ദുബൈ: നോട്ടിങ്ഹാമിലെ തകർപ്പൻ സെഞ്ച്വറിയോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വീണ്ടും ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ 203 റൺസിെൻറ കൂറ്റൻ ജയം കുറിച്ച മത്സരത്തിൽ കോഹ്ലി ഇരു ഇന്നിങ്സിലുമായി 200 റൺസ് നേടിയതിനു പിന്നാലെയാണ് പുതിയ റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
നേരത്തെ, ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയപ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്തിനെ കോഹ്ലി മറികടന്നിരുന്നു. എന്നാൽ, രണ്ടാം ടെസ്റ്റിൽ തിളങ്ങാതിരുന്നതോടെ ഇന്ത്യൻ നായകൻ വീണ്ടും പിന്നാക്കം പോയി.
കോഹ്ലിക്ക് 937 പോയൻറാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് (929) പിന്നിൽ, ന്യൂസിലൻഡിെൻറ കെയ്ൻ വില്യംസൺ (847), ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ (820), ഇംഗ്ലണ്ടിെൻറ ജോ റൂട്ട് (818) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റു താരങ്ങൾ. ആറാം റാങ്കുമായി (763) ആദ്യ 10ലുള്ളവരിൽ മറ്റൊരു ഇന്ത്യൻ താരം ചേതേശ്വർ പുജാരയാണ്.
ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച 11ാം പോയൻറാണിത്. ഡോൺ ബ്രാഡ്മാൻ (961), സ്റ്റീവൻ സ്മിത്ത് (947), ലെൻ ഹട്ടൻ (945), ജാക്ക് ഹോബ്സ്, റിക്കി പോണ്ടിങ് (942), പീറ്റർ മെയ് (941), ഗാരി സോബേഴ്സ്, ക്ലൈഡ് വാൽകോട്ട്, വിവിയൻ റിച്ചാർഡ്സ്, സങ്കക്കാര(938 വീതം) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.