ടോക്യേ: പാരലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും സുവർണദിനം. പുരുഷ വിഭാഗം ബാഡ്മിന്റൺ എസ്.എച്ച് 6 വിഭാഗത്തിൽ കൃഷ്ണ നഗറാണ് സ്വർണം നേടിയത്. ത്രില്ലിങ് ഫൈനലിൽ ഹോങ്കോങ്ങിന്റെ കായ് മാൻ ചുവിനെയാണ് തോൽപിച്ചത്. സ്കോർ: 21-17, 16-21, 21-17. പാരബാഡ്മിന്റണിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമാണിത്.
ശനിയാഴ്ച പുരുഷ വിഭാഗം സിംഗിൾസ് എസ്.എൽ3 വിഭാഗത്തിൽ ഇന്ത്യയുടെ പ്രമോദ് ഭാഗത് സ്വർണം നേടിയിരുന്നു. ഇതേ ഇനത്തിൽ തന്നെ ഇന്ത്യയുടെ മനോജ് സർക്കാർ വെങ്കലം നേടി. അവനി ലേഖാര (ഷൂട്ടിങ്), മനീഷ് നർവാൾ (ഷൂട്ടിങ്), സുമിത് ആന്റിൽ (ജാവലിൻ ത്രോ) എന്നിവരാണ് ടോക്യോയിൽ ഇന്ത്യക്കായി സ്വർണം നേടിയ മറ്റ് താരങ്ങൾ.
അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം പാരലിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം 19 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.