ഹൈദരാബാദ് ബ്ലാക് ഹോക്സിനെ നേരിടുന്ന കാലിക്കറ്റ് ഹീറോസ്
ചെന്നൈ: പ്രൈംവോളിബാള് ലീഗിൽ വിജയവഴിയില്‍ തിരിച്ചെത്തി കാലിക്കറ്റ് ഹീറോസ്. ശനിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് ഹൈദരാബാദ് ബ്ലാക് ഹോക്സിനെയാണ് തോൽപിച്ചത്. സ്കോര്‍: 15-13, 18-16, 16-14. ചിരാഗ് യാദവ് കളിയിലെ താരമായി. സീസണിലെ നാലാം ജയത്തോടെ എട്ടു പോയന്റുമായി ടീം വീണ്ടും ഒന്നാംസ്ഥാനത്തേക്കുയര്‍ന്നു.
അഹ്മദാബാദ് ഡിഫൻഡേഴ്സ്, മുംബൈ മിറ്റിയോഴ്സ് ടീമുകള്‍ക്കും ഒരേ പോയന്റാണെങ്കിലും സെറ്റ്, പോയന്റ് ഡിഫറന്സിലെ മികവാണ് ഹീറോസിനെ മുന്നിലെത്തിച്ചത്.
ഞായറാഴ്ച വൈകീട്ട് 6.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് ഡല്‍ഹി തൂഫാന്സിനെയും രാത്രി 8.30ന് അഹ്മദാബാദ് ഡിഫന്‍ഡേഴ്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.