സോചി: നെയ്മർ പറഞ്ഞതാണ് ശരി, ‘ലയണൽ മെസ്സിയും ക്രിസ്റ്റ്യനോ റൊണാൾഡോയും അന്യഗ്രഹ ജീവികളാണ്.’ അതു ശരിവെക്കുന്ന പ്രകടനമായിരുന്നു സോചി ഒളിമ്പ്യ സ്റ്റേഡിയത്തിൽ റൊണാൾഡോ പുറത്തെടുത്ത്. ‘എന്തൊരു കളിക്കാരനാണിയാൾ’ -സ്പെയിനിനെതിരെ റൊണാൾഡോയുടെ കളി കണ്ടവരെല്ലാം പറഞ്ഞുപോയ വാക്കുകൾ. സ്പെയിനിനുവേണ്ടി രണ്ടു ഗോൾ നേടിയ ഡീഗോ കോസ്റ്റയെക്കാൾ ഒരു ഗോൾ കൂടുതൽ മാത്രമേ റൊണാൾഡോ നേടിയുള്ളൂ. എന്നാൽ, വെള്ളിയാഴ്ച രാത്രിയിലെ കളിയിൽ റൊണാൾഡോ മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. അത്രക്കായിരുന്നു മത്സരത്തിൽ അദ്ദേഹം പുലർത്തിയ സ്വാധീനം.
കളിക്കുമുമ്പ് ദേശീയ ഗാനം ആലപിക്കുേമ്പാഴുള്ള റൊണാൾഡോയുടെ ഭാവം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ. പല കളിക്കാരും ചുണ്ടനക്കി മെല്ലെ മാത്രം ഒപ്പം പാടിയപ്പോൾ ശബ്ദത്തിൽ മുഴുവൻ ആവേശത്തോടെയായിരുന്നു റൊണാൾഡോയുടെ ആലാപനം. നാലാം മിനിറ്റിൽ പെനാൽറ്റിയെടുക്കുേമ്പാഴും 88ാം മിനിറ്റിൽ ഫ്രികിക്കെടുക്കുേമ്പാഴുമെല്ലാം റൊണാൾഡോയുടെ മുഖം ശ്രദ്ധിച്ചിരുന്നില്ലേ. തികഞ്ഞ ഏകാഗ്രതക്കൊപ്പം അപാരമായ ആത്മവിശ്വാസം തുളുമ്പുന്ന ഭാവം. തനിക്ക് എന്തും സാധിക്കുമെന്ന ചങ്കൂറ്റം. ഫ്രീകിക്കിനുമുമ്പായി സ്വതഃസിദ്ധമായ ശൈലിയിൽ കാലുകളകത്തിനിന്ന് ഷോർട്സുകൾ പൊക്കി ഇരുതുടകളിലെയും മസിലുകാൾ കാണിച്ചുള്ള ആ നിർത്തം മാത്രം മതിയായിരുന്നു, അത് ഗോളാവുമെന്നുള്ള ഉറപ്പിന്.
‘‘ഞാൻ ഏറെ സന്തോഷവാനാണ്. മികച്ച വ്യക്തിഗത നേട്ടം എപ്പോഴും സന്തോഷകരം. എന്നാൽ, ടീമിെൻറ പ്രകടനമാണ് പ്രധാനം. ഇത് നല്ല ഫലമാണ്. ആരാണ് ടൂർണമെൻറിലെ ഫേവറിറ്റുകൾ എന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ഞങ്ങളും അവകാശവാദം ഉന്നയിക്കാനുണ്ടാവും.’’- റൊണാൾഡോ
എതിർടീം മനോഹരമായ പാസിങ് ഗെയിമുമായി സ്വന്തം പ്രതിരോധത്തെ കീറിമുറിക്കുേമ്പാൾ ഒറ്റയാനായി തെൻറ ടീമിനെ തോളിലേറ്റി കൊണ്ടുപോകുന്ന റൊണാൾഡോയുടെ ദിവസമായിരുന്നു സോചിയിൽ. സ്പെയിനിനെതിരെ ഇതുവരെ അന്താരാഷ്ട്ര ഗോൾ നേടിയിട്ടില്ലെന്ന ചീത്തപ്പേരും മൂന്നു ലോകകപ്പുകളിൽനിന്ന് മൂന്നു ഗോൾ മാത്രമേ േനടിയിട്ടുള്ളൂ എന്ന മോശം കണക്കുമെല്ലാം റൊണാൾഡോ ഒറ്റയടിക്ക് തിരുത്തി.
മൂന്നു ലോകകപ്പുകളിൽനിന്ന് നേടിയ അത്രയും ഗോളുകൾ ഒരു മത്സരത്തിൽ തന്നെ റൊണാൾഡോയുടെ കാലുകളിൽനിന്ന് പിറന്നു. ഇൗ ലോകകപ്പിൽ ഇനി റൊണാൾഡോക്കും പോർചുഗലിനും ഒന്നും ചെയ്യാനായിെല്ലങ്കിലും ഇൗ പ്രകടനം മാത്രം മതി ഇൗ അന്യഗ്രഹജീവിക്ക് അനശ്വരനാവാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.