ഏലംകുളം: ദക്ഷിണമേഖല വനിത ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂൾ. എട്ടാം തരം വിദ്യാർഥിനി ദിയ മർയം ആണ് വുഷുവിലെ തൗലു ചാൻക്വാൻ (അണ്ടർ 14) ഇനത്തിൽ മത്സരിച്ച് സ്വർണം നേടിയത്. കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്കൂളിൽനിന്ന് നാലാം തരം വിദ്യാർഥിനി ഷഹ ഷഫീഖ് (അണ്ടർ 12) കൂടി മത്സര രംഗത്തുണ്ട്. വിളയൂരിലെ ഡോ. സജ്ന മൂസയുടെ മകളായ ദിയ മുമ്പും ദേശീയമത്സരങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ആനമങ്ങാട് മണലായ തൂളിയത്ത് ഷഫീഖിന്റെ മകളാണ് ഷഹ ഷഫീഖ്. ഇരുവരും പുലാമന്തോൾ ഐ.എസ്.കെ സ്കൂൾ ഓഫ് മാർഷ്യൽ ആർട്സിലെ ചീഫ് ഇൻസ്ട്രക്ടർ മുഹമ്മദലിയുടെ കീഴിലാണ് പരിശീലനം നേടുന്നത്. ഇരുവരെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.