ന്യൂഡൽഹി: ഇന്ത്യൻ താരങ്ങൾ ആധിപത്യം കാട്ടിയ ഇന്ത്യ ഓപണിൽ വെല്ലുവിളിയായി കോവിഡ് വ്യാപനം. ലോക ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്ത് ഉൾപ്പെടെ ആറുപേർ ടൂർണമെന്റിൽനിന്ന് പിന്മാറി. അശ്വിനി പൊന്നപ്പ, ഋതിക രാഹുൽ തകർ, ട്രീസ ജോളി, മിഥുൻ മഞ്ജുനാഥ്, സിമ്രാൻ അമൻ സിങ്, ഖുഷി ഗുപ്ത എന്നിവരാണ് മറ്റ് അഞ്ചുപേർ. ചൊവ്വാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇത്രയും പേർ പോസിറ്റിവായത്.
ഇന്ത്യൻ സൂപ്പർ താരം പി.വി. സിന്ധു ഇന്ത്യ ഓപൺ ക്വാർട്ടറിലെത്തി. ഇന്ത്യയുടെതന്നെ ഇറ ശർമയെ 21-10 21-10ന് വീഴ്ത്തിയാണ് സിന്ധു അവസാന എട്ടിൽ ഇടമുറപ്പിച്ചത്. അഷ്മിത ചാലിഹ ആണ് ക്വാർട്ടറിൽ എതിരാളി. സൈന നെഹ്വാൾ മാളവിക ബൻസോദിനോട് തോറ്റു പുറത്തായി. സ്കോർ 17-21 9-21. അതിനിടെ, എതിരാളി മിഥുൻ മഞ്ജുനാഥ് കോവിഡ് പോസിറ്റിവായി പിൻവാങ്ങിയതോടെ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ട് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.