നീന്തൽ കുളത്തിൽ വീണ്ടും താരമായി മകൻ വേദാന്ത്; അഭിമാനമെന്ന് നടൻ മാധവൻ

ന്യൂഡൽഹി: നീന്തൽ കുളത്തിൽ രാജ്യത്തിനായി ഒരിക്കൽ കൂടി അഭിമാനമായി മാറിയിരിക്കുകയാണ് നടൻ ആർ. മാധവന്റെ മകൻ വേദാന്ത് മാധവൻ. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപണിൽ വേദാന്ത് രാജ്യത്തിനായി വെള്ളി മെഡൽ സ്വന്തമാക്കി.

പിതാവ് മാധവൻ ഇൻസ്റ്റഗ്രമിലൂടെയാണ് മകന്റെ നേട്ടം അറിയിച്ചത്. പരിശീലകൻ പ്രദീപിനും സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കും മാധവൻ നന്ദി അറിയിച്ചു.

ഇതാദ്യമായല്ല വേദാന്ത് നീന്തൽ കുളത്തിൽ താരമാകുന്നത്. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന 47ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാല് വെള്ളിയും മൂന്ന് വെങ്കലവും 16കാരൻ വാരിക്കൂട്ടിയിരുന്നു. അതിന് മുമ്പ് കഴിഞ്ഞ വർഷം മാർച്ചിൽ ലാത്വിയൻ ഓപൺ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ​വെങ്കല മെഡൽ ജേതാവുമായിരുന്നു.  

Tags:    
News Summary - R Madhavan's son Vedaant wins silver in Danish Open swimming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.