ഷമിയുടെ തിരിച്ചുവരവ് രഞ്ജി ട്രോഫിയിലൂടെ?; ബംഗാളിനായി കളിച്ചേക്കും

കൊൽക്കത്ത: പരിക്കിനെ തുടർന്ന് മാസങ്ങളായി വിശ്രമത്തിലുള്ള ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കളത്തിൽ തിരിച്ചെത്തുന്നു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പായി ഒക്ടോബറിൽ ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങളിൽ താരം ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 11നാണ് യു.പിക്കെതിരെ ബംഗാളിന്റെ മത്സരം ആരംഭിക്കുന്നത്. 18ന് ബിഹാറിനെതിരെയും മത്സരമുണ്ട്. ഇതിൽ രണ്ടിലുമോ ഏതെങ്കിലും ഒന്നിലോ ഷമി കളിച്ചേക്കുമെന്നാണ് സൂചന.

ഒക്ടോബർ 19ന് ബംഗളൂരുവിലാണ് ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ്. ഒക്ടോബർ 24ന് പുണെയിൽ രണ്ടാം ടെസ്റ്റും നവംബർ ഒന്നിന് മുംബൈയിൽ മൂന്നാം ടെസ്റ്റും നടക്കും. 2023ലെ ഏകദിന ലോകകപ്പിനിടെയാണ് ഷമിയുടെ കണങ്കാലിന് പരിക്കേറ്റത്. കഴിഞ്ഞ നവംബർ 19ന് ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. തുടർന്ന് താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഡിസംബറിൽ ആസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഷമി കളിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ വ്യക്തമാക്കിയിരുന്നു.  

Tags:    
News Summary - Shami's return through Ranji Trophy?; Might play for Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.