റിയോ ഡെ ജനീറോ: വനിതാ ഗുസ്തിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് തിരിച്ചടി. 48 കിലോയില്‍ വിനേഷ് ഫോഗട്ട് കാല്‍മുട്ടിന് പരിക്കേറ്റ് മത്സരം അവസാനിപ്പിച്ചു. 58 കിലോയില്‍ സാക്ഷി മാലികും തോറ്റു. റഷ്യയുടെ കൊബ്ലോവ വലേറിയയോടാണ് സാക്ഷി തോറ്റത്. 2-9നായിരുന്നു തോല്‍വി. ചൈനയുടെ യെനാന് സണിനെതിരെ 1-0ന് മുന്നിലുള്ളപ്പോഴായിരുന്നു വിനേഷിന് പരിക്കേറ്റത്. ഇതിനിടെ എതിരാളി രണ്ട് പോയന്റ് നേടുകയും ചെയ്തു. മാള്‍ഡോവയുടെ മരിയാനയെ കീഴടക്കിയാണ് സാക്ഷി ക്വാര്‍ട്ടറിലത്തെിയത്. ഇനി റെപ്പെഷാഗെ റൗണ്ടില്‍ സാക്ഷിക്ക് അവസരമുണ്ട്. കൊബ്ലോവ ഫൈനലിലത്തെിയാല് സാക്ഷിക്ക് റെപ്പഷാഗെ റൗണ്ടില്‍ മൂന്ന് കളികള്‍ ജയിച്ചാല്‍ വെങ്കലം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.