പനാജി: സ്വർണത്തിലേക്ക് പെൺസംഘം തുഴയെറിഞ്ഞതോടെ റോവിങ്ങിൽ കേരളത്തിന് മെഡൽ പെരുക്കം. തുഴച്ചിലിൽ അഞ്ച് ഫൈനലുകൾ നടന്ന ബുധനാഴ്ച രണ്ടിനങ്ങളിൽ സ്വർണം സ്വന്തമാക്കിയ കേരളം ഒരിനത്തിൽ വെങ്കലവും നേടി. വനിതകളുടെ കെ- ഫോർ, പെയർ ഇനങ്ങളിലാണ് സ്വർണം. ഡബ്ൾ സ്കളിലാണ് വെങ്കലം.
റോസ് മരിയ ജോഷി, വി.ജെ. അരുന്ധതി, പി.ബി. അശ്വതി, വി.എസ്. മീനാക്ഷി എന്നിവരടങ്ങിയ സംഘമാണ് കെ ഫോറിൽ സ്വർണം തുഴഞ്ഞെടുത്തത്(ആറ് മിനിറ്റ് 45.3 സെക്കൻഡ്). കഴിഞ്ഞ ഗെയിംസിനും ഇതേ ഇനത്തിൽ കേരളം സ്വർണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ പെയര്‍ വിഭാഗത്തില്‍ അലീന ആന്റോ, ബി. വിജിനാമോള് എന്നിവരും സ്വർണത്തീരത്തണഞ്ഞു(ഏഴ് മിനിറ്റ് 13.9 സെക്കൻഡ്). വനിതകളുടെ ഡബ്ള്‍ സ്കള് വിഭാഗത്തില്‍ വി.പി. അശ്വനി കുമാരനും ഡി. ദേവപ്രിയയും അടങ്ങിയ ടീമിനാണ് ഓളപ്പരപ്പിലെ വെങ്കലനേട്ടം(ഏഴ് മിനിറ്റ് 11.3 സെക്കൻഡ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.