റിയോ: മരിയ ലെങ്ക് അക്വാട്ടിക് സെന്‍ററിലെ മെഡല്‍ പോഡിയത്തില്‍ ബ്രിട്ടന്‍െറ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ ഡൈവിങ് സ്വര്‍ണവുമണിഞ്ഞ് ക്രിസ് മിയേഴ്സും കൂട്ടുകാരന്‍ ജാക്ലാഫറും നെഞ്ചുവിരിച്ച് നില്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ‘ട്രെന്‍ഡിങ്’ ആയിരുന്നു ഇരുവരും. പ്രത്യേകിച്ച് ക്രിസ് മിയേഴ്സ്. ഹോട്ട് ബോയ് എന്ന് വിളിച്ച് ട്വിറ്ററും ഫേസ്ബുക്കും ക്രിസ് മിയേഴ്സിനെ പരതിയപ്പോള്‍ മരണക്കിടക്കയില്‍നിന്നും ഡൈവ്ചെയ്ത് ജീവിതത്തിലേക്ക് വന്നവന്‍െറ സുവര്‍ണ വിജയമായി മാറി. 2009 ജനുവരി. വലിയ സ്വപ്നങ്ങളോടെയായിരുന്നു ക്രിസ് മിയേഴ്സ് അന്ന് സിഡ്നിയിലെ യൂത്ത് ഒളിമ്പിക്സിലത്തെിയത്. 16 വയസ്സ് മാത്രം പ്രായം. ഡൈവിങ്ങില്‍ ബ്രിട്ടന്‍െറ ഭാവിതാരമെന്നായിരുന്നു വിശേഷണം. പക്ഷേ, മത്സരം മുറുകുന്നതിനിടെ സ്പ്രിങ്ബോര്‍ഡ് ചതിച്ചു. ചാട്ടത്തിനിടെ, ഉദരത്തില്‍ ബോര്‍ഡ് ഇടിച്ചെങ്കിലും ക്രിസ് ഗൗനിച്ചില്ല. രണ്ടുതവണകൂടി ബോര്‍ഡില്‍ കയറി കരണംമറിയുമ്പോഴേക്കും ഡൈവിങ് പൂളിലേക്ക് രക്തം ചൊരിഞ്ഞു. ഗാലറിയും പരിശീലകരും ഞെട്ടിയ നിമിഷം. അവര്‍ ക്രിസിനെ വാരിയെടുത്ത് ആശുപത്രിയിലത്തെിക്കുമ്പോഴേക്കും
ഗുരുതരാവസ്ഥയിലായിരുന്നു. പ്ളീഹ തകര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം നിലക്കാതായതോടെ അഞ്ചുശതമാനം മാത്രം ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത പറഞ്ഞുള്ളൂ. രക്ഷപ്പെട്ടാല്‍ തന്നെ ഡൈവിങ് കരിയറിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന മുന്നറിയിപ്പും. പക്ഷേ, ഉറ്റവരുടെ പ്രാര്‍ഥന ദൈവം തള്ളിയില്ല. ദീര്‍ഘനാളത്തെ ആശുപത്രി വാസത്തിനുശേഷം പുറത്തിറങ്ങിയെങ്കിലും നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിയില്ലായിരുന്നു. മാതാപിതാക്കള്‍ സിഡ്നിയിലത്തെി ക്രിസിനൊപ്പം നിന്നു. ഇതിനിടെ, ഒരിക്കല്‍ മുറിയില്‍ തളര്‍ന്നുവീണതോടെ വീണ്ടും മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍. മൂന്നുദിവസം അബോധാവസ്ഥ കഴിഞ്ഞ് ഉണരുമ്പോഴേക്കും മാനസികനിലയും തെറ്റി. ശാരീരിക അവശതകള്‍ക്കും സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടറുടെ റിപ്പോര്‍ട്ട്.
ഒളിമ്പിക്സോളം വളരാനുള്ള മോഹങ്ങളെല്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ സമയം. ആരോഗ്യത്തിന്‍െറ നന്മയുദ്ദേശിച്ച് സ്പോര്‍ട്സ് മറക്കാന്‍ ബന്ധുക്കളെല്ലാം ഉപദേശിച്ചെങ്കിലും ക്രിസ് അതുമാത്രം ചെവിക്കൊണ്ടില്ല. ശരീരം മെച്ചപ്പെട്ട് തുടങ്ങിയതോടെ വീണ്ടും പ്രിയപ്പെട്ട ഡൈവിങ് ബോര്‍ഡിലേക്ക്. ഒരുവര്‍ഷത്തിനുള്ളില്‍ ദേശീയതലത്തിലെ പോരാട്ടങ്ങളിലൂടെ തിരിച്ചുവരവ്. പിന്നെ കണ്ടത് ചരിത്രം. മരണത്തെ ഡൈവ് ചെയ്ത് തിരിച്ചത്തെിയ ക്രിസ്മിയേഴ്സിലായി ബ്രിട്ടന്‍െറ പ്രതീക്ഷകളെല്ലാം. സ്വന്തം നാട്ടിലത്തെിയ 2012 ഒളിമ്പിക്സ് ടീമിലത്തെിയെങ്കിലും ഫൈനലിലത്തൊനേ കഴിഞ്ഞുള്ളൂ. 2014 ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്പ്രിങ്ബോര്‍ഡ് സിങ്ക്രണൈസ്ഡ് ഡൈവിങ്ങില്‍ സ്വര്‍ണം. 2015 ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. ഇപ്പോഴിതാ റിയോ ഒളിമ്പിക്സില്‍ മൂന്നുമീറ്റര്‍ സിങ്ക്രണൈസ്ഡ് ഡൈവിങ്ങില്‍ കൂട്ടുകാരന്‍ ജാക് ലാഫറിനൊപ്പം സ്വര്‍ണവും. ഡൈവിങ്ങില്‍ ബ്രിട്ടന്‍െറ ആദ്യ ഒളിമ്പിക്സ് സ്വര്‍ണം കൂടിയായി ഈ പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.