ബംബോലിം: ദേശീയ ഗെയിംസ് അത്ലറ്റിക്സിന്റെ ആദ്യദിനത്തിൽ കേരളത്തിന് നിരാശ. 100 മീറ്റർ അടക്കം ആറു ഫൈനലുകൾ നടന്ന ഞായറാഴ്ച കേരളത്തിന് മെഡലുകളൊന്നും സ്വന്തമാക്കാനായില്ല. അതിവേഗത്തിൽ കേരളത്തിനായി പുരുഷ വിഭാഗത്തിൽ ടി. മിഥുനും വനിത വിഭാഗത്തിൽ പി.ഡി. അഞ്ജലിയും ട്രാക്കിലിറങ്ങിയെങ്കിലും ഇരുവരും ഹീറ്റ്സിൽ പുറത്തായി.
100 മീറ്ററിൽ ഒന്നാമതെത്തി തമിഴ്നാടിന്റെ ഇലക്കിയ ദാസനും (10.36) വനിതകളിൽ കർണാടകയുടെ എസ്.എസ്. സ്നേഹയും (11.45) അതിവേഗക്കാരായി. സ്വർണം നേടിയ സ്നേഹ ചങ്ങനാശേരി അസംപ്ഷൻ കോളജിലെ വിദ്യാർഥിനിയായിരുന്നു. കോച്ചും മലയാളിയാണ്; അജിത് കുമാർ.5,000 മീറ്ററിൽ കേരളത്തിന്റെ കെ. അനന്തകൃഷ്ണന് മത്സരം പൂർത്തിയാക്കാനായില്ല. അതേസമയം, 400 മീ. വനിത വിഭാഗത്തിൽ ഗൗരി നന്ദനയും ജിസ്ന മാത്യുവും ഫൈനലിൽ പ്രവേശിച്ചു. തിങ്കളാഴ്ച ഫൈനൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.