കൊച്ചി: ആയുധം ധരിച്ചവനെന്നാണ് ഗാന്ധിർ എന്ന പേരിന് അർഥം. ഞായറാഴ്ച ജംപിങ് പിറ്റിൽ ചാട്ടുളിയായി ഗാന്ധിർ ഉയർന്ന് താഴ്ന്നപ്പോൾ പിറന്നത് കായിക കേരളത്തിന്റെ ‘പുതിയ ആയുധം’. സബ് ജൂനിയർ ആൺകുട്ടികളുടെ ലോങ്ജംപിലാണ് പാലക്കാട് ഭാരത് മാതാ എച്ച്.എസ്.എസിലെ വി. ഗാന്ധിർ ഒന്നാമതെത്തിയത്. ലോങ്ജംപിലെ ഇന്ത്യയുടെ അഭിമാനതാരം എം. ശ്രീശങ്കറിനെ ലോകവേദികളിലേക്ക് ചാടിച്ച് കയറ്റിയ മുരളിയുടെ കീഴിലാണ് ഈ പാലക്കാട്ടുകാരന്റെ പരിശീലനം. ബന്ധു കൂടിയായ ശ്രീശങ്കറിനെപോലെ അന്താരാഷ്ട്ര വേദികളിലെ മിന്നുംതാരമാകാനാണ് ആഗ്രഹിക്കുന്നതെന്ന് ഗാന്ധിർ പറഞ്ഞു. ഭാവിയുടെ താരമാണ് ഗാന്ധിറെന്ന് ശ്രീശങ്കറിന്റെ പിതാവും ആദ്യകാല പരിശീലകനമായ എസ്.മുരളിയും പറഞ്ഞു.
ലോങ്ജംപിൽ മാത്രം മത്സരിക്കുന്ന എട്ടാംക്ലാസുകാരൻ നാലു വർഷംമുമ്പാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ സംസ്ഥാന മീറ്റിൽ വെങ്കലം നേടിയിരുന്നു. ഇത്തവണ ചാട്ടം സുവർണ്ണത്തിലേക്ക് (5.77 മീ.). ആലപ്പുഴ എസ്.ഡി.വി.ബി. എച്ച്.എസ്.എസിലെ എസ്. മുഹമ്മദ് യാസിൻ (5.73 മീ.) വെള്ളിയും പാലക്കാട് മണ്ണംകോട് എ.യു.പി.എസിലെ(5.53) വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.