വി​ക്കു​ക​യാ​ണെ​ന്ന് ഡി. ​ഗു​കേ​ഷ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഈ ​നി​മി​ഷം സ്വ​പ്നം​ക​ണ്ട് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​തു സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ത്സ​ര​ശേ​ഷം താ​രം പ​റ​ഞ്ഞു. ‘‘പ്ര​തീ​ക്ഷി​ക്കാ​ത്ത ജ​യ​മാ​യ​തി​നാ​ൽ ഞാ​ന​ൽ​പം വി​കാ​രാ​ധീ​ന​നാ​വു​ക​യാ​ണ്. ആ​റോ ഏ​ഴോ വ​യ​സ്സ് മു​ത​ൽ സ്വ​പ്നം​കാ​ണാ​ൻ തു​ട​ങ്ങി​യ​താ​ണ്. ഏ​തൊ​രു ചെ​സ് താ​ര​ത്തി​ന്റെ​യും ആ​ഗ്ര​ഹ​മാ​ണി​ത്. കാ​ൻ​ഡി​ഡേ​റ്റ്സും ചാ​മ്പ്യ​ൻ​ഷി​പ്പും ജ​യി​ച്ച​തി​ന് ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്നു. ലി​റെ​ൻ ക്ഷ​മി​ക്ക​ണം. അ​ദ്ദേ​ഹ​മാ​ണ് യ​ഥാ​ർ​ഥ ചാ​മ്പ്യ​ൻ. ലി​റെ​നോ​ടും ന​ന്ദി പ​റ​യു​ന്നു. ഞാ​ൻ ലോ​ക ചാ​മ്പ്യ​നാ​വ​ണ​മെ​ന്ന് എ​ന്നേ​ക്കാ​ൾ ആ​ഗ്ര​ഹി​ച്ച​ത് മാ​താ​പി​താ​ക്ക​ളാ​ണ്’’-​ഗു​കേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു

 റ​റ്റി പ്രാ​രം​ഭ​മു​റ​യി​ൽ ആ​ണ് ലോ​ക​ചാ​മ്പ്യ​ൻ തു​ട​ങ്ങി​യ​ത്. ആ​ദ്യ​ത്തെ 10 നീ​ക്ക​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ​ത​ന്നെ ക​ളി​യി​ൽ ആ​ർ​ക്കും​ത​ന്നെ മു​ൻ‌​തൂ​ക്കം ഇ​ല്ലാ​ത്ത അ​വ​സ്ഥ. ക​ളി പു​രോ​ഗ​മി​ക്ക​വേ ചി​ല​യി​ട​ങ്ങ​ളി​ൽ ഡി​ങ് ലി​റെ​ന് നേ​രി​യ മു​ൻ‌​തൂ​ക്കം ല​ഭി​ച്ചെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യ​ത്തി​ലേ​ക്കു മാ​റ്റാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

32 നീ​ക്ക​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ബോ​ർ​ഡി​ൽ അ​വ​ശേ​ഷി​ച്ച​ത് ഓ​രോ റൂ​ക്കും, വെ​ള്ള ക​ള​ങ്ങ​ളി​ൽ ഉ​ള്ള ബി​ഷ​പ്പു​ക​ളും, ലി​റെ​ന് ര​ണ്ടു കാ​ലാ​ളു​ക​ളും, ഗു​കേ​ഷി​ന് മൂ​ന്ന് കാ​ലാ​ളു​ക​ളും. ഏ​ക​ദേ​ശം നൂ​റു ശ​ത​മാ​നം സ​മ​നി​ല ഉ​റ​പ്പാ​യ ക​രു​നി​ല. കാ​ര​ണം, ഈ ​കാ​ലാ​ളു​ക​ൾ മു​ഖ​ത്തോ​ടു മു​ഖം നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ൻ‌​തൂ​ക്കം നേ​ടു​ക അ​സാ​ദ്യം. എ​ന്നാ​ൽ, ഗു​കേ​ഷ് സാ​ധാ​ര​ണ ചെ​യ്യു​ന്ന​പോ​ലെ സ​മ​നി​ല​ക്ക് നി​ൽ​ക്കാ​തെ ത​ന്റെ ക​രു​ക്ക​ളെ മു​ന്നോ​ട്ട് വെ​ച്ചു​കൊ​ണ്ടി​രു​ന്നു.

