രണ്ടു സുവർണ കിരീടങ്ങൾ, ഒരു തവണ റണ്ണേഴ്സ് അപ്പ്. ഒരു പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻനിര താരങ്ങൾക്കു പോലും ഇതുവരെ നേടാനാകാത്ത ഭാഗ്യത്തിനുടമ. ഒരു സീസണിന് ശേഷം വീണ്ടും ‘ഹോംഗ്രൗണ്ടി’ലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് റാഫി ആത്മവിശ്വാസത്തിലാണ്, മഞ്ഞപ്പട കാത്തിരിക്കുന്ന ആദ്യത്തെയും വ്യക്തിഗത കരിയറിലെ മൂന്നാമത്തെയും കിരീടം സ്വന്തമാക്കാനാവുമെന്ന്.
ചെന്നൈയിൻ എഫ്.സിയിെല കരാർ അവസാനിപ്പിച്ച് കാസർകോട്ടുകാരൻ വീണ്ടും ബ്ലാസ്റ്റേഴ്സിൽ എത്തുേമ്പാൾ, ഇത്തവണ ‘മഞ്ഞപ്പട’ പഴയ ടീമാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു. 2014 പ്രഥമ സീസണിൽ അത്ലറ്റികോ ഡി കൊൽക്കത്തയോടൊപ്പമായിരുന്നു റാഫിയുടെ ഐ.എസ്.എൽ അരങ്ങേറ്റം. ആദ്യ സീസണിൽതന്നെ കിരീടത്തിൽ മുത്തമിട്ടു.പിന്നാലെ 2015ലും 16ലും കേരള ബ്ലാസ്റ്റേഴ്സിലെത്തി. 2016ൽ ബ്ലാസ്റ്റേഴ്സിനൊപ്പം റണ്ണേഴ്സ് അപ്പ്. 2017-18 സീസണിൽ ചെന്നൈയിെൻറ കരീട വിജയത്തിൽ. ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ 37കാരൻ ക്ലബിെൻറ കുറിച്ച് വിശേഷങ്ങൾ പങ്കുവെക്കുന്നു.
വരുന്ന സീസൺ ബ്ലാസ്റ്റേഴ്സിേൻറതാണോ? ഒരുക്കങ്ങൾ 20 ദിവസം പിന്നിട്ടിട്ടേയുള്ളൂ. രണ്ടു സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ച താരമെന്ന നിലക്ക് പറയാം, ബാലൻസ്ഡ് ആയ മികച്ച ടീമാണ് ഇത്തവണത്തേത്. കഴിഞ്ഞ അഞ്ചു സീസണിൽ ഇത്രയും നല്ല സ്ക്വാഡ് നമുക്ക് കിട്ടിയിട്ടില്ല. പ്രീ-സീസൺ മാച്ച് എന്ന നിലയിൽ ഒരു മത്സരം മാത്രമാണ് കളിച്ചത്. 48 ഡിഗ്രി ചൂടിനെ വെല്ലുവിളിച്ച് യു.എ.ഇയിൽ ഹോം ക്ലബിനെതിരെ മികച്ച കളി ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു. എല്ലാവരെയും കളിപ്പിച്ച് കോച്ച് താരങ്ങളുടെ മികവ് മനസ്സിലാക്കി.
അടുത്ത പ്രീ സീസൺ മത്സരങ്ങൾ? ഇനി ആർക്കെതിരെയെന്ന് വ്യക്തമല്ല. വിദേശ പര്യടനങ്ങൾ ഏറെ ഉപകാരപ്പെടും. ആദ്യ സീസണിൽ അത്ലറ്റികോ ഡി കൊൽക്കത്തയോടൊപ്പം സ്പെയ്നിൽ പരിശീലനം ലഭിച്ചത് ഏറെ ഉപകാരപ്രദമായിരുന്നു. വമ്പൻ ക്ലബുകളുമായി ഏറ്റുമുട്ടി വൻ മാർജിനിൽ തോൽവി ഏറ്റുവാങ്ങുന്നത് ആത്മവിശ്വാസം തകർക്കും. കഴിഞ്ഞ സീസണിൽ മെൽബൺ സിറ്റി എഫ്.സിക്കെതിരെയും ജിറോണക്കെതിരെയുമുള്ള തോൽവി താരങ്ങളെ നെഗറ്റീവായി ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
ഇംഗ്ലീഷുകാരൻ ജോൺ ഗ്രിഗറിയിൽനിന്ന് ഡച്ചുകാരൻ എൽകോ ഷറ്റോറിയുടെ കീഴിലേക്ക് മാറുേമ്പാൾ? യൂറോപ്യൻ ഫുട്ബാളിെൻറ മനോഹാരിത രണ്ടു പേരുടെ പരിശീലനത്തിനും കാണാനുണ്ട്. ഇംഗ്ലീഷ് കോച്ചുമാരുടെ കീഴിലാണ് കൂടുതൽ കളിച്ചത്. ബാൾ പൊസിഷനിങ്ങിലും അറ്റാക്കിങ്ങിലും ഒരുപോെല മുൻതൂക്കം കൊടുക്കുന്നതാണ് ഷറ്റോറിയുടെ ശൈലി. ഈ രണ്ടു കാര്യങ്ങൾക്കും പറ്റിയ നല്ല താരങ്ങൾ ബ്ലാസ്റ്റേഴ്സിനുണ്ട്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇഷ്ടം അറ്റാക്കിങ് ഫുട്ബാളാണ്.
ഇന്ത്യൻ, വിദേശ താരങ്ങൾ തമ്മിലെ കോമ്പിനേഷൻ? ഈ കോമ്പിനേഷനിൽ ഉണ്ടാവുന്ന പിഴവാണ് കഴിഞ്ഞ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വിനയായത്. ഇത്തവണ അതുണ്ടാവില്ല. ഇപ്പോൾതന്നെ താരങ്ങൾ ഒത്തിണക്കമായിട്ടുണ്ട്. കോച്ച് ഷട്ടോറി അതിൽ വൈദഗ്ധ്യമുള്ളയാളാണ്. ഒഗ്ബച്ചെയും മാരിയോ അർക്വസും, സെർജിയോ സിഡോൻചയുമെല്ലാം ഐ.എസ്.എല്ലിൽ പയറ്റിത്തെളിഞ്ഞത് ടീമിന് കരുത്താവും. ഒപ്പം സഹൽ അബ്ദുസ്സമദും കെ.പി. രാഹുലും ഉൾപ്പെടെയുള്ള യുവ മലയാളി കരുത്തും.
ആരാധകരോട് പറയാനുള്ളത്? ആദ്യ സീസണുകളിൽ കണ്ടതുപോലെ െകാച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിയണം. ആരാധകരുടെ ആർപ്പുവിളികളാണ് ഞങ്ങളുടെ ആവേശം. ഒഴിഞ്ഞ ഗാലറികളിൽ കളിക്കുന്നത് മരണവീട്ടിൽ സമയം ചെലവഴിക്കുന്നതുപോലെയാണ്. നല്ലൊരു കോച്ചിനെയാണ് ബ്ലാസ്റ്റേഴ്സിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. മനോഹരമായ പാസിങ് ഗെയിം ഇത്തവണ ഞാൻ ആരാധകർക്ക് ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.