തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച 68-ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം മുന്നില്‍. ആദ്യ ദിനമായ വ്യാഴാഴ്ച വൈകീട്ട് അഞ്ച് ഇനങ്ങളില്‍ ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി എന്നിവ നേടി 32 പോയന്റോടെയാണ് മുന്നേറ്റം. മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാടിനെ പിന്നിലാക്കിയാണ് കുതിപ്പ്. ഒരു സ്വര്‍ണവും മൂന്ന് വെങ്കലവുമായി 25 പോയന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്താണ്. 14 പോയന്റുള്ള കോട്ടയത്തിനാണ് ആദ്യദിനത്തില്‍ മൂന്നാം സ്ഥാനം. ഒരു വെള്ളിയും ഒരു വെങ്കലുമാണ് കോട്ടയത്തിന്റെ നേട്ടം. ആതിഥേയരായ മലപ്പുറം ആദ്യദിനത്തില്‍ ഏഴാം സ്ഥാനത്താണ്. അഞ്ച് പോയന്റാണ് മലപ്പുറത്തിന് ലഭിച്ചത്. അണ്ടര്‍ 20 മെന്‍ 10,000 മീറ്റര്‍, ഷോട്ട് പുട്ട്, അണ്ടര്‍ 20 വിമൻ 3000 മീറ്റര്‍, ലോങ് ജമ്പ്, ഹാമര്‍ ത്രോ എന്നിവയിലെ ഫൈനലുകളാണ് വ്യാഴാഴ്ച നടന്നത്. രണ്ടാം ദിനമായ വെള്ളിയാഴ്ച അണ്ടര്‍ 20 വിമൻ 10,000 മീറ്റര്‍ നടത്ത മത്സരത്തോടെ മീറ്റ് പുനരാരംഭിക്കും. ഇന്ന് 30 ഇനങ്ങളില്‍ ഫൈനൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.