ഗു​കേ​ഷ് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം

അ​തി​ന്റെ ഫ​ല​മെ​ന്നോ​ണം 55ാം നീ​ക്ക​ത്തി​ൽ ഡി​ങ്ങി​ന്റെ കൈ​യി​ൽ​നി​ന്ന് അ​ബ​ദ്ധം പി​ണ​ഞ്ഞു. ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ സ​മ്മ​ർ​ദം എ​ത്ര​യാ​ണെ​ന്ന് വി​ളി​ച്ചു​പ​റ​യു​ന്ന നീ​ക്കം. ത​ന്റെ റൂ​ക്കി​നെ എ​ഫ്2 എ​ന്ന ക​ള​ത്തി​ൽ വെ​ട്ടി​മാ​റ്റാ​ൻ വെ​ക്കു​മ്പോ​ൾ ത​ന്റെ റൂ​ക്കി​നൊ​പ്പം ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ലോ​ക​ചാ​മ്പ്യ​ൻ പ​ട്ടം​കൂ​ടി​യാ​ണ് ലി​റെ​ൻ ഗു​കേ​ഷി​ന് വെ​ച്ചു​നീ​ട്ടി​യ​ത്.

അ​ടു​ത്ത നീ​ക്ക​ത്തി​ൽ​ത​ന്നെ റൂ​ക്കി​നെ വെ​ട്ടി​മാ​റ്റി​യ ഗു​കേ​ഷ്, ലി​റ​ന്റെ എ8 ​ക​ള​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ ബി​ഷ​പ്പി​നെ​യും ഡി5 ​ക​ള​ത്തി​ൽ വെ​ച്ച് വെ​ട്ടി​മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​നാ​ക്കി. 58ാം നീ​ക്ക​ത്തി​ൽ രാ​ജാ​വി​നെ ഇ3 ​ക​ള​ത്തി​ൽ വെ​ച്ചെ​ങ്കി​ലും ഗു​കേ​ഷ് ത​ന്റെ രാ​ജാ​വി​നെ ഇ5 ​ക​ള​ത്തി​ൽ വെ​ച്ചു​കൊ​ണ്ട് വി​ജ​യം ഉ​റ​പ്പി​ച്ചു.

അവസാന റൗണ്ട് മത്സരത്തിനിടെ ഗുകേഷിന്റെ ഭാവങ്ങൾ

ലി​റെ​ന് വേ​ണ​മെ​ങ്കി​ൽ കു​റ​ച്ചു നീ​ക്ക​ങ്ങ​ൾ​കൂ​ടി ന​ട​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ചെ​സ് സി​ദ്ധാ​ന്ത​ങ്ങ​ൾ പ​രാ​ജ​യം എ​ന്ന് എ​ഴു​തി​വെ​ച്ചി​രി​ക്കു​ന്ന ക​രു​ക്ക​ളു​ടെ നി​ല വ​ന്ന​തി​നാ​ൽ ചൈ​നീ​സ് താ​രം ത​ന്റെ പ​രാ​ജ​യം സ​മ്മ​തി​ച്ചു.

