ഒളിമ്പിക്സിൽ ഗുസ്തി റഫറിയായി അശോക് കുമാര്‍

ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. 2016 റിയോ ഒളിമ്പിക്സിലെ ഗുസ്തി റഫറിയായി ഇന്ത്യക്കാരന്‍ അശോക് കുമാര്‍ ഇടംനേടി. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഒളിമ്പിക്സ് ഗുസ്തി മത്സരം നിയന്ത്രിക്കാന്‍ യോഗ്യത നേടുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ലാസ്വെഗാസില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് അശോക് കുമാറിനെ യുനൈറ്റഡ് വേള്‍ഡ് റെസ്ലിങ് ഒളിമ്പിക്സ് പാനലിലേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനാണ് അശോക്. റഫറി, സൂപ്പര്‍വൈസര്‍, ഇന്‍സ്ട്രക്ടര്‍ എന്നിവരുള്‍പ്പെടെ 50 പേരാണ് ഒളിമ്പിക്സ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.