രാജ്യത്തിനായി സുസ്ഥിരമായ പ്രകടനം കാഴ്ചവെക്കാൻ പരാജയപ്പെട്ടിരുന്ന മധ്യനിരക്കാരൻ ഫിലിപ് കൗടീന്യോ സൂപ്പർതാരം നെയ്മറിെൻറ നിഴലിൽനിന്നു പുറത്തുവരുന്നു. പരിക്കിലും ശക്തമായ മാർക്കിങ്ങിലും നെയ്മർ പതറുേമ്പാൾ ബ്രസീലിെൻറ രക്ഷകനായി ഇരു കളികളിലും വല ചലിപ്പിച്ചത് ഇൗ ബാഴ്സലോണ താരമായിരുന്നു.
ടീം ആവശ്യപ്പെടുന്ന സമയങ്ങളിൽ രക്ഷനായി അവതരിച്ചാണ് രണ്ട് ഗോളുകൾ കണ്ടെത്തിയത്. 1978 ന് ശേഷം ബ്രസീൽ ജയമില്ലാതെ ലോകകപ്പിന് തുടക്കം കുറിച്ച സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഒരു ഗോൾ നേട്ടമടക്കം കൗടീന്യോ ആയിരുന്നു നിറഞ്ഞുകളിച്ചത്. കെയ്ലർ നവാസിന് മുന്നിൽ ഗോൾ കണ്ടെത്താൻ പ്രയാസപ്പെട്ട കാനറിപ്പടക്ക് ഇക്കുറിയും ബ്രേക്ക്ത്രൂ നൽകിയത് ഇൗ 11ാം നമ്പർ താരമാണ്.
91ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് നൽകിയ പാസ് നവാസിെൻറ കാലുകൾക്കിടയിലൂടെ വലയിലെത്തിച്ച താരം തന്നെയാണ് ഇക്കുറിയും രക്ഷകനായത്. ഇൗ ഗോളിെൻറ ആവേശത്തിലായിരുന്നു നെയ്മറിെൻറ രണ്ടാം ഗോളിെൻറ പിറവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.