സ​മ​നി​ല ഉ​റ​പ്പാ​യ ഒ​രു ക​ളി​യി​ൽ ആ​ണ് ലോ​ക​ചാ​മ്പ്യ​ൻ പ​ദ​വി​യി​ലു​ള്ള ലി​റ​ൻ ഇ​ത്ര​യും വ​ലി​യ ഒ​രു മ​ണ്ട​ത്തം ക​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചെ​സി​നെ ഗൗ​ര​വ​മാ​യി ക​ണ്ട് ക​ളി​ച്ചു​വ​രു​ന്ന​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം സ​മ​നി​ല ഉ​റ​പ്പാ​യ ക​ളി​യി​ലും 25ഓ​ളം നീ​ക്ക​ങ്ങ​ൾ അ​ധി​കം ന​ട​ത്താ​ൻ ഗു​കേ​ഷ് കാ​ണി​ച്ച പോ​രാ​ട്ട​വീ​ര്യ​വും, നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ൽ ഏ​തു ലോ​ക ചാ​മ്പ്യ​നും അ​ടി തെ​റ്റു​മെ​ന്നു​ള്ള​തും ആ​ണ്. ഈ ​വ​ർ​ഷം ര​ണ്ട് ഏ​ഷ്യ​ക്കാ​ർ ത​മ്മി​ലു​ള്ള മ​ത്സ​രം ആ​ണ് ക​ണ്ട​തെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷം ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ജീ​വി​ത​രേ​ഖ

മു​ഴു​വ​ൻ പേ​ര്:

ദൊ​മ്മ​രാ​ജു ഗു​കേ​ഷ്

ജ​ന​നം: 2006 മേ​യ് 29

സ്വ​ദേ​ശം: ചെ​ന്നൈ, ത​മി​ഴ്നാ​ട്

ടൈ​റ്റി​ൽ: ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ (2019)

ഫി​ഡേ റേ​റ്റി​ങ്: 2783

ഉ​യ​ർ​ന്ന റേ​റ്റി​ങ്: 2794

റാ​ങ്കി​ങ്: 5

ഉ​യ​ർ​ന്ന റാ​ങ്കി​ങ്: 5

നേ​ട്ട​ങ്ങ​ൾ

2022 ഹാ​ങ്ചോ ഏ​ഷ്യ​ൻ ഗെ​യിം​സ്

പു​രു​ഷ ടീം ​വെ​ള്ളി

2024 കാ​ൻ​ഡി​ഡേ​റ്റ്സ്

ടൂ​ർ​ണ​മെ​ന്റ് ചാ​മ്പ്യ​ൻ

2024 ചെ​സ് ഒ​ളി​മ്പ്യാ​ഡ് സ്വ​ർ​ണം

റെ​ക്കോ​ഡു​ക​ൾ

ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ൻ

ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ (12 വ​യ​സ്സും

ഏ​ഴ് മാ​സ​വും 17 ദി​വ​സ​വും)

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മൂ​ന്നാ​മ​ത്തെ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം

കു​റ​ഞ്ഞ താ​രം ( 17 വ​യ​സ്സും

10 മാ​സ​വും 24 ദി​വ​സ​വും)

ലോ​ക ചാ​മ്പ്യ​നാ​വു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം

പ്രാ​യം കു​റ​ഞ്ഞ ലോ​ക ചാ​മ്പ്യ​ന്മാ​ർ

ഡി. ​ഗു​കേ​ഷ് (ഇ​ന്ത്യ)

- 18 വ​ർ​ഷം എ​ട്ട് മാ​സം 14 ദി​വ​സം

ഗാ​രി കാ​സ്പ​റോ​വ് (റ​ഷ്യ)

- 22 വ​ർ​ഷം ആ​റ് മാ​സം 27 ദി​വ​സം

മാ​ഗ്ന​സ് കാ​ൾ​സ​ൺ (നോ​ർ​വേ)

- 22 വ​ർ​ഷം 11 മാ​സം 24 ദി​വ​സം

മി​ഖാ​യേ​ൽ താ​ൽ (സോ​വി​യ​റ്റ് യൂ​നി.) - 23 വ​ർ​ഷം അ​ഞ്ച് മാ​സം 28 ദി​വ​സം

അ​ന​റ്റോ​ലി കാ​ർ​പോ​വ് (സോ​വി​യ​റ്റ് യൂ​നി.) - 23 വ​ർ​ഷം 10 മാ​സം 11 ദി​വ​സം

Tags:    
News Summary - gukesh-chess-world champion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.