കൊച്ചി: പ്രൈം വോളിബാൾ ലീഗിൽ വെള്ളിയാഴ്ച മുതൽ സെമിഫൈനൽ ആവേശം. ഇന്ന് രാത്രി ഏഴിന് നടക്കുന്ന ആദ്യ സെമിയിൽ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് നാലാം സ്ഥാനക്കാരായ ബംഗളൂരു ടോർപിഡോസുമായി ഏറ്റുമുട്ടും. രണ്ടും മൂന്നും സ്ഥാനക്കാരായ അഹ്മദാബാദ് ഡിഫന്‍ഡേഴ്സും കാലിക്കറ്റ് ഹീറോസും തമ്മിൽ ഫൈനൽ തേടി പോരാടും.
ഞായറാഴ്ച വൈകീട്ട് ഏഴിനാണ് കലാശക്കളി. രണ്ടാം സീസണിലെ മൂന്നാംഘട്ട മത്സരങ്ങള്‍ അവസാനിച്ചു. വ്യാഴാഴ്ച അഹ്മദാബാദ് ഡിഫന്‍ഡേഴ്സിനെ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് 3-2ന് തോല്പിച്ചു. സ്കോര്‍: 15-7, 15-4, 15-13, 8-15,15-11. രണ്ടാം സീസണില്‍ ഒന്നാമന്മാരായി ലീഗ് റൗണ്ട് അവസാനിപ്പിച്ചു തണ്ടര്‍ബോള്‍ട്ട്സ്. 12 പോയന്റുമായി ഇവർ ടേബിളിലും ഒന്നാമന്മാരായി.
11 പോയന്റുമായി അഹ്മദാബാദ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ സീസണില്‍ ടീം മികച്ച രീതിയില്‍ കളിച്ചുവെന്നും കളിക്കാര്‍ ആവേശത്തിലാണെന്നും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ടിന്റെ യൂനിവേഴ്സല്‍ താരം വിനിത് കുമാര്‍ വ്യക്തമാക്കി. ഇതൊരു പ്രധാനപ്പെട്ട മത്സരമാണ്, ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ എല്ലാവരും പരമാവധി ശ്രമിക്കുമെന്ന് ബംഗളൂരു ടോർപിഡോസിന്റെ അറ്റാക്കറായ പങ്കജ് ശര്‍മ പറഞ്ഞു.
കാലിക്കറ്റ് ഹീറോസിന്റെ അറ്റാക്കറായ മോഹന്‍ ഉക്രപാണ്ഡ്യനും കടുത്ത പോരാട്ടമാണ് സെമിഫൈനലില്‍ പ്രതീക്ഷിക്കുന്നത്. പ്ലേ ഓഫില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫൈനലിലേക്ക് കൊണ്ടുപോകുന്ന ഒരു വിജയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്തു വില കൊടുത്തും മത്സരം ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിവുകളിലും ഗെയിമിലും വിശ്വാസമുണ്ടെന്ന് ഡിഫന്‍ഡേഴ്സിന്റെ ഡാനിയല്‍ മൊതാസെദി പറഞ്ഞു. ടീമിന് എല്ലാ വഴികളിലൂടെയും പോകാനുള്ള കഴിവുണ്ടെന്ന് മിഡില്ബ്ലോക്കറായ താരം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.