ടോക്യോ: ജപ്പാനിൽ ഒളിമ്പിക് പരിശീലന ക്യാമ്പിൽ നിന്ന് ഉഗാണ്ട ഭാരോദ്വഹകനെ കാണാതായി. ഒരു ജോലി കണ്ടെത്തണമെന്ന കുറിപ്പ് എഴുതി വെച്ചാണ് താരം സ്ഥലം വിട്ടതെന്ന് ജപ്പാനീസ് അധികൃതർ വ്യക്തമാക്കി.
20കാരനായ ജൂലിയസ് സെകിറ്റോലെകോക്കായി തിരച്ചിൽ തുടങ്ങിയതായി ഇസുമിസാനോ പ്രാദേശിക ഭരണകൂടം വാർത്തകുറിപ്പിൽ അറിയിച്ചു. കോവിഡ് പരിശോധന നടത്തിയിട്ടില്ലാത്ത താരത്തെ ഹോട്ടൽ മുറിയിൽ നിന്ന് കാണാതായത് അധികൃതർക്ക് വലിയ തലവേദനയായി മാറി.
േക്വാട്ട സമ്പ്രദായം കാരണം ഗെയിംസിൽ പങ്കെടുക്കാൻ കഴിയാതെ വന്ന താരം ജൂലൈ 20ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നുവെന്ന് ഉഗാണ്ട വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡന്‍റ് സാം മുസോക് പറഞ്ഞു.
ജൂൺ 19ന് ജപ്പാനിലെത്തിയ ഉഗാണ്ടൻ സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരാൾക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇവരുമായി അടുത്ത് ഇടപഴകിയ ആളുകളെ ക്വാറന്‍റീനിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
ജൂലൈ 23 മുതൽ ജപ്പാനീസ് തലസ്ഥാനമായ ടോക്യോയിലാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. വിശ്വ കായിക മാമാങ്കത്തിന് കൊടികയറാൻ ഒരാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക് വില്ലേജിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.