ശാരീരിക വ്യായാമങ്ങളിൽ കൂടുതൽ നേരം തുടരാൻ വിഷമമുള്ളതാണ് പുഷപ്സ്. എന്നാൽ, ആസ്ട്രേലിയക്കാരനായ ലുകാസ് ഹെംകെ ഒരു മണിക്കൂറിൽ പൂർത്തിയാക്കിയ പുഷപ്സിൽ പുതിയ റെക്കോഡു് കുറിച്ചിരിക്കുകയാണ്. മണിക്കൂറിനിടെ 3,206 പുഷപ്സാണ് 33 കാരൻ ചെയ്തത്. ഒരു മിനിറ്റിൽ 53 എണ്ണം. ഒരു വയസ്സുകാരനായ മകന് ‘അസാധ്യമായി ഒന്നുമില്ല’ എന്ന സന്ദേശം പകർന്നുനൽകാനാണ് ഇത്രയും വലിയ സാഹസത്തിനിറങ്ങിയതെന്നാണ് ഹെംകെയുടെ വിശദീകരണം.
കാൽമുട്ടും ഇടുപ്പും വളയാതെ ശരീരം നേരെ നിർത്തിയാകണം ചെയ്യുന്നതെന്നതുൾപ്പെടെ കടുത്ത നിബന്ധനകൾ പൂർണമായും പാലിച്ചായിരുന്നു ഗിന്നസ് റെക്കോർഡ്സിലേറിയത്. ചെയ്തതിൽ തന്നെ 34 എണ്ണം ശരിയായില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തിയ ശേഷമാണ് 3,206 പുഷപ്സ് എന്ന അപൂർവ റെക്കോഡ്. 2022ൽ ഡാനിയൽ സ്കാൾ കുറിച്ച 3,182 പുഷപ്സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കഴിഞ്ഞ നവംബറിൽ ഹെംകെ റെക്കോഡ് ഭേദിച്ചിരുന്നെങ്കിലും പരിശോധന പൂർത്തിയാക്കി അംഗീകാരം നൽകിയതായി അറിയിപ്പ് ലഭിച്ചത് അടുത്തിടെയാണ്. പുഷപ്സിൽ മുമ്പും റെക്കോഡ് കുറിച്ച രണ്ടുപേർ ആസ്ട്രേലിയക്കാരാണ്.
അതേ സമയം, ഹെംകെയുടെ റെക്കോഡ് എത്ര നാൾ നീണ്ടുനിൽക്കുമെന്നുറപ്പില്ല. കാരണം, േഫ്ലാറിഡയിൽ കഴിഞ്ഞ മാസം റോബ് സ്റ്റർലിങ് എന്നയാൾ 3,264 പുഷപ്സ് മണിക്കൂറിൽ പൂർത്തിയാക്കിയതായി അടുത്തിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗിന്നസ് അധികൃതർ ഇതിന് അംഗീകാരം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.