ചെന്നൈ: ഇന്ത്യയുടെ ഇതിഹാസ ടേബിൾ ടെന്നിസ് താരം അജന്ത ശരത് കമലിന് തോൽവിയോടെ പടിയിറക്കം. ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടന്റർ പ്രീക്വാർട്ടർ റൗണ്ടിൽ സഹതാരം സ്നേഹജിത് സുരാവജ്ജുലയോട് 0-3ന് പരാജയപ്പെട്ടു ശരത്. സ്കോർ: 9-11, 8-11, 9-11. ‘‘ഇന്ത്യൻ ജൂനിയർ താരങ്ങൾക്കെതിരെ ഞാൻ ഫേവറിറ്റാവുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ, വ്യക്തിപരമായി വിദേശ കളിക്കാരെ നേരിടാനാണ് ആഗ്രഹിച്ചത്. അപ്പോൾ ടീമും കാണികളുമെല്ലാം എനിക്കായി ആർപ്പുവിളിക്കും. ഏത് വിധത്തിലും ജയിക്കാൻ നോക്കും. എങ്കിലും സന്തോഷമുണ്ട്. ഇന്ത്യൻ ടേബിൾ ടെന്നിസിനെ സുരക്ഷിത കരങ്ങളിൽ ഏൽപിച്ചാണ് ഞാൻ പിൻവാങ്ങുന്നത്’’-മത്സര ശേഷം 42കാരൻ പറഞ്ഞു.
കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമായി ഇന്ത്യക്കുവേണ്ടി മെഡലുകൾ വാരിക്കൂട്ടിയ ശരത് മാർച്ച് അഞ്ചിനാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.