പഴയ ഒളിമ്പ്യാഡിലെ മോശം ഓർമകളെല്ലാം സ്വർണം നേടിയപ്പോൾ ഇല്ലാതെയായി- ഡി ഹരിക

കഴിഞ്ഞ രണ്ട് പതിറ്റണ്ടുകളായി തന്‍റെ രാജ്യം ചെസിൽ വളരുന്നത് കണ്ടുകൊണ്ടാണ് ഡി ഹരിക മുന്നോട്ട് നിങ്ങിയത്. കഴിഞ്ഞ 20 വർഷത്തിനിടെ എല്ലാ ഒളിമ്പ്യാഡിലും പങ്കെടുത്തിട്ടും ഒരു സ്വർണം പോലും നേടാൻ സാധിക്കാതെ നീങ്ങുകയായിരുന്നു ഹരിക. 13ാം വയസിലായിരുന്നു ഹരിക ആദ്യമായി ഒളിമ്പ്യാഡിൽ പങ്കെടുത്തത്. എന്നാൽ തോൽവികളായിരുന്നു താരത്തിനും ഇന്ത്യൻ വനിതാ ടീമിനും ഒരുപാട് നാളായിട്ട് ഓർമിക്കാനുള്ളത്. എന്നാൽ മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന എല്ലാ മോശപ്പെട്ട ഓർമകളും ഈ സ്വർണ നേട്ടം കൊണ്ട് മറന്നെന്നാണ് താരം പറയുന്നത്. ചെസിലെ ഇന്ത്യയുടെ വളർച്ച താൻ കണ്ടിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. കഴിഞ്ഞ ഒളിമ്പ്യാഡ് നടക്കുമ്പോൾ ഹരിക് പൂർണ ഗർഭിണിയായിരുന്നു.

'ഞാൻ ജെനറേഷനലായിട്ടുള്ള ടീമിന്‍റെ മാറ്റങ്ങൾ കണ്ടതാണ്, ഞങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന നിലയിൽ നിന്നും നമ്മുടെ ടീം വളർന്നിരുന്നു എന്നാൽ ഞങ്ങൾ മാത്രം തോൽവിയിലേക്കായിരുന്നു പോയികൊണ്ടിരുന്നത്. എന്നാലും ഒരുവട്ടമെങ്കിലും ഇത് നേടാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു അതിൽ ഒരുപാട് സന്തോഷമുണ്ട്. കഴിഞ്ഞ ഒളിമ്പ്യാഡിൽ  അവസാന റൗണ്ടിൽ യി.എസ്.എക്കെതിരെ എനിക്ക് കളിക്കാമായിരുന്നു. എന്നാൽ ഞാൻ ഇല്ലാതെ എന്‍റെ ടീം 3-1ന്‍റെ വിജയം നേടിയിരുന്നു.

അതിനിടയിൽ, നാട്ടിൽ പോയില്ലെങ്കിൽ ചെന്നൈയിൽ തന്നെ ഡെലിവറി ചെയ്യണമെന്ന് ഡോക്ടർമാർ എന്നോട് ശക്തമായി പറഞ്ഞിരുന്നു. ഞാൻ കളിക്കാൻ ഇരിക്കുകയും എന്തെങ്കിലും സംഭവിക്കുകയും ചെയ്താൽ, എന്‍റെ പോയിന്‍റ് ഉപേക്ഷിക്കണം, അത് മത്സരത്തിന്‍റെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിച്ചേക്കുമായിരുന്നു. ഇത് കൊണ്ടായിരുന്നു ഞാൻ ബോർഡിൽ വേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ അവസാന റൗണ്ടിൽ കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നില്ല. ഞങ്ങൾ ഏഴാം സീഡ് ടീമായിരുന്ന യു.എസ്.എയോട് തോറ്റു. വെങ്കലമായിരുന്നു അന്ന് നേടിയത്. എനിക്ക് ഒരു അവസരം എടുക്കാമായിരുന്നുവെന്ന് എന്ന് ഞങ്ങൾക്കെല്ലാം തോന്നിയിരുന്നു. ആ ചിന്ത ഈ അടുത്ത് വരെ ഉണ്ടായിരുന്നു. എന്നാൽ ഈ സ്വർണം ലഭിച്ചതോടെ എല്ലാ മോശം ഓർമകളും പോയി,' പ്രുമഖ ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹരിക പറഞ്ഞു.

വനിതാ ടീം വിജയിച്ചതിനെ താൻ വൈകാരികമായാണ് കാണുന്നതെന്നുും ഹരിക പറയുന്നുണ്ട്.

കഴിഞ്ഞ തവണത്തെ ഒളിമ്പ്യാഡിൽ വെങ്കലവുമായി മടങ്ങിയ ഇന്ത്യൻ ടീം പുരുഷ, വനിത വിഭാഗങ്ങളിൽ ചാമ്പ്യൻപട്ടവുമായാണ് ബുഡാപെസ്റ്റിൽനിന്ന് തിരികെ നാട്ടിലേക്ക് വിമാനം കയറുന്നത്. ചെസിലെ പുതിയ ലോക ജേതാവിന്റെ സിംഹാസനാരോഹണത്തിന് ആഴ്ചകൾ ബാക്കിനിൽക്കെ, ചതുരംഗപ്പലകയിൽ ഇനി ഇന്ത്യ വാഴും കാലമെന്ന വിളംബരം കൂടിയാണിത്.

11 റൗണ്ടുകളിൽ ഇന്ത്യൻ ടീം കളിച്ചത് 88 മത്സരങ്ങളാണ്. അതിൽ 50ഉം ജയിക്കാനായത് ടീം പുലർത്തിയ മേൽക്കൈ ഉറപ്പാക്കുന്നു. 32 എണ്ണം സമനിലയായപ്പോൾ ആറെണ്ണത്തിൽ മാത്രമായിരുന്നു തോൽവി. 10 ഇന്ത്യൻ താരങ്ങൾ ഇറങ്ങിയതിൽ ഏഴു പേരും അപരാജിതരാണെന്നതും അത്ഭുത നേട്ടം. തോൽവി വഴങ്ങാത്ത ഏഴിൽ ഡി. ഗുകേഷ്, അർജുൻ എരിഗെയ്സി, ദിവ്യ ദേശ്മുഖ്, വന്തിക അഗ്രവാൾ എന്നീ നാലുപേരും വ്യക്തിഗത സ്വർണമെഡൽ ജേതാക്കൾ കൂടിയായി. ഇവരുടെ സുവർണ നേട്ടം അത്ര പ്രസക്തമല്ലെങ്കിലും എല്ലാവരും 21ൽ താഴെ മാത്രം പ്രായക്കാരെന്നത് മാത്രം മതി ടീം ഇന്ത്യയുടെ മാറ്റ് അടുത്തറിയാൻ. പരമാവധി 22 പോയന്റ് നേടാവുന്നിടത്ത് പുരുഷ ടീം 21ഉം നേടിയതും ചെസ് ഒളിമ്പ്യാഡിലെ അത്യപൂർവ നേട്ടം.

Tags:    
News Summary - d harika shares her experience about chess Olympiad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.